- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിലെ മണ്ണിൽ കൈവച്ച് പ്രാർത്ഥനകൾ നടത്തി; നാട്ടിലെ മെഡിക്കൽ കോളേജ് രാജ്യത്തിന് സമർപ്പിച്ചും പ്രധാനമന്ത്രി; മോദിക്ക് ജന്മനാട്ടിൽ വൻ വരവേൽപ്പ്
അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ജന്മനാടായ വഡനഗറിൽ എത്തി. രാവിലെ റോഡ് ഷോയോടെ തുടങ്ങിയ സന്ദർശനത്തിനു വഡനഗറിൽ ഉജ്വല സ്വീകരണമാണ് നാട്ടുകാർ നൽകിയത്. വഡനഗറിലെ ജിഎംഇആർഎസ് മെഡിക്കൽ കോളജ് പ്രധാന മന്ത്രി രാജ്യത്തിന് സമർപ്പിച്ചു. മോദി താൻ പഠിച്ച വഡനഗറിലെ സ്‌കൂളിലുമെത്തി. സ്‌കൂളിലെ മണ്ണിൽ കൈവച്ച് പ്രാർത്ഥനകൾ നടത്തിയ ശേഷമാണു മോദി മടങ്ങിയത്. ഇതിനുശേഷം വഡനഗറിലെ ഹത്‌കേശ്വർ ക്ഷേത്രത്തിലെത്തിയ പ്രധാന മന്ത്രി ക്ഷേത്ര പൂജകളിൽ പങ്കെടുത്ത ശേഷം മടങ്ങി. കേന്ദ്ര മന്ത്രി ജെപി.നദ്ദ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണി എന്നിവരും മെഡിക്കൽ കോളജ് ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. കോളജിലെ വിദ്യാർത്ഥികളുമായി പ്രത്യേക കൂടിക്കാഴ്ചയും പ്രധാനമന്ത്രി നടത്തി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒട്ടേറെ വികസന പദ്ധതികൾക്കാണു രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ മോദി തുടക്കമിട്ടത്. ദ്വാരകയിലെ ദ്വരകാദീശ് ക്ഷേത്രത്തിൽ പൂജയോടെയായിരുന്നു തുടക്കം. ഗുജറാത്തു കടലിലെ ദ്വീപായ
അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ജന്മനാടായ വഡനഗറിൽ എത്തി. രാവിലെ റോഡ് ഷോയോടെ തുടങ്ങിയ സന്ദർശനത്തിനു വഡനഗറിൽ ഉജ്വല സ്വീകരണമാണ് നാട്ടുകാർ നൽകിയത്. വഡനഗറിലെ ജിഎംഇആർഎസ് മെഡിക്കൽ കോളജ് പ്രധാന മന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
മോദി താൻ പഠിച്ച വഡനഗറിലെ സ്‌കൂളിലുമെത്തി. സ്‌കൂളിലെ മണ്ണിൽ കൈവച്ച് പ്രാർത്ഥനകൾ നടത്തിയ ശേഷമാണു മോദി മടങ്ങിയത്. ഇതിനുശേഷം വഡനഗറിലെ ഹത്‌കേശ്വർ ക്ഷേത്രത്തിലെത്തിയ പ്രധാന മന്ത്രി ക്ഷേത്ര പൂജകളിൽ പങ്കെടുത്ത ശേഷം മടങ്ങി. കേന്ദ്ര മന്ത്രി ജെപി.നദ്ദ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണി എന്നിവരും മെഡിക്കൽ കോളജ് ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. കോളജിലെ വിദ്യാർത്ഥികളുമായി പ്രത്യേക കൂടിക്കാഴ്ചയും പ്രധാനമന്ത്രി നടത്തി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒട്ടേറെ വികസന പദ്ധതികൾക്കാണു രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ മോദി തുടക്കമിട്ടത്. ദ്വാരകയിലെ ദ്വരകാദീശ് ക്ഷേത്രത്തിൽ പൂജയോടെയായിരുന്നു തുടക്കം.
ഗുജറാത്തു കടലിലെ ദ്വീപായ ശംഖോധറിൽ (ബെറ്റ് ദ്വാരക) നിന്നു ഓഖയിലേക്കുള്ള എണ്ണായിരം കോടിയുടെ പാലം, രാജ്‌കോട്ടിൽ ഗ്രീൻഫിൽഡ് വിമാനത്താവളം എന്നിവയുടെ ശിലാസ്ഥാപനം നടത്തിയ പ്രധാനമന്ത്രി ദേശീയപാതാ വികസനപദ്ധതികൾക്കും തുടക്കമിട്ടു. സുരേന്ദ്രനഗറിൽ കുടിവെള്ള പദ്ധതിയും ക്ഷീരസംസ്‌കരണ സമുച്ചയവും ഉദ്ഘാടനം ചെയ്തു.