- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷരെ തെറ്റിദ്ധരിപ്പിക്കാൻ ഡൽഹിയിൽ ഗൂഢാലോചന നടക്കുന്നു; പരിഷ്‌കാരങ്ങൾ നിലവിൽ വരുമ്പോൾ കർഷകരുടെ ഭൂമി മറ്റുള്ളവർ കൈവശപ്പെടുത്തുമെന്ന് അവരെ ഭയപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി; കാർഷിക നിയമങ്ങളെ പിന്തുണച്ച് മോദി
ഗാന്ധിനഗർ: കാർഷിക നിയമങ്ങളെ വീണ്ടും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളായി കാർഷിക സംഘടനകളും പ്രതിപക്ഷം പോലും ഉന്നയിച്ചിരുന്ന അതേ ആവശ്യങ്ങളാണ് ഇപ്പോൾ കാർഷിക മേഖലയിൽ കൊണ്ടുവന്നിരിക്കുന്ന പരിഷ്‌കാരങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ എല്ലായ്‌പ്പോഴും കർഷകക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കർഷകരുടെ ആശങ്കകൾ പരിഗണിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന്, പ്രതിപക്ഷത്തുള്ളവരും കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നവരും അവരുടെ സർക്കാരിന്റെ കാലത്ത് ഈ പരിഷ്‌കാരങ്ങളോട് അനുകൂല നിലപാടുള്ളവരായിരുന്നു. അവർക്ക് അവരുടെ സർക്കാരിന്റെ കാലത്ത് ഒരു തീരുമാനം എടുക്കാൻ സാധിച്ചില്ല. ഇന്ന് രാജ്യം ചരിത്രപരമായ ചുവടുവെപ്പ് നടത്തുമ്പോൾ ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്- മോദി പറഞ്ഞു.
കർഷരെ തെറ്റിദ്ധരിപ്പിക്കാൻ ഡൽഹിയിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കാർഷിക പരിഷ്‌കാരങ്ങൾ നിലവിൽ വരുമ്പോൾ കർഷകരുടെ ഭൂമി മറ്റുള്ളവർ കൈവശപ്പെടുത്തുമെന്ന് അവരെ ഭയപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.