- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയം ബാധിച്ച ബീഹാറിന് കേന്ദ്രത്തിന്റെ 500 കോടിയുടെ ധനസഹായം; പ്രളയ ബാധിത പ്രദേശം സന്ദർശിച്ച പ്രധാന മന്ത്രി മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ നൽകാനും നിർദേശിച്ചു
പട്‌ന: പ്രളയത്തിൽ മുങ്ങിയ ബീഹാറിന് 500 കോടി രൂപയുടെ ധനസഹായം നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് ധനസഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപമുഖ്യമന്ത്രി സുഷീൽ കുമാർ മോദിക്കും ഒപ്പം പ്രളയ ബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്ററിൽ പര്യടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം പ്രഖ്യാപിക്കുകയായിരുന്നു. പ്രളയം ഏറ്റവും അധികം ബാധിച്ച സീമാൻചൽ മേഖലയിലെ കിഷൻഗഞ്ച്, പുർനിയ, കത്തിഹർ, ആരാരിയ ജിലകളിലൂടെയായിരുന്നു ആകാശ പര്യടനം. അൻപതു മിനിറ്റോളമെടുത്താണ് മോദി പ്രളയ സ്ഥലങ്ങൾ കണ്ടത്. പ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാവിലെ ബിഹാറിലെ പുർണിയയിലെത്തിയ മോദിയെ നിതീഷ് കുമാറും സുഷീൽ മോദിയും മറ്റ് മുതിർന്ന നേതാക്കളും ചേർന്നു സ്വീകരിച്ചു. പ്രളയ സാഹചര്യം വിലയിരുത്തുന്ന ഉന്നതതല യോഗത്തിലും മോദി പങ്കെടുത്തു. കേന്ദ്രത്തിന്റെ എല്ലാവിധ പിന്തുണയും സഹായവും മോ
പട്‌ന: പ്രളയത്തിൽ മുങ്ങിയ ബീഹാറിന് 500 കോടി രൂപയുടെ ധനസഹായം നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് ധനസഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപമുഖ്യമന്ത്രി സുഷീൽ കുമാർ മോദിക്കും ഒപ്പം പ്രളയ ബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്ററിൽ പര്യടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം പ്രഖ്യാപിക്കുകയായിരുന്നു.
പ്രളയം ഏറ്റവും അധികം ബാധിച്ച സീമാൻചൽ മേഖലയിലെ കിഷൻഗഞ്ച്, പുർനിയ, കത്തിഹർ, ആരാരിയ ജിലകളിലൂടെയായിരുന്നു ആകാശ പര്യടനം. അൻപതു മിനിറ്റോളമെടുത്താണ് മോദി പ്രളയ സ്ഥലങ്ങൾ കണ്ടത്.
പ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാവിലെ ബിഹാറിലെ പുർണിയയിലെത്തിയ മോദിയെ നിതീഷ് കുമാറും സുഷീൽ മോദിയും മറ്റ് മുതിർന്ന നേതാക്കളും ചേർന്നു സ്വീകരിച്ചു. പ്രളയ സാഹചര്യം വിലയിരുത്തുന്ന ഉന്നതതല യോഗത്തിലും മോദി പങ്കെടുത്തു. കേന്ദ്രത്തിന്റെ എല്ലാവിധ പിന്തുണയും സഹായവും മോദി വാഗ്ദാനം ചെയ്തു. കൃഷിനാശത്തെക്കുറിച്ചു മനസ്സിലാക്കി ഇൻഷുറൻസ് കോംപെൻസേഷൻ നൽകണമെന്ന് കമ്പനികളോട് മോദി ആവശ്യപ്പെട്ടു.
നേപ്പാളിൽനിന്ന് ഒഴുകുന്ന നദികളിലെ ജലനിരപ്പ് ഉയരുന്നതു സംബന്ധിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുമായും മോദി ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് സപ്തകോശി നദിയിൽ അണക്കെട്ട് നിർമ്മിക്കുന്നതിനെക്കുറിച്ചു വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാമെന്നും നേപ്പാൾ അറിയിച്ചിട്ടുണ്ട്.