- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി സോണിക ചൗഹാൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു; അപകടമുണ്ടായത് നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ്
മിസ് ഇന്ത്യ ഫൈനലിസ്റ്റും ടെലിവിഷൻ അവതാരകയും മോഡലും നടിയുമായ സോണിക ചൗഹാൻ കാറപകടത്തിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ കൊൽക്കത്തയിലെ രാഷ്ബിഹാരി അവന്യുവിൽ വച്ചായിരുന്നു അപകടം. സോണികയുടെ സുഹൃത്തും ടെലവിഷൻ താരവുമായ വിക്രം ചാറ്റർജിയാണ് കാർ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ തട്ടി മറിയുകായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സോണിക യാത്രമധ്യേ മരിച്ചു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. തോളെല്ലിന് പരിക്കേറ്റ വിക്രം ചാറ്റർജി ചികിത്സയിലാണ്.കൊൽക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സോണിക അഭിനയിച്ചിട്ടുണ്ട്.
മിസ് ഇന്ത്യ ഫൈനലിസ്റ്റും ടെലിവിഷൻ അവതാരകയും മോഡലും നടിയുമായ സോണിക ചൗഹാൻ കാറപകടത്തിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ കൊൽക്കത്തയിലെ രാഷ്ബിഹാരി അവന്യുവിൽ വച്ചായിരുന്നു അപകടം.
സോണികയുടെ സുഹൃത്തും ടെലവിഷൻ താരവുമായ വിക്രം ചാറ്റർജിയാണ് കാർ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ തട്ടി മറിയുകായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സോണിക യാത്രമധ്യേ മരിച്ചു.
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. തോളെല്ലിന് പരിക്കേറ്റ വിക്രം ചാറ്റർജി ചികിത്സയിലാണ്.
കൊൽക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സോണിക അഭിനയിച്ചിട്ടുണ്ട്.
Next Story