- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തിയിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? ഇന്ത്യയും പാക്കിസ്ഥാനും എന്താണ് പദ്ധതിയിടുന്നത്? നോട്ട് പിൻവലിക്കലിന് പിന്നാലെ യുദ്ധവും മോദിയുടെ അജണ്ടയിലുണ്ടോ?
നിയന്ത്രണരേഖയ്ക്ക് ഇരുപുറവും വെടിയൊച്ചകൾ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ശത്രു സൈനികരെ വധിച്ചുവെന്നും സ്വന്തം സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്നും ഇരുരാജ്യങ്ങളും അവകാശപ്പെടുന്നു. യഥാർഥത്തിൽ എന്താണ് അതിർത്തിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? നവംബർ എട്ടിന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിപ്പുണ്ടായപ്പോൾ, എല്ലാവരും അതൊരു യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന് വിചാരിച്ചു. എന്നാൽ, പാക്കിസ്ഥാനിൽനിന്നുള്ള വ്യാജനോട്ടുകളടക്കം ഇന്ത്യയെ ഗ്രസിച്ച കള്ളപ്പണത്തെ നേരിടാൻ 500-ന്റെയും 1000-ന്റെയും നോട്ടുകൾ ഒറ്റയടിക്ക് പിൻവലിക്കുകയാണെന്ന പ്രഖ്യാപനമാണ് മോദി നടത്തിയത്. യഥാർഥതത്തിൽ അത് മറ്റൊരു യുദ്ധപ്രഖ്യാപനമായി മാറി. കള്ളപ്പണത്തോടുള്ള യുദ്ധപ്രഖ്യാപനം. എന്നാൽ, നോട്ട് അസാധുവാക്കലിന് മുമ്പും ശേഷവും അതിർത്തിയിലെ സ്ഥിതിഗതികൾ ശാന്തമല്ലെന്ന് ഓരോദിവസത്തെയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യ-പാക് യുദ്ധം ആസന്നമാണെന്ന് കരുതുന്നവരേറെയാണ്. തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ച് പാക്ക
നിയന്ത്രണരേഖയ്ക്ക് ഇരുപുറവും വെടിയൊച്ചകൾ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ശത്രു സൈനികരെ വധിച്ചുവെന്നും സ്വന്തം സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്നും ഇരുരാജ്യങ്ങളും അവകാശപ്പെടുന്നു. യഥാർഥത്തിൽ എന്താണ് അതിർത്തിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? നവംബർ എട്ടിന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിപ്പുണ്ടായപ്പോൾ, എല്ലാവരും അതൊരു യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന് വിചാരിച്ചു.
എന്നാൽ, പാക്കിസ്ഥാനിൽനിന്നുള്ള വ്യാജനോട്ടുകളടക്കം ഇന്ത്യയെ ഗ്രസിച്ച കള്ളപ്പണത്തെ നേരിടാൻ 500-ന്റെയും 1000-ന്റെയും നോട്ടുകൾ ഒറ്റയടിക്ക് പിൻവലിക്കുകയാണെന്ന പ്രഖ്യാപനമാണ് മോദി നടത്തിയത്. യഥാർഥതത്തിൽ അത് മറ്റൊരു യുദ്ധപ്രഖ്യാപനമായി മാറി. കള്ളപ്പണത്തോടുള്ള യുദ്ധപ്രഖ്യാപനം. എന്നാൽ, നോട്ട് അസാധുവാക്കലിന് മുമ്പും ശേഷവും അതിർത്തിയിലെ സ്ഥിതിഗതികൾ ശാന്തമല്ലെന്ന് ഓരോദിവസത്തെയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യ-പാക് യുദ്ധം ആസന്നമാണെന്ന് കരുതുന്നവരേറെയാണ്. തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ യുദ്ധം ക്ഷണിച്ചുവരുത്തുകയാണ്. നോട്ട് അസാധുവാക്കൽ തീരുമാനംപോലെ മറ്റൊരു യുദ്ധപ്രഖ്യാപനം മോദിയുടെ മനസ്സിലുണ്ടോ എന്നതാണ് ഏവരും ചർച്ച ചെയ്യുന്ന കാര്യം. നിയന്ത്രണരേഖയിൽ വെടിനിർത്തൽ നിലവിൽവന്നിട്ട് ബുധനാഴ്ച 13 വർഷം തികഞ്ഞു. എന്നാൽ, 2003-നുശേഷമുള്ള ഏറ്റവും രൂക്ഷമായ വെടിവെപ്പാണ് ഇപ്പോൾ നിയന്ത്രണ രേഖയിൽ നടക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
നിയന്ത്രണരേഖയ്ക്കപ്പുറത്തുള്ള പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ സർജിക്കൽ അറ്റാക്ക് നടത്തിയ സെപ്റ്റംബർ 29-നും നവംബർ 15-നും ഇടയ്ക്ക് 279 ഏറ്റുമുട്ടലുകൾ ഉണ്ടായാതായി സർക്കാരിന്റെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. മോദിയുടെ സർജിക്കൽ സ്‌ട്രൈക്ക് കൂടുതൽ പ്രകോപനം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഭരണത്തിലേറിയ ആദ്യനാളുകളിൽ ഇന്ത്യ-പാക് ബന്ധം ഊഷ്മളമാക്കുന്നതിനാണ് മോദി ശ്രമിച്ചത്. പാക്കിസ്ഥാൻ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഇതിന് പിന്തുണ കിട്ടുകയും ചെയ്തു. എന്നാൽ, സൈനിക മേധാവികളും അവരുടെ വിശ്വസ്തരായ ഭീകരരും ചേർന്ന് ഈ ശ്രമങ്ങൾ അപ്പാടെ തകർത്തു. യുദ്ധത്തിലേക്ക് നീങ്ങിയാലോ എന്ന ആശങ്കയുള്ളതിനാൽ, തിരിച്ചടിക്കാൻ മോദി ഉത്തരവിടില്ലെന്നാണ് പാക് സൈനിക മേധാവികൾ കരുതിയത്.
എന്നാൽ സർജിക്കൽ സ്‌ട്രൈക്കോടെ പാക് സൈനിക നേതൃത്വത്തിന് ചുട്ടമറുപടി നൽകാൻ മോദി തയ്യാറായി. നോട്ട് അസാധുവാക്കൽപോലെ ധീരമായ തീരുമാനങ്ങളിലൂടെ പാക്കിസ്ഥാന്റെ മറ്റൊരു ഗൂഢശ്രമത്തെയും പൊളിച്ചു. അതിർത്തിയിലെ തുടർച്ചയായ പ്രകോപനങ്ങൾ ഒരു യുദ്ധത്തിലേക്ക് ഇന്ത്യയെ നയിച്ചാലും കുറ്റം പറയാനാകില്ല. എന്നാൽ, ആദ്യം ആക്രമിക്കുകയില്ലെന്ന തത്വത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുമെന്നാണ് സൂചന.