- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടന്ന് പോയ വഴികളിലെല്ലാം കണ്ട മനുഷ്യക്കാടുകളും മനുഷ്യ മതിലും മോദിയെ ആവേശഭരിതനാക്കി; ലോകത്ത് എവിടെ ചെന്നാലും കണ്ടു മുട്ടുന്ന മലയാളികളെ പരാമർശിച്ച് മോദി; മലയാളത്തിൽ നമസ്‌കാരം പറഞ്ഞപ്പോൾ നിലയ്ക്കാത്ത കയ്യടി
കോഴിക്കോട്: താൻ കടന്നു വന്ന വഴിയിലെല്ലാം അഭിവാദ്യം ചെയ്യാൻ കാത്തു നിന്നതു മനുഷ്യ മതിലുകളായിരുന്നു, മനുഷ്യക്കാടുകളായിരുന്നു. ഇത്രയും ആവേശം ഇതാദ്യമാണ് കോഴിക്കോട്ടുകാരിൽ നിന്നു ലഭിക്കുന്നത് ബിജെപി ദേശീയ കൗൺസിലിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് കിട്ടിയ സ്വീകരണത്തെ കുറിച്ച് ആവേശത്തോടെ പ്രതികരിച്ചത് ഇങ്ങനെയാണ്. വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ഹെലികോപ്റ്റർ ഇറങ്ങിയ തന്നെ ഊഷ്മള സ്വീകരണം നൽകി കോഴിക്കോട്ടുകാർ ഞെട്ടിച്ചെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. ഇതിന്റെ ആവേശത്തിലാണ് കോഴിക്കോട്ടെ കടപ്പുറത്ത് ബിജെപി പ്രവർത്തകരെ മോദി അഭിസംബോധന ചെയ്തതും. കേരളീയ വേഷത്തോടു സാമ്യമുള്ള നീളൻ കൈ ഖദർ സിൽക്ക് ജൂബയും കഴുത്തിൽ കസവ് വേഷ്ടിയും ചുറ്റി മോദി ഒരു മലയാളച്ചുവയിൽ കടപ്പുറത്തെ വേദിയിലെത്തി കൈവീശി. പ്രസംഗം പീഠത്തിനടുത്ത് എത്തിയപ്പോഴേക്കും ജനം ഇളകി മറിഞ്ഞു. കരഘോഷം പ്രകമ്പനം പോലെ മുഴങ്ങി. ഹിന്ദിയിൽ അഭിവാദ്യം ചെയ്തു തുടങ്ങിയ മോദി അഭിവാദ്യത്തിനു ശേഷം പരിഭാഷകൻ വി.മുരളീധരനെ നോക്കി പരിഭാഷപ്പെടുത്താൻ ആവശ്
കോഴിക്കോട്: താൻ കടന്നു വന്ന വഴിയിലെല്ലാം അഭിവാദ്യം ചെയ്യാൻ കാത്തു നിന്നതു മനുഷ്യ മതിലുകളായിരുന്നു, മനുഷ്യക്കാടുകളായിരുന്നു. ഇത്രയും ആവേശം ഇതാദ്യമാണ് കോഴിക്കോട്ടുകാരിൽ നിന്നു ലഭിക്കുന്നത് ബിജെപി ദേശീയ കൗൺസിലിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് കിട്ടിയ സ്വീകരണത്തെ കുറിച്ച് ആവേശത്തോടെ പ്രതികരിച്ചത് ഇങ്ങനെയാണ്. വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ഹെലികോപ്റ്റർ ഇറങ്ങിയ തന്നെ ഊഷ്മള സ്വീകരണം നൽകി കോഴിക്കോട്ടുകാർ ഞെട്ടിച്ചെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. ഇതിന്റെ ആവേശത്തിലാണ് കോഴിക്കോട്ടെ കടപ്പുറത്ത് ബിജെപി പ്രവർത്തകരെ മോദി അഭിസംബോധന ചെയ്തതും.
കേരളീയ വേഷത്തോടു സാമ്യമുള്ള നീളൻ കൈ ഖദർ സിൽക്ക് ജൂബയും കഴുത്തിൽ കസവ് വേഷ്ടിയും ചുറ്റി മോദി ഒരു മലയാളച്ചുവയിൽ കടപ്പുറത്തെ വേദിയിലെത്തി കൈവീശി. പ്രസംഗം പീഠത്തിനടുത്ത് എത്തിയപ്പോഴേക്കും ജനം ഇളകി മറിഞ്ഞു. കരഘോഷം പ്രകമ്പനം പോലെ മുഴങ്ങി. ഹിന്ദിയിൽ അഭിവാദ്യം ചെയ്തു തുടങ്ങിയ മോദി അഭിവാദ്യത്തിനു ശേഷം പരിഭാഷകൻ വി.മുരളീധരനെ നോക്കി പരിഭാഷപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇപ്പറഞ്ഞതത്രയും ജനങ്ങൾക്കു മനസിലായെന്നായിരുന്നു മുരളീധരന്റെ മറുപടി. പിന്നെ മലയാളം. ''പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ നിങ്ങൾക്കു നമസ്‌കാര''മെന്നു പറഞ്ഞതും ജനം ഇളകി മറിഞ്ഞു. പക്ഷേ മോദി അവിടം കൊണ്ടു നിർത്തിയില്ല, സാമൂതിരിയുടെ നാട്ടിലെ ഈ വിശാല സമ്മേളനത്തിന് എത്തിച്ചേർന്ന എല്ലാവർക്കും നമസ്‌കാരം. പഴശി രാജയുടെയും കുഞ്ഞാലിമരയ്ക്കാരുടെയും നാട്ടിൽ എത്തിച്ചേരാൻ സാധിച്ചതിൽ സന്തോഷം എന്നു കൂടി പറഞ്ഞാണ് മോദി അഭിവാദ്യം അവസാനിപ്പിച്ചത്.
