- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ഇന്ത്യയിൽ ദളിത്, ന്യൂനപക്ഷങ്ങൾക്ക് എവിടെ, എന്തായിരിക്കും സ്ഥാനം? മോദിക്കെതിരേ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപതയുടെ മുഖപത്രം: കണ്ണന്താനത്തിലൂടെ ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബിജെപി നീക്കം പാളുമോ?
തൃശൂർ: ന്യൂനപക്ഷത്തെ ബിജെപിയോട് അടുപ്പിക്കാനാണ് അൽഫോൻസ് കണ്ണന്താനത്തെ ടൂറിസത്തിന്റെ ചുമതലയുള്ള മന്ത്രിയാക്കി മാറ്റിയത്. എന്നിട്ടും കത്തോലിക്കാ സഭ നിലപാട് കടുപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപതയുടെ മുഖപത്രം 'കത്തോലിക്കാസഭ'യുടെ പുതിയ ലക്കം. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പുതിയ ഇന്ത്യയെന്ന പ്രഖ്യാപനത്തോടുള്ള പ്രതികരണമായിട്ടാണ് വിമർശനം. ഗോവ മോഡൽ കേരളത്തിൽ പരീക്ഷിക്കാനാണ് മോദിയുടെ നീക്കം. ഇത് നടക്കില്ലെന്ന് പറയാതെ പറയുകയാണ് തൃശൂർ അതിരൂപത. അഞ്ചുവർഷം കഴിയുമ്പോൾ പുതിയ ഇന്ത്യയാകുമെന്നായിരുന്നു മോദി പറഞ്ഞത്. ബിജെപിയും ആർഎസ്എസ്. സംഘപരിവാരങ്ങളും കൂടി അഞ്ചുവർഷംകൊണ്ട് രൂപപ്പെടുത്തിയെടുക്കാൻ ലക്ഷ്യമിടുന്ന ആ പുതിയ ഇന്ത്യയിൽ ദളിത്, ന്യൂനപക്ഷങ്ങൾക്ക് എവിടെ, എന്തായിരിക്കും സ്ഥാനമെന്നാണു സെപ്റ്റംബർ ലക്കം കത്തോലിക്കാസഭയുടെ മുഖ്യവാർത്ത ഉന്നയിക്കുന്ന ചോദ്യം. ക്വിറ്റ് ഇന്ത്യാദിനത്തെപ്പറ്റി അദ്ദേഹം നടത്തിയ പ്രതിമാസ റേഡിയോ പ്രഭാഷണത്തിലും 2017 മുതൽ 2022 വര
തൃശൂർ: ന്യൂനപക്ഷത്തെ ബിജെപിയോട് അടുപ്പിക്കാനാണ് അൽഫോൻസ് കണ്ണന്താനത്തെ ടൂറിസത്തിന്റെ ചുമതലയുള്ള മന്ത്രിയാക്കി മാറ്റിയത്. എന്നിട്ടും കത്തോലിക്കാ സഭ നിലപാട് കടുപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപതയുടെ മുഖപത്രം 'കത്തോലിക്കാസഭ'യുടെ പുതിയ ലക്കം. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പുതിയ ഇന്ത്യയെന്ന പ്രഖ്യാപനത്തോടുള്ള പ്രതികരണമായിട്ടാണ് വിമർശനം. ഗോവ മോഡൽ കേരളത്തിൽ പരീക്ഷിക്കാനാണ് മോദിയുടെ നീക്കം. ഇത് നടക്കില്ലെന്ന് പറയാതെ പറയുകയാണ് തൃശൂർ അതിരൂപത.
അഞ്ചുവർഷം കഴിയുമ്പോൾ പുതിയ ഇന്ത്യയാകുമെന്നായിരുന്നു മോദി പറഞ്ഞത്. ബിജെപിയും ആർഎസ്എസ്. സംഘപരിവാരങ്ങളും കൂടി അഞ്ചുവർഷംകൊണ്ട് രൂപപ്പെടുത്തിയെടുക്കാൻ ലക്ഷ്യമിടുന്ന ആ പുതിയ ഇന്ത്യയിൽ ദളിത്, ന്യൂനപക്ഷങ്ങൾക്ക് എവിടെ, എന്തായിരിക്കും സ്ഥാനമെന്നാണു സെപ്റ്റംബർ ലക്കം കത്തോലിക്കാസഭയുടെ മുഖ്യവാർത്ത ഉന്നയിക്കുന്ന ചോദ്യം.
ക്വിറ്റ് ഇന്ത്യാദിനത്തെപ്പറ്റി അദ്ദേഹം നടത്തിയ പ്രതിമാസ റേഡിയോ പ്രഭാഷണത്തിലും 2017 മുതൽ 2022 വരെയുള്ള അഞ്ചുവർഷം പിന്നിടുമ്പോൾ ബിജെപി. സർക്കാർ രൂപപ്പെടുത്താൻ ഉദ്ദേശിക്കുന്ന പുതിയ ഇന്ത്യയെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഈ പ്രഖ്യാപനം ശ്രദ്ധിച്ചപ്പോഴും ഇന്ത്യയിലെ ദളിത്, ന്യൂനപക്ഷങ്ങളുടെ മനസിൽ ഉയർന്ന ചോദ്യവും ഇതാണ്. ജൂൺ 14 മുതൽ 18 വരെ ഗോവയിൽ ഏതാനും തീവ്രഹിന്ദുത്വ സംഘടനകൾ പാസാക്കിയ പ്രമേയവും ഈ ജനവിഭാഗങ്ങളിൽ ഉളവാക്കിയിട്ടുള്ള ആശങ്കയും ചെറുതല്ലെന്നു വാർത്തയിൽ പറയുന്നു.
മൂന്നുവർഷത്തിനിടെ ദലിത്, മുസ്ലിം വിഭാഗങ്ങൾക്കെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങളോ 23ലധികം പേരെ ഗോരക്ഷാപ്രവർത്തകർ തല്ലിക്കൊന്നതോ മോദി സൂചിപ്പിച്ചിട്ടില്ല. ഈ അക്രമങ്ങളും പട്ടാപ്പകലുള്ള തല്ലിക്കൊല്ലലും നടന്നത് അദ്ദേഹത്തിന്റെ പാർട്ടി ഭരിക്കുന്ന യു.പി, ഝാർഖണ്ഡ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിലാണെന്നതും പ്രധാനമന്ത്രി മറന്നു.
ആക്രമണം നടത്തുന്നത് സാമൂഹികവിരുദ്ധരാണെന്നും അതു തടയാൻ സംസ്ഥാനങ്ങൾ ശ്രമിക്കണമെന്നുമാണു പ്രധാനമന്ത്രി പറയുന്നത്. ഭരണത്തിലേറി നാലുവർഷമാകുമ്പോഴും നരേന്ദ്ര മോദിയെന്ന മുൻ ആർഎസ്എസ്. നേതാവ് താൻ ഇന്ത്യയുടെ പ്രധാമന്ത്രിയാണെന്നു തെളിയിക്കേണ്ടിയിരിക്കുന്നുവെന്നാണ് 'കത്തോലിക്കാസഭ' വ്യക്തമാക്കുന്നത്.



