ന്യൂഡൽഹി: നിലവിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വ്യത്യസ്തമായ ഡ്രൈവിങ് ലൈസൻസുകളാണ് നൽകി വരുന്നത്. എന്നാൽ അടുത്ത വർഷം ജൂലൈ മുതൽ ഇക്കാര്യത്തിൽ രാജ്യവ്യാപകമായി ഏകീകരണം വരുത്താനാണ് മോദി സർക്കാർ തയ്യാറെടുക്കുന്നത്. ഇത് പ്രകാരം അടുത്ത ജൂലൈ മുതൽ എല്ലാ ഇന്ത്യക്കാർക്ക ഒരേ ഡ്രൈവിങ് ലൈസൻസായിരിക്കും ഇഷ്യൂ ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഇഷ്യൂ ചെയ്യുന്നവയെല്ലാം ഒരേ നിറത്തിലുള്ളതും ഒരേ മാതൃകയിലുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചുമുള്ളതാവും.

കൂടാതെ ലോകത്തെവിടെ നിന്നും ഡ്രൈവിങ് ലൈസൻസ് പരിശോധിച്ചാൽ ഉടമയുടെ വിവരങ്ങൾ അറിയാനും സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ വിപ്ലവകരമായ പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസിനെ അന്താരാഷ്ട്ര വൽക്കരിക്കുകയാണ് മോദി സർക്കാർ. ഗവൺമെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് അടുത്ത വർഷം മുതൽ പുതിയ ഡ്രൈവിങ് ലൈസൻസുകളും (ഡിഎൽ), വെഹിക്കിൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും (ആർസി) ആയിരിക്കും ഇഷ്യൂ ചെയ്യുന്നത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഒരേ രീതിയിലുള്ളയവയായിരിക്കും ഇഷ്യൂ ചെയ്യുന്നത്.

അടുത്ത വർഷം മുതൽ വിതരണം ചെയ്യുന്ന ഡിഎൽ,ആർസി എന്നിവ മൈക്രോചിപ്പുകൾ, ക്യൂ ആർ കോഡുകൾ എന്നിവയാൽ എംബഡെഡ് ചെയ്യപ്പെട്ട് സ്മാർട്ടാക്കിയവയായിരിക്കും. ഇതിന് പുറമെ ഇവയിൽ നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻസ് (എൻഎഫ്സി) ഫീച്ചറുകളും ഉൾപ്പെടുത്തുന്നതായിരിക്കും. അതായത് മെട്രോ, എടിഎം കാർഡുകൾ എന്നിവയിലുള്ളത് പോലുള്ള സംവിധാനമായിരിക്കും ഡ്രൈവിങ് ലൈസൻസിലും കൊണ്ടു വരുന്നത്. ഇതിലൂടെ ട്രാഫിക്ക് ഉദ്യോഗസ്ഥന്മാർക്ക് തങ്ങളുടെ കൈയിലുള്ള ഡിവൈസിലൂടെ ലൈസൻസുകൾ പരിശോധിച്ച് കാർഡിൽ സ്റ്റോർ ചെയ്തിരിക്കുന്ന മോട്ടോറിസ്റ്റുകളുടെ വിവരങ്ങൾ കൃത്യമായി മനസിലാക്കാൻ സാധിക്കും.

പുതിയ ഡ്രൈവിങ് ലൈസൻസുകളിൽ ഡ്രൈവർമാർ അവയവങ്ങൾ ദാനം ചെയ്യാനും നൽകിയ സത്യപ്രസ്താവനകളുടെ വിവരങ്ങളും അവർ ഓടിക്കുന്നത് പ്രത്യേകം ഡിസൈൻ ചെയ്ത വാഹനമാണ് ഓടിക്കുന്നതെങ്കിൽ അതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഉൾപ്പെടുത്തിയിരിക്കും. പുതിയ ഡ്രൈവിങ് ലൈസൻസ് ഇന്ത്യൻ യൂണിയൻ ഡ്രൈവിങ് ലൈസൻസ് എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. ദേശീയ ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും ലോഗോകളും ഇവയിലുണ്ടാകും. ഇത് ഇഷ്യൂ ചെയ്യുന്ന തിയതിയും അത് അവസാനിക്കുന്ന തിയതിയും ഇതിന് മേലുണ്ടാകും.

മോട്ടോറിസ്റ്റിന്റെ ബ്ലഡ് ഗ്രൂപ്പും ഇതിലുണ്ടാകും. കൂടാതെ ഡ്രൈവർമാരുടെ എമർജൻസി ഫോൺ നമ്പർ, ക്യൂ ആർ കോടി, വെഹിക്കിൾ കാറ്റഗറി തുടങ്ങിയവ വിവരങ്ങളും ഉൾപ്പെടുത്തും. പുതിയ ലൈസൻസുകൾ മാസം തോറും 9.6 ലക്ഷം എണ്ണം ഇഷ്യൂ ചെയ്യുകയോ പുതുക്കിക്കൊടുക്കുകയോ ചെയ്യും. വെഹിക്കിൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ യൂണിയൻ വെഹിക്കിൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നായിരിക്കും അറിയപ്പെടുന്നത്.ഇവ മാസത്തിൽ 9.6 ലക്ഷം എണ്ണം ഇഷ്യൂ ചെയ്യുകയോ പുതുക്കിക്കൊടുക്കുകയോ ചെയ്യും.

പുതുക്കിയ നിരവധി സെക്യൂരിറ്റി ഫീച്ചറുകൾ ഇവയിലുണ്ടാകും. ഗ്യുല്ലോച്ചെ പ്രിന്റിങ്, മൈക്രോ പ്രിന്റഡ് ടെക്സ്ററ്, മൈക്രോ ലൈൻ, അൾട്രാ വയലറ്റ് ഫ്ലൂറസന്റ് കളർ, ഹോളോ ഗ്രാം, വാട്ടർമാർക്ക് തുടങ്ങിയവ ഇവയിലുണ്ടാകും.