- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സർക്കാരുകൾക്ക് വിനയായത് കർഷക വിരുദ്ധ നിലപാടുകൾ; തുടർച്ചയായ ഇന്ധന വില വർദ്ധനവും നോട്ട് നിരോധനവും ജിഎസ്ടിയും സർക്കാരിനെതിരെ ജനവികാരം ഉയർത്തി; സിപിഎമ്മിന് രണ്ട് സീറ്റ് നേടുന്ന ആവസ്ഥയിലേക്ക് രാജസ്ഥാൻ മാറിയെങ്കിൽ മോദി സർക്കാരിനെ എത്രമാത്രം ജനം വെറുത്ത് കാണുമെന്ന് ചോദിച്ച് സോഷ്യൽ മീഡിയ
ജയ്പുർ: ബിജെപി തൂത്തുവാരിയ 2013ലെ രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലുമില്ലായിരുന്ന സിപിഎം നില മെച്ചപ്പെടുത്തിയിരിക്കുന്നു. രണ്ട് സീറ്റുകളിൽ സിപിഎം വ്യക്തമായ ലീഡോടുകൂടി ജയിച്ചു. മൂന്ന് സീറ്റുകളിൽ വിജയിക്കുമെന്നും ഏഴ് സീറ്റുകളിൽ 10,000ത്തോളം വോട്ടു നേടുമെന്നുമായിരുന്നു സിപിഎമ്മിന്റെ അവകാശ വാദം. ഇതെല്ലാം വെറു തള്ളായാണ് ബിജെപി കണ്ടത്. എന്നാൽ ഫലം വന്നപ്പോൾ കളി കാര്യമായി. ഇതോടെ ബിജെപി തിരിച്ചറിയുകാണ് കർഷക പ്രക്ഷോഭത്തിന്റെ കരുത്ത്. കർഷക പിന്തുണയോടെയാണ് സിപിഎമ്മിന്റെ രാജസ്ഥാനിലെ ചെറുതെങ്കിലും വിലപ്പെട്ടതായ ഈ മുന്നേറ്റം. കർഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങൾക്ക് രാജസ്ഥാനിൽ സിപിഎം നേതൃത്വം നൽകിയിരുന്നു. കാർഷിക കടങ്ങൾ എഴുതിത്ത്ത്ത്തള്ളുക, കർഷകർക്ക് ജലസേചന സൗകര്യങ്ങൾ നൽകുക, ഉയർന്ന വൈദ്യുതി ചാർജ് പിൻവലിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. കർഷകരുടെസമ്മർദ്ദത്തെ തുടർന്ന ചില ആവശ്യങ്ങളെങ്കിലും വസുന്ധര രാജെയ്ക്ക നടപ്പിലാക്കേണ്ടി വന്നു. അതിൽ പ്രധാനം 50000 രൂപയുടെ കടമെഴുതിത്ത്ത്ത്തള്ളലായിരു
ജയ്പുർ: ബിജെപി തൂത്തുവാരിയ 2013ലെ രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലുമില്ലായിരുന്ന സിപിഎം നില മെച്ചപ്പെടുത്തിയിരിക്കുന്നു. രണ്ട് സീറ്റുകളിൽ സിപിഎം വ്യക്തമായ ലീഡോടുകൂടി ജയിച്ചു. മൂന്ന് സീറ്റുകളിൽ വിജയിക്കുമെന്നും ഏഴ് സീറ്റുകളിൽ 10,000ത്തോളം വോട്ടു നേടുമെന്നുമായിരുന്നു സിപിഎമ്മിന്റെ അവകാശ വാദം. ഇതെല്ലാം വെറു തള്ളായാണ് ബിജെപി കണ്ടത്. എന്നാൽ ഫലം വന്നപ്പോൾ കളി കാര്യമായി. ഇതോടെ ബിജെപി തിരിച്ചറിയുകാണ് കർഷക പ്രക്ഷോഭത്തിന്റെ കരുത്ത്. കർഷക പിന്തുണയോടെയാണ് സിപിഎമ്മിന്റെ രാജസ്ഥാനിലെ ചെറുതെങ്കിലും വിലപ്പെട്ടതായ ഈ മുന്നേറ്റം. കർഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങൾക്ക് രാജസ്ഥാനിൽ സിപിഎം നേതൃത്വം നൽകിയിരുന്നു.
