- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്തോനോഷ്യയെ പിണക്കണോ? അതോ മാലദ്വീപിനെ പിണക്കണോ? യുഎൻ രക്ഷാ കൗൺസിൽ വോട്ടിങ്ങിൽ ആശയക്കുഴപ്പത്തിലായി ഇന്ത്യ; കച്ചവടം ഉറപ്പിക്കാൻ ജക്കാർത്തയിലെത്തിയ മോദിയോട് ആദ്യം നിലപാട് വ്യക്തമാക്കൂ എന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ്; ഏഷ്യൻ ബന്ധത്തിൽ നിർണായകമായ നിലപാട് വൈകിപ്പിച്ച് മോദി
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ്സ്ഥാരാംഗത്വത്തിനായുള്ള കഠിനയത്‌നത്തിലാണ് ഇന്ത്യ. ഇതിനുവേണ്ടി ലോകരാജ്യങ്ങളുടെ പിന്തുണ തേടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദേശയാത്രകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അത്തരമൊരു പിന്തുണ തേടി ഇന്തോനേഷ്യയിലെത്തിയ മോദിക്ക് പക്ഷേ, പ്രതീക്ഷിച്ച നിലപാട് അവിടെ സ്വീകരിക്കാനായില്ലെന്നുമാത്രം. രക്ഷാസമിയിൽ ഏഷ്യ-പസഫിക് മേഖലയിൽനിന്നുള്ള അസ്ഥിരാംഗത്വത്തിനായുള്ള ശ്രമത്തിലാണ് ഇന്തോനേഷ്യ. ഈ ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ കിട്ടുമോ എന്ന കാര്യത്തിൽ ഇന്തേനേഷ്യ ഉറപ്പ് ആവശ്യപ്പെട്ടതോടെയാണ് മോദി ആശയക്കുഴപ്പത്തിലായതും. ഏഷ്യ-പസഫിക് മേഖലയിൽനിന്ന് ഈ സീറ്റിനായി പോരാടുന്നത് ഇന്ത്യയുടെ രണ്ട് സുഹൃത്തുക്കളാണ്. ഇന്തോനേഷ്യയും മാലദ്വീപും. ഏതുവിധേനയും രക്ഷാസമിതിയിൽ സ്ഥാനം നേടുകയാണ് ഇന്തോനേഷ്യയുടെ ശ്രമം. ഇതിന് ഇന്ത്യ പിന്തുണ നൽകുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് കിട്ടണമെന്ന നിലപാടിലാണ് പ്രസിഡന്റ് ജോകോ ജോക്കോവി വിഡോഡോയും ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയവും. അത്തരമൊരു ഉറപ
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ്സ്ഥാരാംഗത്വത്തിനായുള്ള കഠിനയത്‌നത്തിലാണ് ഇന്ത്യ. ഇതിനുവേണ്ടി ലോകരാജ്യങ്ങളുടെ പിന്തുണ തേടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദേശയാത്രകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അത്തരമൊരു പിന്തുണ തേടി ഇന്തോനേഷ്യയിലെത്തിയ മോദിക്ക് പക്ഷേ, പ്രതീക്ഷിച്ച നിലപാട് അവിടെ സ്വീകരിക്കാനായില്ലെന്നുമാത്രം. രക്ഷാസമിയിൽ ഏഷ്യ-പസഫിക് മേഖലയിൽനിന്നുള്ള അസ്ഥിരാംഗത്വത്തിനായുള്ള ശ്രമത്തിലാണ് ഇന്തോനേഷ്യ. ഈ ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ കിട്ടുമോ എന്ന കാര്യത്തിൽ ഇന്തേനേഷ്യ ഉറപ്പ് ആവശ്യപ്പെട്ടതോടെയാണ് മോദി ആശയക്കുഴപ്പത്തിലായതും.
