- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും അഴിമതിക്കാരനായ രണ്ടാമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ? ഊരും പേരുമില്ലാത്ത വെബ്‌സൈറ്റിന്റെ നാഥനില്ലാ കണ്ടെത്തൽ ഷെയർ ചെയ്ത് മോദി വിരുദ്ധർ; പ്രതിരോധത്തിന് ഇറങ്ങിയത് സോണിയാഗാന്ധിയെ ലോകത്തെ ഏറ്റവും സമ്പന്നയാക്കി കഥ മെനഞ്ഞവർ
ലണ്ടൻ: ഇല്ലാക്കഥകളുടെയും നുണകളുടെയും പ്രചരണമാണ് സോഷ്യൽ മീഡിയ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. സോഷ്യൽ മീഡിയയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന ഘടകമാണിത്. ഉറവിടമറിയാത്ത വാർത്തകളും ഊരുംപേരുമില്ലാത്ത വിവരങ്ങളും അതിലൂടെ പ്രവഹിക്കുകയാണ്. ഫെയ്ക്ക് ന്യൂസിന്റെ പ്രചാരം യഥാർഥ വസ്തുതകൾ പോലും ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമായി മാറുന്നതാണ് പുതിയകാലത്തെ കാഴ്ച. അത്തരമൊരു വ്യാജവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നരേന്ദ്ര മോദി ലോകത്തെ ഏറ്റവും അഴിമതിക്കാരനായ രണ്ടാമത്തെ പ്രധാനമന്ത്രിയാണെന്നാണ് പ്രചരിക്കുന്ന വാർത്ത. പബ്ലിക്ക് വോയ്‌സ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് അഴിമതിക്കാരുടെ പട്ടിക പ്രചരിക്കുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ഒന്നാം സ്ഥാനത്ത്. വ്‌ളാദിമിർ പുട്ടിൻ (റഷ്യ), ഷിൻസോ അബെ (ജപ്പാൻ), ദിമിത്രി മെദ്‌വദേവ് (റഷ്യ), ഡേവിഡ് കാമറോൺ (യു.കെ), തിയോഡോറോ ഒബിയാങ് എൻഗുവേമ എംബസോഗോ (ഇക്വറ്റോറിയൽ ഗിനി) സിഗ്മുണ്ടർ ഡേവിഡ് ഗുണ്ണലോഗ്‌സൺ (ഐസ്‌ലൻഡ്), കിം ജോങ് ഉൻ (ഉത്തരകൊറിയ) എന്നിങ്ങനെ പോക
ലണ്ടൻ: ഇല്ലാക്കഥകളുടെയും നുണകളുടെയും പ്രചരണമാണ് സോഷ്യൽ മീഡിയ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. സോഷ്യൽ മീഡിയയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന ഘടകമാണിത്. ഉറവിടമറിയാത്ത വാർത്തകളും ഊരുംപേരുമില്ലാത്ത വിവരങ്ങളും അതിലൂടെ പ്രവഹിക്കുകയാണ്. ഫെയ്ക്ക് ന്യൂസിന്റെ പ്രചാരം യഥാർഥ വസ്തുതകൾ പോലും ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമായി മാറുന്നതാണ് പുതിയകാലത്തെ കാഴ്ച.
അത്തരമൊരു വ്യാജവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നരേന്ദ്ര മോദി ലോകത്തെ ഏറ്റവും അഴിമതിക്കാരനായ രണ്ടാമത്തെ പ്രധാനമന്ത്രിയാണെന്നാണ് പ്രചരിക്കുന്ന വാർത്ത. പബ്ലിക്ക് വോയ്‌സ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് അഴിമതിക്കാരുടെ പട്ടിക പ്രചരിക്കുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ഒന്നാം സ്ഥാനത്ത്. വ്‌ളാദിമിർ പുട്ടിൻ (റഷ്യ), ഷിൻസോ അബെ (ജപ്പാൻ), ദിമിത്രി മെദ്‌വദേവ് (റഷ്യ), ഡേവിഡ് കാമറോൺ (യു.കെ), തിയോഡോറോ ഒബിയാങ് എൻഗുവേമ എംബസോഗോ (ഇക്വറ്റോറിയൽ ഗിനി) സിഗ്മുണ്ടർ ഡേവിഡ് ഗുണ്ണലോഗ്‌സൺ (ഐസ്‌ലൻഡ്), കിം ജോങ് ഉൻ (ഉത്തരകൊറിയ) എന്നിങ്ങനെ പോകുന്നു പട്ടിക.