കാർഷിക കടങ്ങൾ എഴുതിത്ത്ത്ത്തള്ളുക, കർഷകർക്ക് ജലസേചന സൗകര്യങ്ങൾ നൽകുക, ഉയർന്ന വൈദ്യുതി ചാർജ് പിൻവലിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. കർഷകരുടെസമ്മർദ്ദത്തെ തുടർന്ന ചില ആവശ്യങ്ങളെങ്കിലും വസുന്ധര രാജെയ്ക്ക നടപ്പിലാക്കേണ്ടി വന്നു. അതിൽ പ്രധാനം 50000 രൂപയുടെ കടമെഴുതിത്ത്ത്ത്തള്ളലായിരുന്നു. ഇത് സിപിഎം വലിയ വിജയമായാണ് ആഘോഷിച്ചത്. ഇത്തരത്തിൽ കർഷക മുന്നേറ്റത്തിലൂടെ സിപിഎം 2008ലെ തങ്ങളുടെ സീറ്റ് നിലകളിലേക്ക് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചെത്തിയിരിക്കുന്നു. 2013ൽ സിപിഎമ്മിന്റെ ഒരു പ്രതിനിധി പോലും നിയമസഭയിലുണ്ടായിരുന്നില്ല. ഈ അവസ്ഥയ്ക്കാണ് മാറ്റം വരുത്തുന്നത്. കർഷകർ എത്രത്തോളം മോദി സർക്കാരിനെ വെറുത്തതിന് തെളിവായി സിപിഎം വിജയത്തെ സോഷ്യൽ മീഡിയയയും വിലയിരുത്തുന്നു.
സ്വതന്ത്ര ഇന്ത്യയിൽ നടന്നതു 371 നിയമസഭാ തിരഞ്ഞെടുപ്പുകളാണ്. അതിനിടെ, ഒരു സംസ്ഥാനത്ത് ഒരേ കക്ഷി തുടർച്ചയായി 4 പ്രാവശ്യം അധികാരമേറിയത് 26 തവണ. മധ്യപ്രദേശിൽ ബിജെപി ലക്ഷ്യമിട്ടത് ഇത്തരമൊരു മുന്നേറ്റമാണ്. മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും നാലാമതും വിജയിക്കുമെന്നതു ബിജെപിയുടെ അമിത പ്രതീക്ഷയായിരുന്നു. രാജസ്ഥാനിലും പ്രതീക്ഷകളുണ്ടായിരുന്നു. എല്ലാം തല്ലികെടുത്തിയത് കർഷ ദ്രോഹ നിലപാടുകളായിരുന്നു. നഗര മേഖലകളിൽ ബിജെപി ജയിച്ചപ്പോൾ ഗ്രാമങ്ങളിൽ തകർന്നടിഞ്ഞു. ഇതോടെ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ് ഗഡിലും വിനയായി മാറിയത്. ഇന്ധന വില വർദ്ധനവും ജിഎസ്ടിയും സർക്കാരിനെതിരായ ജനവികാരം ആളികത്തിച്ചു. കർഷക വിരുദ്ധ വികാരവും മോദിക്ക് തിരിച്ചടിയായി. ഇത് തന്നെയാണ് സിപിഎമ്മിന് പോലും രണ്ട് സീറ്റ് നേടുന്ന അവസ്ഥയിലേക്ക് രാജസ്ഥാനെ എത്തിച്ചതെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ബിജെപി പ്രഭാവം മങ്ങി കോൺഗ്രസ് തിരിച്ചെത്തുമ്പോൾ സിപിഎമ്മിന്റെ ഈ നേട്ടവും ശ്രദ്ധേയമാണ്. രണ്ടു സീറ്റുകളിലാണ് സിപിഎം വിജയം നേടിയിരിക്കുന്നത്. ഭാദ്ര മണ്ഡലത്തിൽ ബൽവാൻ പൂനിയയും ദുംഗർഗാർഹിൽ ഗിരിധർ ലാലും വിജയിച്ചു. ബിജെപിയുടെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്താണ് രണ്ടിടത്തും സിപിഎം ജയം. 14411 വോട്ടിനാണ് ബൽവാൻ ജയിച്ചത്. ഗിരിധർ ലാൽ 12659 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് നിയമസഭയിലേക്ക് എത്തുന്നത്. ദുംഗർഗാർഹിൽ മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. ശക്തമായ കർഷക പ്രക്ഷോഭങ്ങളും മാവോയിസ്റ്റ് ആക്രമണങ്ങളുമുണ്ടായ മണ്ഡലങ്ങളിലാണ് ഇപ്പോൾ സിപിഎം സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചത്.
