- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് നേതാക്കൾ ശ്രദ്ധിച്ചു കേൾക്കുക, നിങ്ങൾ അതിരുവിട്ടാൽ അതിനു വില നൽകേണ്ടി വരും; ഇതു മോദിയാണ്...; പ്രധാനമന്ത്രിയുടെ ആവേശം അതിരുവിട്ടപ്പോൾ ഒന്നും മിണ്ടാത്ത മന്മോഹൻ പോലും അസന്തുഷ്ടി; മോദിക്കെതിരെ രാഷ്ട്രപതിക്ക് പരാതിപ്പെട്ടവരിൽ മുൻ പ്രധാനമന്ത്രിയും
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടേത് ഭീഷണിയുടെ സ്വരമാണോ? അതെ എന്ന ഉത്തരമാണ് കോൺഗ്രസിന് നൽകാനുള്ളത്. കാര്യങ്ങൾ അതിരുവിടുമ്പോൾ അവർ പരാതിയുമായി രാഷ്ട്രപതിക്ക് അടുത്ത് എത്തുന്നു. അനാവശ്യ ഭീഷണിയും പ്രകോപനപരമായ ഭാഷയും ഉപയോഗിക്കുന്നതിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിലക്കണമെന്നാവശ്യപ്പെട്ടു രാഷ്ട്രപതി റാം നാഥ് കോവിന്ദിന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ കത്ത്. 'കോൺഗ്രസ് നേതാക്കൾ ശ്രദ്ധിച്ചു കേൾക്കുക, നിങ്ങൾ അതിരുവിട്ടാൽ അതിനു വില നൽകേണ്ടി വരും; ഇതു മോദിയാണ്' എന്ന പരാമർശം ഭീഷണി നിറഞ്ഞതും അനാവശ്യവുമാണെന്ന് കോൺഗ്രസ് പറയുന്നു. സാധാരണ ഇത്തരം വിഷയത്തിലൊന്നും പ്രതികരിക്കുന്ന നിലയിലുള്ള ആളല്ല മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്. എന്നാൽ കാര്യങ്ങൾ അതിരുവിടുമ്പോൾ മോദിക്കെതിരെ പോരാടാൻ മന്മോഹൻ തന്നെ രംഗത്ത് വരികയാണ്. മോദിയുടെ ഇത്തരം ഭീഷണികൾക്കു മുന്നിൽ തലകുനിക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും കത്തിലുണ്ട്. ഈ മാസം ആറിനു കർണാടകയിലെ ഹൂബ്ലിയിൽ നടത്തിയ പ്രചാരണത്തിൽ കോൺഗ്ര
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടേത് ഭീഷണിയുടെ സ്വരമാണോ? അതെ എന്ന ഉത്തരമാണ് കോൺഗ്രസിന് നൽകാനുള്ളത്. കാര്യങ്ങൾ അതിരുവിടുമ്പോൾ അവർ പരാതിയുമായി രാഷ്ട്രപതിക്ക് അടുത്ത് എത്തുന്നു. അനാവശ്യ ഭീഷണിയും പ്രകോപനപരമായ ഭാഷയും ഉപയോഗിക്കുന്നതിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിലക്കണമെന്നാവശ്യപ്പെട്ടു രാഷ്ട്രപതി റാം നാഥ് കോവിന്ദിന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ കത്ത്.
'കോൺഗ്രസ് നേതാക്കൾ ശ്രദ്ധിച്ചു കേൾക്കുക, നിങ്ങൾ അതിരുവിട്ടാൽ അതിനു വില നൽകേണ്ടി വരും; ഇതു മോദിയാണ്' എന്ന പരാമർശം ഭീഷണി നിറഞ്ഞതും അനാവശ്യവുമാണെന്ന് കോൺഗ്രസ് പറയുന്നു. സാധാരണ ഇത്തരം വിഷയത്തിലൊന്നും പ്രതികരിക്കുന്ന നിലയിലുള്ള ആളല്ല മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്. എന്നാൽ കാര്യങ്ങൾ അതിരുവിടുമ്പോൾ മോദിക്കെതിരെ പോരാടാൻ മന്മോഹൻ തന്നെ രംഗത്ത് വരികയാണ്. മോദിയുടെ ഇത്തരം ഭീഷണികൾക്കു മുന്നിൽ തലകുനിക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും കത്തിലുണ്ട്. ഈ മാസം ആറിനു കർണാടകയിലെ ഹൂബ്ലിയിൽ നടത്തിയ പ്രചാരണത്തിൽ കോൺഗ്രസിനെതിരെ മോദി നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണു കത്ത്.
പരസ്യമായോ സ്വകാര്യമായോ നടത്തുന്ന ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ല. പൊതു, സ്വകാര്യ ചടങ്ങുകളിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരെല്ലാം മാന്യതയും അന്തസ്സും പുലർത്തിയവരാണ്. 130 കോടി ജനങ്ങൾ വസിക്കുന്ന ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിക്കു ചേർന്നതല്ല മോദിയുടെ പരാമർശം. പ്രതിപക്ഷത്തെ മോശം ഭാഷയിൽ അധിക്ഷേപിച്ച മോദിയെ താക്കീതു ചെയ്യണമെന്നാണ് രാഷ്ട്രപതിയോട് കോൺഗ്രസ് ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ ഭരണഘടനാ മേധാവിയെന്ന നിലയിൽ പ്രധാനമന്ത്രിയെയും മന്ത്രിസഭയേയും നേർവഴിക്കു നയിക്കാനും ഉപദേശിക്കാനുമുള്ള ഉത്തരവാദിത്തം രാഷ്ട്രപതിക്കുണ്ടെന്ന് ഓർമിപ്പിച്ചാണു കത്ത് അവസാനിക്കുന്നത്.
മന്മോഹൻ സിങ്ങിനു പുറമെ മുതിർന്ന നേതാക്കളായ എ.കെ.ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, പി.ചിദംബരം, അശോക് ഗെലോട്ട്, മല്ലികാർജുൻ ഖർഗെ, കരൺ സിങ്, അംബിക സോണി, കമൽനാഥ്, ആനന്ദ് ശർമ, മോത്തിലാൽ വോറ, ദിഗ്‌വിജയ് സിങ്, മുകുൾ വാസ്‌നിക് എന്നിവർ കത്തിൽ ഒപ്പിട്ടു.