- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നിന്നുള്ള മിക്കവാറും ക്രിസ്ത്യാനികളായ നഴ്സുമാരെ ഇറാഖിലെ തീവ്രവാദികളിൽനിന്ന് രക്ഷപ്പെടുത്തിയത് മതം നോക്കിയല്ല; ടോം ഉഴുന്നാലിനെ യമനിൽനിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതും അദ്ദേഹം ഇന്ത്യയുടെ പുത്രനായതുകൊണ്ടെന്ന് മോദി; ദേശീയവാദത്തിന്റെ ശക്തികളിൽനിന്ന് രാജ്യത്തെ രക്ഷിക്കൂവെന്ന ഇടയലേഖനത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ
അഹമ്മദാബാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടത്തിൽപ്പെട്ട ക്രിസ്ത്യാനികൾ അടക്കം വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരെ സഹായിച്ചതിനു കാരണം രാജ്യസ്നേഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗർ ആർച്ച് ബിഷപ്പ് തോമസ് മക്വാൻ പുറത്തിറക്കിയ ഇടയലേഖനത്തെ സൂചിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഗാന്ധിനഗർ ആർച്ച് ബിഷപ്പ് തോമസ് മക്വാൻ 'ദേശീയവാദത്തിന്റെ ശക്തികളിൽനിന്ന് രാജ്യത്തെ രക്ഷിക്കൂ' എന്ന ആഹ്വാനം ചെയ്തുകൊണ്ട് ഇടയലേഖനം പുറത്തിറക്കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മോദിയുടെ പ്രസംഗമെത്തുന്നത്. മതപരമായ സ്ഥാനം വഹിക്കുന്ന ഒരാൾ ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. 'രാഷ്ട്രഭക്തി' തന്നെയാണ് എല്ലാ ഇന്ത്യക്കാരെയും സഹായിക്കുന്നതിന് തനിക്ക് വഴികാട്ടിയിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള, മിക്കവാറും ക്രിസ്ത്യാനികളായ നഴ്സുമാരെ ഇറാഖിലെ തീവ്രവാദികളിൽനിന്ന് രക്ഷപ്പെടുത്തിയത് മതം നോക്കിയല്ല. കേരളത്തിൽനിന്നുള്ള പുരോഹിതൻ ടോം ഉഴുന്നാലിനെ യമനിൽനിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികൾ സ്
അഹമ്മദാബാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടത്തിൽപ്പെട്ട ക്രിസ്ത്യാനികൾ അടക്കം വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരെ സഹായിച്ചതിനു കാരണം രാജ്യസ്നേഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗർ ആർച്ച് ബിഷപ്പ് തോമസ് മക്വാൻ പുറത്തിറക്കിയ ഇടയലേഖനത്തെ സൂചിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഗാന്ധിനഗർ ആർച്ച് ബിഷപ്പ് തോമസ് മക്വാൻ 'ദേശീയവാദത്തിന്റെ ശക്തികളിൽനിന്ന് രാജ്യത്തെ രക്ഷിക്കൂ' എന്ന ആഹ്വാനം ചെയ്തുകൊണ്ട് ഇടയലേഖനം പുറത്തിറക്കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മോദിയുടെ പ്രസംഗമെത്തുന്നത്.
മതപരമായ സ്ഥാനം വഹിക്കുന്ന ഒരാൾ ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. 'രാഷ്ട്രഭക്തി' തന്നെയാണ് എല്ലാ ഇന്ത്യക്കാരെയും സഹായിക്കുന്നതിന് തനിക്ക് വഴികാട്ടിയിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള, മിക്കവാറും ക്രിസ്ത്യാനികളായ നഴ്സുമാരെ ഇറാഖിലെ തീവ്രവാദികളിൽനിന്ന് രക്ഷപ്പെടുത്തിയത് മതം നോക്കിയല്ല. കേരളത്തിൽനിന്നുള്ള പുരോഹിതൻ ടോം ഉഴുന്നാലിനെ യമനിൽനിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതും അദ്ദേഹം ഇന്ത്യയുടെ പുത്രനായതുകൊണ്ടാണ്- മോദി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളിൽനിന്ന് ഫാദർ അലക്സിസ് പ്രേംകുമാർ, ജൂഡിത്ത് ഡിസൂസ എന്നിവരെ രക്ഷപ്പെടുത്തിയതും മോദി ചൂണ്ടിക്കാട്ടി. ദേശീയതയുടെ മൂല്യങ്ങളെ എതിർക്കുന്നത് ഗൗരവമായ വിഷയമാണെന്നും അഹമ്മദാബാദിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഗാന്ധിനഗർ ആർച്ച് ബിഷപ്പ് തോമസ് മക്വാൻ 'ദേശീയവാദത്തിന്റെ ശക്തികളിൽനിന്ന് രാജ്യത്തെ രക്ഷിക്കൂ' എന്ന ആഹ്വാനം ചെയ്തുകൊണ്ട് ഇടയലേഖനം പുറത്തിറക്കിയതത് വിവാദമായിരുന്നു.
'രാജ്യത്തെ മതേതരത്വവും ജനാധിപത്യവും അപകടത്തിലാണ്. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു. പള്ളികൾക്കും വിശ്വാസങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരേയുള്ള അക്രമമില്ലാതെ ഒരു ദിവസംപോലും കടന്നുപോവുന്നില്ല. ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ദരിദ്രർക്കുമിടയിൽ അരക്ഷിതത്വബോധം വളരുന്നു.' -കത്തിൽ പറഞ്ഞിരുന്നു. ഈ അവസ്ഥയ്ക്ക് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റം വരുത്താൻ സാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
സാമൂഹികമാധ്യമങ്ങളിൽ കത്തിനെതിരേ ഒട്ടേറെപ്പേർ രംഗത്തെത്തി. തുടർന്ന് ഇത് പൊതുജനങ്ങളെ ഉദ്ദേശിച്ചല്ലെന്നും പ്രാർത്ഥനയ്ക്കുള്ള അപേക്ഷയാണ് ഇതുവഴി ഉദ്ദേശിച്ചതെന്നുമുള്ള വിശദീകരണവുമായി മക്വാൻ രംഗത്തുവന്നിരുന്നു.