- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂട്ടായ പരിശ്രമത്തിന്റെ ഫലം; ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നിർമ്മാതാക്കൾക്കും നന്ദി; നൂറുകോടി വാക്സിൻ വിതരണത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: നൂറ് കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. വാക്സിൻ നിർമ്മാതാക്കൾക്കും ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ യജ്ഞത്തിൽ പങ്കുചേർന്ന എല്ലാവർക്കുമുള്ള നന്ദി അറിയിക്കുന്നു. ആരോഗ്യരംഗത്ത് ഭാവിയിൽ വലിയ മാറ്റങ്ങൾ നടപ്പാക്കും. പ്രായപൂർത്തിയായ 75 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ ലഭിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നൂറ് കോടി നേട്ടത്തിൽ ആശംസകൾ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന വാക്സിൻ യജ്ഞം പുതിയ ഇന്ത്യയുടെ സാധ്യതകളും പ്രാപ്തിയും ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വാക്സിനേഷനിൽ ചരിത്രം കുറിച്ചതിന് പിന്നാലെ വലിയ ആഘോഷ പരിപാടികൾക്കാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ പതാക ഉയർത്തും. ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി ഡൽഹി ആർഎംഎൽ ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