ഏഷ്യ-പസഫിക് മേഖലയിൽനിന്ന് ഈ സീറ്റിനായി പോരാടുന്നത് ഇന്ത്യയുടെ രണ്ട് സുഹൃത്തുക്കളാണ്. ഇന്തോനേഷ്യയും മാലദ്വീപും. ഏതുവിധേനയും രക്ഷാസമിതിയിൽ സ്ഥാനം നേടുകയാണ് ഇന്തോനേഷ്യയുടെ ശ്രമം. ഇതിന് ഇന്ത്യ പിന്തുണ നൽകുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് കിട്ടണമെന്ന നിലപാടിലാണ് പ്രസിഡന്റ് ജോകോ ജോക്കോവി വിഡോഡോയും ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയവും. അത്തരമൊരു ഉറപ്പ് ഇന്തോനേഷ്യക്ക് നൽകുകയാണെങ്കിൽ മാലദ്വീപിനെ പിണക്കേണ്ടിവരുമെന്ന പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്.
ഇന്തോനേഷ്യക്ക് പുറമെ, മലേഷ്യയും സിംഗപ്പുരും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പര്യടനത്തിലാണ് മോദി. ഇന്ത്യയുടെ തെക്കുകിഴക്കനേഷ്യൻ നയത്തിൽ നിർണായകമായ സന്ദർശനമായാണ് ഇതിനെ വിദേശകാര്യമന്ത്രാലയം കാണുന്നത്. എന്നാൽ, അതിന് കടുത്ത ആശയക്കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ഇന്തോനേഷ്യയുടെ നിലപാട്. അടുത്തയാഴ്ചയാണ് ഐക്യരാഷ്ട്ര സഭയിൽ വോട്ടെടുപ്പ് നടക്കുന്നത്. അതിനാൽ, തീരുമാനം നീട്ടിക്കൊണ്ടുപോകാനുമാവില്ല.
മാലദ്വീപിനെ പിന്തുണയ്്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യക്ക് മറിച്ചൊരു തീരൂമാനം പെട്ടെന്നെടുക്കാനുമാവില്ല. അടുത്തകാലത്തായി ഇന്ത്യയിൽനിന്ന് അകന്ന് ചൈനയോട് മാലദ്വീപ് ബന്ധം കൂടിയെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ മേഖലയിൽ നിലകൊള്ളുന്ന മാലിയെ ഏകപക്ഷീയമായി കൈവിടുന്നത് ആത്മഹത്യാപരമാകുമെന്ന് ഇന്ത്യയ്ക്കറിയാം. ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഏറ്റക്കുറച്ചിലുകൾ മുമ്പും ഇപ്പോഴും സംഭവിച്ചിട്ടുണ്ട്. എ്‌നനാൽ, മാലദ്വീപുമായുള്ള ബന്ധം മുറിഞ്ഞിട്ടില്ല. മുറിയാൻ അനുവദിക്കാനുമാവില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അടുത്തിടെ പ്രസ്താവിച്ചിരുന്നു.
എന്നാൽ, മറുവശത്ത് എല്ലാ ആസിയാൻ രാജ്യങ്ങളുടെയും പിന്തുണയോടെയാണ് ഇന്തോനേഷ്യ നിൽക്കുന്നത്. ആസിയാനിലെ ഏറ്റവും വലിയ രാജ്യമെന്ന നിലയ്്ക് ഇന്തോനേഷ്യയെ കൈവിടുന്നത് ഇന്ത്യയുടെ വ്യാപാര ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടും. ആസിയാന് രാജ്യങ്ങളുടെ യോഗം മോദി ഡൽഹിയിൽ വിളിക്കാനിരിക്കെയാണ് യുഎൻ ര്ക്ഷാസമിതിയിലെ വോട്ടെടുപ്പ് വരുന്നതെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ തീരുമാനം വൈകിപ്പിച്ച് ബുദ്ധിപൂർവമായ നിലപാട് കൈക്കൊള്ളുകയാവും ഇന്ത്യയുടെ ലക്ഷ്യം.