ബിജെപിയെ സംബന്ധിച്ചു കേരളം പുണ്യ നാടാണ്. 50 വർഷം മുൻപ് ഈ നാട്ടിൽ നിന്നു ദീനദയാൽ ഉപാധ്യായ തുടക്കം കുറിച്ച തേരോട്ടമാണ് ഇന്നു രാജ്യം ഭരിക്കുന്ന പാർട്ടിയിലേക്കു ബിജെപിയെ വളർത്തിയത്. ഇന്ന് ആ വളർച്ച അതിന്റെ പൂർണതയിലേക്ക് എത്തുന്നു. രാജ്യത്തെ ഒന്നാം നമ്പർ പാർട്ടിയായി ബിജെപി മാറി. എല്ലാറ്റിന്റെയും തുടക്കം ഈ പുണ്യഭൂമിയിൽ നിന്നായിരുന്നു എന്നും മോദി പറഞ്ഞു. ജനസംഘത്തിന്റെ ആദ്യ സമ്മേളനത്തെ മോദി ഓർമിച്ചെടുത്തത് ഇങ്ങനെയാണ്. മലയാളിയുടെ ആത്മാർഥതയും കർമശേഷിയും അനുപമമാണ്. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞാൽ പിന്നെ കാണുന്നത് ആ രാജ്യങ്ങളിലെ ഇന്ത്യക്കാരെയാണ്. അങ്ങനെ കണ്ടവരിൽ നല്ലൊരു ഭാഗവും മലയാളികളായിരുന്നു. മലയാളികളുടെ അധ്വാനശീലത്തെക്കുറിച്ച് ആ നാട്ടിലെ ഭരണാധികാരികൾ പറഞ്ഞ പ്രശംസാവാക്കുകൾ അഭിമാനം പകരുന്നവയായിരുന്നു.-അങ്ങനെ പ്രവാസികളെ ഉയർത്തിക്കാട്ടി മലയാളിയുടെ മനം വീണ്ടും പ്രധാനമന്ത്രി കവർന്നു.
കേരളമെന്നു കേൾക്കുമ്പോൾ ദൈവത്തിന്റെ സ്വന്തം നാടെന്ന വികാരമാണു തന്റെ ഉള്ളിൽ വരുന്നതെന്നു മോദി പറഞ്ഞു. ഇവിടെ ജീവിച്ചിരുന്ന മഹാത്മാക്കളുടെയും മുനിമാരുടെയും ഋഷിമാരുടെയുമൊക്കെ പാരമ്പര്യം വളർത്തിയെടുത്ത സംസ്‌കാരമാണ് ഈ നാടിനു പവിത്രത നൽകുന്നത്. പവിത്രമായ വികാരത്തോടെ മാത്രമേ കേരളത്തെ ഓർക്കാൻ കഴിയൂ.കേരളത്തെ ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമാക്കാൻ ബിജെപി സർക്കാർ എല്ലാ സഹായവും ചെയ്യുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
താടിയും തലപ്പാവുമണിഞ്ഞ സിഖ് വേഷധാരിയായ നരേന്ദ്ര മോദി
കടപ്പുറത്തെ പൊതുസമ്മേളനം, സാമൂതിരി സ്‌കൂളിലെ സ്മൃതിസംഗമം, വെസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസിൽ സഭാനേതാക്കളുമായി ചർച്ച അങ്ങനെ ശനിയാഴ്ച ഒന്നിലധികം വേദികളിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിൽ സ്മൃതി സന്ധ്യയിൽ മോദിയുടെ മുഖത്തെ ചിരി ഏവരിലും കൗതുകം പടർത്തി
ആ ചിത്രം കൈയിൽക്കിട്ടിയപ്പോൾ പ്രധാനമന്ത്രിയുടെ മുഖത്ത് നിറഞ്ഞ ചിരി. സാമൂതിരി സ്‌കൂളിന്റെ മുറ്റത്ത് നടന്ന 'സ്മൃതിസന്ധ്യ'യിൽ അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങൾ പങ്കുവച്ച വൈക്കം ഗോപനാണ് ചിത്രം മോദിക്ക് സമ്മാനിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസ്. നിരോധിക്കപ്പെട്ടപ്പോൾ വേഷപ്രച്ഛന്നനായി പ്രവർത്തിക്കാനാണ് മോദി വേഷംമാറിയത്. കേരളത്തിലെ സ്വയംസേവകരുടെ പരമാചാര്യനെന്നാണ് പി. പരമേശ്വരനെ വിശേഷിപ്പിച്ചത്. മോദിയും അമ്മയുമൊത്തുള്ള ചിത്രം അദ്ദേഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. നരേന്ദ്ര മോദിയും അമിത്ഷായുമുൾപ്പെടെയുള്ള നേതാക്കൾക്ക് കേരളത്തിലെ സ്വയംസേവകസംഘചരിത്രം പരിചയപ്പെടുത്താൻ പി.നാരായണൻ ഹിന്ദിയിലാണ് സംസാരിച്ചത്.
ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ മോദി എത്തും
ഞായറാഴ്ച സ്വപ്നനഗരിയിