- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി മോദിയും വാക്‌സിൻ സ്വീകരിക്കും; മുഖ്യമന്ത്രിമാർക്കും കൊടുക്കും; അൻപത് വയസ്സിന് മേൽ പ്രായമുള്ള എല്ലാ എംപിമാർക്കും എംഎൽഎ മാർക്കും വാക്‌സിൻ നൽകും
ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കും. കോവിഡിനെതിരെയുള്ള വാക്‌സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 ന് രാജ്യവ്യാപകമായി തുടങ്ങിയിരുന്നു. ആരോഗ്യപ്രവർത്തകർ, പ്രായമേറിയവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്.
രാഷ്ട്രീയ നേതൃത്വത്തെ ആദ്യ ഘട്ടത്തിൽ വാക്‌സിൻ വിതരണത്തിന് ഉൾപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ആദ്യ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കാത്തത്. രണ്ടാം ഘട്ടത്തിൽ രാഷ്ട്രീയ നേതൃത്വത്തേയും ഉൾപ്പെടുത്തും. പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാനമുഖ്യമന്ത്രിമാരും വാക്‌സിൻ സ്വീകരിക്കും.
അൻപത് വയസ്സിന് മേൽ പ്രായമുള്ള എല്ലാ എംപിമാർക്കും എംഎൽഎ മാർക്കും വാക്‌സിൻ നൽകുമെന്നാണ് സൂചന. രണ്ടാംഘട്ടത്തിൽ അൻപത് വയസ്സിന് മേൽ പ്രായമുള്ളവർക്കാണ് മുൻഗണന നൽകുന്നത്. കോവിഡിനെതിരെയുള്ള വാക്‌സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 ന് രാജ്യവ്യാപകമായി നടന്നിരുന്നു.
ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്. സിറം ഇൻസ്റ്റിട്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നിവയ്ക്കാണ് ഇന്ത്യയിൽ വിതരണാനുമതി.