- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൺവേയിൽ മോഡലുകൾ; തലയ്ക്ക് മുകളിൽ വിമാനം: സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മോഡലുകൾ റൺവേയിൽ കയറിയത് വിവാദമാകുന്നു
ന്യൂഡൽഹി: വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മോഡലുകൾ റൺവേയിൽ കയറിയത് വിവാദമാകുന്നു. തലയ്ക്ക് മുകളിലൂടെ വിമാനം പറക്കുമ്പോൾ റൺ വേയിൽ പരസ്യ ചിത്രത്തിലെ മോഡലുകൾ നിൽക്കുന്ന വീഡിയോ പുറത്ത് വന്നനതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിടുക ആയിരുന്നു. രാജസ്ഥാനിലെ ചെറിയ വിമാനത്താവളങ്ങളിലേതൊ ഒന്നിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മോഡലുകൾ റൺവേയിൽ നിൽക്കുന്ന സമയത്ത് ഇവരുടെ തലക്ക് തൊട്ടുമുകളിൽ കൂടി വളരെ താഴ്ന്ന് വിമാനം പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വി.ടി. - എസ്എഐ എന്നാണ് വിമാനത്തിന്റെ പേര്. മുംബൈ ആസ്ഥാനമായ കമ്പനിയുടേതാണ് വിമാനം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കൻ നിർമ്മിത 14 സീറ്റുള്ള സെസ്ന ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് ഇത്. വീഡിയോയിലുള്ള രംഗങ്ങൾ മോഡലുകൾക്ക് വേണ്ടി ഷൂട്ട് ചെയ്തതാണെന്നാണ് വിവരം. ഇവർ ഇതേ വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിലുണ്ട്. സാധാരണ ഗതിയിൽ വിമാനം പറന്നുയരുമ്പോൾ റൺവേയിൽ അസാധാരണമായ സാഹചര്യങ്
ന്യൂഡൽഹി: വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മോഡലുകൾ റൺവേയിൽ കയറിയത് വിവാദമാകുന്നു. തലയ്ക്ക് മുകളിലൂടെ വിമാനം പറക്കുമ്പോൾ റൺ വേയിൽ പരസ്യ ചിത്രത്തിലെ മോഡലുകൾ നിൽക്കുന്ന വീഡിയോ പുറത്ത് വന്നനതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിടുക ആയിരുന്നു.
രാജസ്ഥാനിലെ ചെറിയ വിമാനത്താവളങ്ങളിലേതൊ ഒന്നിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മോഡലുകൾ റൺവേയിൽ നിൽക്കുന്ന സമയത്ത് ഇവരുടെ തലക്ക് തൊട്ടുമുകളിൽ കൂടി വളരെ താഴ്ന്ന് വിമാനം പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വി.ടി. - എസ്എഐ എന്നാണ് വിമാനത്തിന്റെ പേര്. മുംബൈ ആസ്ഥാനമായ കമ്പനിയുടേതാണ് വിമാനം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കൻ നിർമ്മിത 14 സീറ്റുള്ള സെസ്ന ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് ഇത്. വീഡിയോയിലുള്ള രംഗങ്ങൾ മോഡലുകൾക്ക് വേണ്ടി ഷൂട്ട് ചെയ്തതാണെന്നാണ് വിവരം. ഇവർ ഇതേ വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിലുണ്ട്.
സാധാരണ ഗതിയിൽ വിമാനം പറന്നുയരുമ്പോൾ റൺവേയിൽ അസാധാരണമായ സാഹചര്യങ്ങൾ ഉണ്ടായാൽ ടേക്ക് ഓഫ് ഉപേക്ഷിക്കുകയാണ് പൈലറ്റുമാർ ചെയ്യുക. അങ്ങനെ ഉണ്ടാകാത്ത സാഹചര്യത്തിൽ കർശനമായ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.