- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധത്തിലും കച്ചവടത്തിലും കൃഷിയിലും ഇസ്രേയലുമായി ഒരുമിക്കുമെന്ന വാഗ്ദാനം നൽകി മോദി പോയത് ജർമനിയിലേക്ക്; ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 20 രാഷ്ട്രങ്ങളുടെ തലവന്മാർ ഒരുമിച്ച് കൂടുന്നിടത്ത് താരമാവുക മോദിയും ട്രംപും പുട്ടിനും; ഇന്ത്യൻ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് ചോദിച്ച് നിരവധി രാജ്യങ്ങൾ
ന്യൂഡൽഹി : ജർമ്മനയിലെ ജി 20 ഉച്ചകോടിയിൽ താരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിനും പിന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ചരിത്രപരമായ ഇസ്രയേൽ സന്ദർശനത്തിനുശേഷമാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിൽ എത്തിയത്. മൂന്നു ദിവസത്തെ ഇസ്രയേൽ സന്ദർശനത്തിനിടെ ഭീകരവാദം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കാൻ തീരുമാനിച്ചു. നൽകിയ സ്വീകരണത്തിന് ഇസ്രയേൽ സർക്കാരിന് മോദി നന്ദി പറഞ്ഞു. വിജയകരമായ സന്ദർശനം ഇന്ത്യ-ഇസ്രയേൽ ബന്ധത്തിൽ കൂടുതൽ ഊർജം നൽകുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. പ്രൊട്ടോക്കോൾ മറികടന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നേരിട്ടെത്തിയാണ് മോദിയെ യാത്രയാക്കിയത്. ഇസ്രയേലിലെ ആവേശത്തിന് സമാനമായി സ്വീകരണമാണ് ജർമ്മിയിലും മോദിക്ക് കിട്ടുന്നത്. ലോകനേതാവായി മോദി മാറിയതിന്റെ തെളിവാണ് ഇത്. ഭീകരതയെ പ്രതിരോധിക്കുക, കാലാവസ്ഥാവ്യതിയാനം, സ്വതന്ത്രവ്യാപാരം തുടങ്ങിയവയാണ് ജി 20 ഉച്ചകോടിയില
ന്യൂഡൽഹി : ജർമ്മനയിലെ ജി 20 ഉച്ചകോടിയിൽ താരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിനും പിന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ചരിത്രപരമായ ഇസ്രയേൽ സന്ദർശനത്തിനുശേഷമാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിൽ എത്തിയത്.
മൂന്നു ദിവസത്തെ ഇസ്രയേൽ സന്ദർശനത്തിനിടെ ഭീകരവാദം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കാൻ തീരുമാനിച്ചു. നൽകിയ സ്വീകരണത്തിന് ഇസ്രയേൽ സർക്കാരിന് മോദി നന്ദി പറഞ്ഞു. വിജയകരമായ സന്ദർശനം ഇന്ത്യ-ഇസ്രയേൽ ബന്ധത്തിൽ കൂടുതൽ ഊർജം നൽകുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. പ്രൊട്ടോക്കോൾ മറികടന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നേരിട്ടെത്തിയാണ് മോദിയെ യാത്രയാക്കിയത്. ഇസ്രയേലിലെ ആവേശത്തിന് സമാനമായി സ്വീകരണമാണ് ജർമ്മിയിലും മോദിക്ക് കിട്ടുന്നത്. ലോകനേതാവായി മോദി മാറിയതിന്റെ തെളിവാണ് ഇത്.
ഭീകരതയെ പ്രതിരോധിക്കുക, കാലാവസ്ഥാവ്യതിയാനം, സ്വതന്ത്രവ്യാപാരം തുടങ്ങിയവയാണ് ജി 20 ഉച്ചകോടിയിലെ അജൻഡയിലെ മുഖ്യ ഇനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ, ജപ്പാൻ, ബ്രിട്ടൻ, അർജന്റീന, ഇറ്റലി, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. ഇതിനു പുറമേ ബ്രിക്‌സ് നേതാക്കളുടെ യോഗത്തിലും മോദി പങ്കെടുക്കും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ട സംഘമാണ് ജി 20. ഇവിടെ എത്തുന്ന രാജ്യങ്ങളിൽ പലരും ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാൻ സമയം തേടുകയാണ്.
നേരത്തെ ചൈന മാത്രമാണ് ഇന്ത്യയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എതിരെ രംഗത്ത് വന്നത്. ഇതും മോദിക്ക് ജർമ്മനിയിൽ കിട്ടാനിടയുള്ള പ്രസക്തി തിരിച്ചറിഞ്ഞാണെന്ന് സൂചനയുണ്ട്. അമേരിക്കൻ പ്രസിന്റ് ട്രംപും റഷ്യയുടെ പുട്ടിനും തമ്മിലെ കൂടിക്കാഴ്ച ഉച്ചകോടിക്കിടെ നടക്കും. ആദ്യമായാണ് ട്രംപ് അമേരിക്കൻ പ്രസിഡന്റായ ശേഷം പുട്ടിനെ കാണുന്നത്. ഈ നയതന്ത്ര ചർച്ചകൾക്ക് മാത്രമേ മോദിയുടെ കൂടിക്കാഴ്ചകളെക്കാൾ പ്രാധാന്യം ജി 20 ഉച്ചകോടി വേദിയിൽ കിട്ടുന്നുള്ളൂ.
ജർമൻ ചാൻസലർ ആംഗേല മെർക്കൽ ലോകനേതാക്കളെ സ്വാഗതം ചെയ്യുന്നതോടെ വെള്ളിയാഴ്ച ഉച്ചകോടിക്ക് തുടക്കമാകും. വൈകുന്നേരം നടക്കുന്ന സംഗീത പരിപാടിയിലും വിരുന്നുസൽക്കാരത്തിലും ലോകനേതാക്കൾ കുടുംബസമേതം പങ്കുചേരും. രണ്ടാം ദിവസം ആഫ്രിക്കയുമായുള്ള സഹവർത്തിത്വം, കുടിയേറ്റം, ആരോഗ്യം, സ്ത്രീശാക്തീകരണം എന്നിവ ചർച്ചയാകും. വൈകീട്ട് ലോകനേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കും.