2017-ലെ ലോകത്തെ ഏറ്റവും അഴിമതിക്കാരായ പ്രധാനമന്ത്രിമാരെന്നാണ് ലിസ്റ്റിന്റെ തലവാചകം. ഒറ്റനോട്ടത്തിൽത്തന്നെ ഈ ലിസ്റ്റ് വ്യാജമാണെന്ന് മനസ്സിലാകും. വ്‌ളാദിമിർ പുട്ടിൻ റഷ്യൻ പ്രസിഡന്റാണ്. ഡേവിഡ് കാമറോൺ ബ്രിട്ടന്റെ പ്രധാനമന്ത്രി പദവി ഒഴിഞ്ഞിട്ട് വർഷങ്ങളായി. ഉത്തരകൊറിയയിൽ കിം ജോങ് ഉന്നും പ്രധാനമന്ത്രിയല്ല. ഫോക്‌സ് ന്യൂസാണ് വാർത്ത പുറത്തുവിട്ടതെന്നാണ് അവകാശവാദം. മോദിയുടെ സമ്പാദ്യം രണ്ടരലക്ഷം ഡോളറാണെന്നും ഇവർ അവകാശപ്പെടുന്നു.
ഫോക്‌സ് ന്യൂസ് പോയന്റ് ഡോട്ട് കോമാണ് ഈ വ്യാജ പട്ടികയ്ക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഈ വെബ്‌സൈറ്റിന് അമേരിക്കൻ ന്യസ് ചാനലായ ഫോക്‌സ് ന്യൂസുമായി യാതൊരു ബന്ധവുമില്ല. 2017-ലെ ഏറ്റവും അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെ പട്ടികയും ഈ വെബ്‌സൈറ്റ് നേരത്തേ പുറത്തുവിട്ടിരുന്നു. അതനുസരിച്ച് നരേന്ദ്ര മോദി ഏഴാം സ്ഥാനത്താണ്. ലോകത്തെ അഴിമതിക്കാരായ കുടുംബങ്ങളുടെ പട്ടികയിലും മോദിക്ക് രണ്ടാം സ്ഥാനം കൊടുത്തുകൊണ്ട് മറ്റൊരു ലിസ്റ്റും ഇവർ പുറത്തുവിട്ടിരുന്നു. ഇതിൽ നരേന്ദ്ര മോദിയെ നരീന്ദർ മോദിയെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
2017 തുടക്കത്തിൽ ബിബിസിന്യൂസ്‌പോയന്റ് എന്ന വെബ്‌സൈറ്റിന്റെ പേരിൽ കോൺഗ്രസ്സിനെതിരെയും സമാനമായ കള്ളവാർത്തകൾ ഇറങ്ങിയിരുന്നു. കോൺഗ്രസ് ലോകത്തെ ഏറ്റവും അഴിമതിക്കാരായ നാലാമത്തെ രാഷ്ട്രീയ പാർട്ടിയാണെന്നായിരുന്നു ഒരു വാർത്ത. സോണിയാ ഗാന്ധിയെ ലോകത്തെ ഏറ്റവും സമ്പന്നയായ രാഷ്ട്രീയ നേതാവാക്കിയതും ഇവരാണ്. പിന്നീട് ബിജെപിയെ ലോകത്തെ ഏറ്റവും വലിയ അഴിമതിപാർട്ടിയായി ബിബിസി കണ്ടെത്തിയെന്നൊരു വാർത്തയും വന്നു.
ഫോക്‌സ്‌ന്യൂസ് പോയന്റിന്റെയും ബിബിസി ന്യൂസ് പോയന്റിന്റെയും ഉടറവിടം ഒന്നുതന്നെയാണെന്നാണ് കരുതുന്നത്. വാട്‌സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയുമൊക്കെ ആധികാരികമെന്ന് തോന്നിപ്പിക്കും വിധം വ്യാജവാർത്തകൾ ചമയ്ക്കുകയാണ് ഇവരുടെ ഉദ്ദേശ്യം.