- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപഭോക്തൃ മേഖലയിൽ സമഗ്ര ഇടപെടലിന് ദേശീയ, സംസ്ഥാന തലങ്ങളിൽ ഉപഭോക്തൃസംരക്ഷണ അഥോറിറ്റികൾ;പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിക്കും; ഉപഭോക്തൃസംരക്ഷണ നിയമം അടിമുടി പരിഷ്കരിക്കും
ന്യൂഡൽഹി: ഉപഭോക്തൃസംരക്ഷണ നിയമം അടിമുടി പരിഷ്‌കരിക്കുന്നു. ഭേദഗതി ബിൽ ഉടൻ മന്ത്രിസഭയുടെ പരിഗണനയ്ക്കുവരുമെന്ന് ഉപഭോക്തൃ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. രണ്ടുവർഷംമുമ്പ് ലോക്സഭയിൽ അവതരിപ്പിച്ച ബിൽ പിൻവലിച്ചാണ് സമഗ്രമായ മാറ്റത്തോടെ പുതിയ ബിൽ കൊണ്ടുവരുന്നത്. സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചില ശുപാർശകൾകൂടി ഉൾപ്പെടുത്തിയാണ് ബിൽ തയ്യാറാക്കിയത്. ഉപഭോക്തൃതർക്കപരിഹാര കോടതികളും കമ്മിഷനുകളും നിലനിർത്തും. ഉപഭോക്തൃ മേഖലയിൽ സമഗ്ര ഇടപെടലിന് ദേശീയ, സംസ്ഥാന തലങ്ങളിൽ ഉപഭോക്തൃസംരക്ഷണ അഥോറിറ്റികൾ, ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഗുണമേന്മ ഉറപ്പാക്കാൻ ഉത്പന്ന ബാധ്യത, തർക്കങ്ങൾ എളുപ്പം പരിഹരിക്കാൻ മധ്യസ്ഥത, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരേ നടപടി, ഓൺലൈൻ വ്യാപാരമേഖല നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരൽ എന്നിവയാണ് ഈ മാറ്റങ്ങൾ. സേവനദാതാക്കളും ഉത്പന്ന നിർമ്മാതാക്കളും ഗുണമേന്മ ഉറപ്പുവരുത്തിയില്ലെങ്കിൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അവർ ബാധ്യസ്ഥരായിരിക്കും. ഉത്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ച് നിർമ്മാതാവ് നേരത്
ന്യൂഡൽഹി: ഉപഭോക്തൃസംരക്ഷണ നിയമം അടിമുടി പരിഷ്‌കരിക്കുന്നു. ഭേദഗതി ബിൽ ഉടൻ മന്ത്രിസഭയുടെ പരിഗണനയ്ക്കുവരുമെന്ന് ഉപഭോക്തൃ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. രണ്ടുവർഷംമുമ്പ് ലോക്സഭയിൽ അവതരിപ്പിച്ച ബിൽ പിൻവലിച്ചാണ് സമഗ്രമായ മാറ്റത്തോടെ പുതിയ ബിൽ കൊണ്ടുവരുന്നത്. സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചില ശുപാർശകൾകൂടി ഉൾപ്പെടുത്തിയാണ് ബിൽ തയ്യാറാക്കിയത്. ഉപഭോക്തൃതർക്കപരിഹാര കോടതികളും കമ്മിഷനുകളും നിലനിർത്തും.
ഉപഭോക്തൃ മേഖലയിൽ സമഗ്ര ഇടപെടലിന് ദേശീയ, സംസ്ഥാന തലങ്ങളിൽ ഉപഭോക്തൃസംരക്ഷണ അഥോറിറ്റികൾ, ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഗുണമേന്മ ഉറപ്പാക്കാൻ ഉത്പന്ന ബാധ്യത, തർക്കങ്ങൾ എളുപ്പം പരിഹരിക്കാൻ മധ്യസ്ഥത, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരേ നടപടി, ഓൺലൈൻ വ്യാപാരമേഖല നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരൽ എന്നിവയാണ് ഈ മാറ്റങ്ങൾ.
സേവനദാതാക്കളും ഉത്പന്ന നിർമ്മാതാക്കളും ഗുണമേന്മ ഉറപ്പുവരുത്തിയില്ലെങ്കിൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അവർ ബാധ്യസ്ഥരായിരിക്കും. ഉത്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ച് നിർമ്മാതാവ് നേരത്തേതന്നെ വ്യക്തമായ മാർഗനിർദേശങ്ങൾ നൽകണം. ഉത്പന്നത്തിന്റെ ന്യൂനത, തകരാറുകൾ, സേവനത്തിലെ അപര്യാപ്തത തുടങ്ങിയവയെല്ലാം ബാധ്യതയുടെ പരിധിയിൽ വരും. 'ഉത്പന്ന ബാധ്യത' ഉറപ്പാക്കുന്നത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം നിർണായകമായിരിക്കും. മിക്കവാറും എല്ലാ മേഖലയിലും ഉത്പന്ന ബാധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നുവരാനിടയുണ്ട്.
ഉപഭോക്തൃതർക്കപരിഹാര കോടതികളിലും കമ്മിഷനുകളിലുമുള്ള കേസുകൾ നീണ്ടുപോയാൽ മധ്യസ്ഥതയിലൂടെ അതിന് പരിഹാരം കാണാമെന്നാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. അംഗീകാരമുള്ള മധ്യസ്ഥർ അതിനായി ഉണ്ടാവും. ഉത്പന്നവും സേവനവും എവിടെനിന്ന് കൈപ്പറ്റുന്നുവോ അവിടെത്തന്നെ ഉപഭോക്താക്കൾ പരാതികൾ നൽകണമെന്നില്ല. ഏതുസ്ഥലത്തും പരാതി സമർപ്പിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്.
ദേശീയ, സംസ്ഥാന തലങ്ങളിൽ ഏഴംഗങ്ങളുള്ള അഥോറിറ്റിയാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഉദ്യോഗസ്ഥതല അഥോറിറ്റിയാണിത്. ജില്ലാതലങ്ങളിൽ അഥോറിറ്റികൾ ഉണ്ടാവില്ല. അന്യായവും അധാർമികവുമായ വ്യാപാര രീതികൾ, ഉപഭോക്താക്കളുടെ അവകാശങ്ങൾ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ മുതലായ വിഷയങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് അഥോറിറ്റിയുടെ ലക്ഷ്യം.