മിസ് ഇറ്റലി ഫൈനലിസ്റ്റും പ്രമുഖ മോഡലുമായ ആംബ്ര ബാറ്റിലാനയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് പ്രമുഖ അമേരിക്കൻ താരവും ഫിലിം പ്രൊഡ്യൂസറും മുൻ ഫിലിം സ്റ്റുഡിയോ എക്‌സിക്യൂട്ടീവുമായ ഹാർവെ വെയിൽസ്‌റ്റെയിൻ. സുന്ദരിയായ ഈ മോഡലിനെ കണ്ടപ്പോൾ ഹാർവിയുടെ കൈ വെറുതെയിരിക്കാൻ കൂട്ടാക്കാതിരിക്കുകയും അവരുടെ സ്തനത്തിൽ സ്പർശിക്കുകയുമായിരുന്നു. ഇതിന് പുറമെ ഹാർവി തന്റെ പാവാടക്കിടയിൽ കൈയിട്ടെന്നും മോഡൽ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നിരവധി സ്ത്രീകൾ ഹാർവിക്കെതിരെ രംഗത്തിറങ്ങിയതോടെ ഹോളിവുഡ് നടനെ ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ ഭാര്യ ജോർജിന ചാപ്മാനും പോയിരിക്കുകയാണ്.

2015ൽ ഒരു ഡാൻസ് ഷോയിൽ വച്ചായിരുന്നു ആംബ്ര ഹാർവിയെ ആദ്യമായി കണ്ടുമുട്ടിയിരുന്നത്. ആംബ്രയെ കാണാൻ നടി മില കുനിസിനെ പോലുണ്ടെന്ന് ഹാർവി ആവർത്തിച്ച് പറയാറുണ്ടായിരുന്നുവത്രെ. തുടർന്ന് തന്റെ അസിസ്റ്റന്റ് മുഖാന്തിരം ആംബ്രയെ നേരിട്ട് കണ്ട് സംസാരിക്കാൻ ഹാർവി അവസരം സൃഷ്ടിക്കുകയായിരുന്നു. അടുത്ത് കിട്ടിയപ്പോൾ ഹാർവി തന്റെ സ്തനങ്ങളിലേക്ക് തുറിച്ച് നോക്കുകയും അത് തഴുകുകയും ചെയ്തുവെന്നാണ് ആംബ്ര പരാതിപ്പെട്ടിരിക്കുന്നത്. തുടർന്ന് തന്റെ സ്‌കർട്ടിനിടയിലൂടെ അദ്ദേഹം കൈ കടത്താൻ ശ്രമിച്ചുവെന്നും മോഡൽ പരാതിപ്പെട്ടിരുന്നു. അന്ന് 22 വയസായിരുന്നു ഈ സുന്ദരിക്ക് പ്രായം.

തന്റെ പുതിയ മ്യൂസിക്കൽ ഷോയ്ക്ക് വേണ്ടി തെരഞ്ഞെടുക്കാനെന്ന പേരിലാണ് നെവർലാൻഡിൽ വച്ച് അദ്ദേഹത്തെ കണ്ടതെന്നാണ് ആംബ്ര വിശദീകരിക്കുന്നത്. തുടർന്ന് പീഡനശ്രമം നടന്നതിനെ തുടർന്ന് മോഡൽ ഇക്കാര്യം ന്യൂയോർക്ക് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് മെനഞ്ഞ തന്ത്രമനുസരിച്ച് പ്രവർത്തിച്ച ആംബ്ര മാൻഹാട്ടനിലെ ട്രിബെക ഗ്രാൻഡ് ഹോട്ടലേക്ക് ഹാർവിയെ ക്ഷണിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ഇവർ തമ്മിലുള്ള വിനിമയങ്ങൾ പൊലീസ് റെക്കോർഡ് ചെയ്തിരുന്നു. ഇത് ന്യൂയോർക്കർ മാഗസിൻ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഹോട്ടൽ മുറിയിലേക്ക് അഞ്ച് മിനുറ്റ് നേരത്തേക്ക് ആംബ്രയെ ഹാർവി ക്ഷണിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. തുടർന്ന് തന്റെ സ്തനങ്ങൾ തൊട്ടതിന്റെ പേരിൽ മോഡൽ ഹാർവിയെ ചോദ്യം ചെയ്തിരുന്നു.

ഹാർവി തന്നെ അപമാനിച്ചുവെന്ന് മോഡൽ പരാതിപ്പെട്ട സാഹചര്യത്തിൽ ഇനിയും ഹാർവിയുടെ ഭാര്യയായി തനിക്ക് തുടരാനാവില്ലെന്നാണ് ജോർജിന തറപ്പിച്ച് പറയുന്നത്. തന്റെ ഭർത്താവിന്റെ കൊള്ളരുതായ്മക്കെതിരെ പ്രതിഷേധിക്കാൻ നിരവധി സ്ത്രീകൾ രംഗത്തെത്തിയത് ജോർജിനയ്ക്ക് കടുത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. ഹാർവി ചെയ്ത ഈ മാപ്പർഹിക്കാത്ത തെറ്റ് മൂലം ആ മോഡൽ അനുഭവിച്ച വേദനയെക്കുറിച്ചോർത്തപ്പോൾ തന്റെ ഹൃദയം തകർന്ന് പോയെന്നും ജോർജിന വെളിപ്പെടുത്തുന്നു.