- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിങ്ങം ഒന്നിന് മലയാളത്തിൽ ആശംസ നേർന്ന് മോദി; എല്ലാ മലയാളികൾക്കും ആരോഗ്യവും സമൃദ്ധിയും കൈവരട്ടെയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ചിങ്ങപ്പുലരിയിൽ മലയാളികൾക്ക് മലയാളത്തിൽ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന വർഷം എല്ലാവർക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെയെന്ന് മോദി ആശംസാ സന്ദേശത്തിൽ പറഞ്ഞു.
ചിങ്ങത്തിന്റെ ആശംസ നേർന്ന് ഇംഗ്ലീഷിലും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിങ്ങമാസം ആഗതമായ വേളയിൽ എല്ലാവർക്കും, പ്രത്യേകിച്ച് മലയാളി സഹോദരങ്ങൾക്ക് ആശംസകൾ എന്ന് മോദി സന്ദേശത്തിൽ പറഞ്ഞു.
Next Story