2008ലാണ് സിപിഎം രാജസ്ഥാനിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്നഗർ എന്നീ മണ്ഡലങ്ങളിൽ അന്ന് സിപിഎം സ്ഥാനാർത്ഥികളാണ് വിജയിച്ചത്. 2013ലെ മോദി തരംഗത്തിൽ രാജസ്ഥാനിൽ സിപിഎമ്മിന് ഒരാളെ പോലും ജയിപ്പിക്കാൻ സാധിച്ചിരുന്നില്ല. ബിജെപി സർക്കാരിനെതിരെ നിരവധി കർഷകപ്രക്ഷോഭങ്ങൾ സിപിഎം സംഘടിപ്പിച്ചിരുന്നു. കാർഷിക കടങ്ങൾ എഴുതിത്ത്ത്ത്തള്ളുക, കർഷകർക്ക് ജലസേചന സൗകര്യങ്ങൾ നൽകുക, ഉയർന്ന വൈദ്യുതി ചാർജ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രക്ഷോഭങ്ങൾ. പല ആവശ്യങ്ങളും സർക്കാരിന് അഗീകരിച്ചു കൊടുക്കേണ്ടിയും വന്നിരുന്നു.
അഞ്ച് സംസ്ഥാന അസംബ്ലികളിലേക്കു നടന്ന തെരഞ്ഞെടുപ്പു ഫലങ്ങൾ ബിജെപി ദുർഭരണത്തിന്റെയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗീയ അജണ്ടയുടെയും ജനവിരുദ്ധ സാമ്പത്തിക നയങ്ങളുടെയും തിരസ്‌കാരമാണെന്ന് ഇടതു പക്ഷം വിലയിരുത്തുന്നു. നരേന്ദ്ര മോദിയുടെ സ്വേഛാ വാഴ്ചയ്ക്കും ധാർഷ്ട്യത്തിനുമെതിരായ ജനവിധിയാണ് ഇക്, പുതുതായി രൂപംകൊള്ളുന്ന സംസ്ഥാന സർക്കാരുകൾ ഗ്രാമീണ പ്രതിസന്ധി പരിഹരിക്കാനും സാമുദായിക മൈത്രി നിലനിർത്താനും ജനാധിപത്യ-ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ശ്രമിച്ചാൽ പൊതു തെരഞ്ഞെടുപ്പിൽ മോദി തകർന്നടിയും. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് പ്രകടമായത്. നരേന്ദ്ര മോദിയും അമിത്ഷായും യുപി മുഖ്യമന്ത്രി ആദിത്യനാഥുമടക്കം നടത്തിയ പ്രചണ്ഡ പ്രചരണങ്ങൾക്കൊന്നും ബിജെപി സംസ്ഥാന ഭരണകൂടങ്ങളെ സംരക്ഷിച്ചു നിർത്താനായില്ല.
ഗ്രാമീണ ഇന്ത്യയെ അപ്പാടെ ഗ്രസിച്ചിരിക്കുന്ന കാർഷിക പ്രതിസന്ധി, ദളിതർ, പിന്നാക്ക ജനവിഭാഗങ്ങൾ, മതന്യൂനപക്ഷങ്ങൾ എന്നിവർ നേരിടുന്ന അരക്ഷിതാവസ്ഥ; നോട്ടുനിരോധനം, ജിഎസ്ടി, ഇന്ധന വിലക്കയറ്റം തുടങ്ങി കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾ എന്നിവയെല്ലാം ജനാഭിപ്രായത്തെ ഗണ്യമായി സ്വാധീനിച്ചിരുന്നു. ബിഎസ്‌പിയടക്കം ഇതര പ്രതിപക്ഷ കക്ഷികളുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാൻ കോൺഗ്രസ് മുന്നണിക്ക് കഴിയുമായിരുന്നുവെന്നാണ് പ്രാഥമിക വിശകലനം വ്യക്തമാക്കുന്നത്. മധ്യപ്രദേശിൽ കോൺഗ്രസിനെ മന്ത്രിസഭാ രൂപീകരണത്തിൽ പിന്തുണയ്ക്കാൻ ബിഎസ്‌പി - എസ്‌പി സഖ്യം സന്നദ്ധമായിട്ടുണ്ട്. ഇതെല്ലാം ബിജെപി മോഹങ്ങൾക്ക് തിരിച്ചടിയാണ്.