ടിക്കടി വീണുകൊണ്ടിരിക്കുന്ന രൂപയുടെ മൂല്യം അടുത്ത വർഷവും കീഴോട്ടെന്ന് തന്നെയെന്ന് അന്താരാഷ്ട്ര റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവിൽ 71 രൂപയിൽ നിൽക്കുന്ന ഡോളർ വില അടുത്ത വർഷം ഇനിയും വർധിച്ച് 75 രൂപയാകുമെന്നാണ് പ്രവചനം. മോദി ഭരണത്തിൽ എത്തിയാൽ ഡോളർ വില 40 രൂപയാകുമെന്ന് വീമ്പിളക്കിയ മോദി ഭക്തർ ഇപ്പോഴത്തെ ഡോളർ വില കാണുന്നില്ലേയെന്നാണ് ഉയരുന്ന ചോദ്യം. മോദിയുടെ തലതിരിഞ്ഞ നയങ്ങൾ കൊന്ന രൂപ ഇനി എന്ന് തിരിച്ചുകയറുമെന്നാണ് ഏവരും ആശങ്കയോടെ കാത്തിരിക്കുന്നത്.

ശക്തമായ സമ്പദ് ഘടന ഉണ്ടെന്ന് അവകാശപ്പെട്ട ഇന്ത്യയ്ക്കാണ് ഈ ഗതി വന്നിരിക്കുന്നത്. രൂപയുടെ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു പോയതും മോദിയുടെ ഭരണകാലത്തു തന്നെ. ഒക്ടോബറിലാണ് ചരിത്രത്തിലെ താഴ്ന്ന നിരക്കിലേക്ക് രൂപ താഴ്ന്നത്. അന്താരാഷ്ട്രവിപണിയിൽ എണ്ണ വില മെച്ചപ്പെട്ടതിനെ തുടർന്നാണ് രൂപ കൂപ്പുകുത്തിയത്. യുഎസ് ഡോളറിനെതിരേ 74.39 എന്ന നിലയിലേക്കാണ് രൂപ എത്തിയത്. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കേ രൂപ വില ഇനിയും താഴും എന്നാണ് കരുതുന്നത്.

2019 ആകുമ്പോഴേയ്ക്കും 75 രൂപ എന്ന നിലയിലേക്ക് ഡോളർ വില എത്തുമെന്നും ഫിച്ച് റേറ്റിങ് അവകാശപ്പെടുന്നു. ഉയർന്ന പലിശ നിരക്ക്, ഇറക്കുമതിയിൽ നേരിടുന്ന വിലവർധന ഇതെല്ലാം രൂപയുടെ മൂല്യത്തെ ഇടിക്കുന്നതാണ്. നിലവിൽ 70.8075 എന്ന നിരക്കിലാണ് രൂപ-ഡോളർ വിനിമയം നടക്കുന്നത്.

രൂപയുടെ മൂല്യം പിടിച്ചു നിർത്തുന്നതിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈയാഴ്ച പലിശ നിരക്കിൽ മാറ്റമൊന്നും വരുത്തിയില്ല. റീപ്പോ നിരക്കായ 6.5 ശതമാനം തന്നെ നിലനിർത്തുകയായിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ് റീപ്പോ നിരക്കിൽ മാറ്റം വരുത്താതെ നിലനിൽത്തുന്നത്. ഈ വർഷം മുമ്പ് രണ്ടു തവണ നിരക്ക് ഉയർത്തിയിരുന്നു.

ആർബിഐ തീരുമാനിച്ചാലും രൂപയുടെ വിലയിടിവ് പിടിച്ചുനിർത്താനാവാത്ത മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട്. അന്താരാഷ്ട്രവിപണിയിൽ എണ്ണ വില ഉയർത്തുന്നതിനായി എണ്ണ ഉത്പാദനത്തിന് നിയന്ത്രണം കൊണ്ടുവരുന്നത് വീണ്ടും രൂപയെ സാരമായി ബാധിക്കും. എണ്ണ ഉത്പാദക രാജ്യങ്ങളോട് ഇക്കാര്യത്തിൽ ഉടൻ തന്നെ ഒപെക് തീരുമാനം അറിയിക്കും. കൂടാതെ രാജ്യത്ത് നാണ്യപ്പെരുപ്പ നിരക്കും രൂപയുടെ വിലയെ ഇടിക്കുന്നതാണ്. നാണ്യപ്പെരുപ്പ നിരക്ക് വർധിച്ച സാഹചര്യത്തിൽ ഇനിയും രൂപ കൂപ്പുകുത്തിയേക്കാം.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലും ഇടിവാണ് കഴിഞ്ഞാഴ്ച പുറത്തുവിട്ട റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സമ്പദ് ഘടന ജൂലൈ- സെപ്റ്റംബർ പാദത്തിൽ 7.1 ശതമാനം വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. മുൻ പാദത്തെ അപേക്ഷിച്ച് 8.2 ശതമാനം ഇടിവാണ് വളർച്ചയിൽ ഉണ്ടായിരിക്കുന്നത്.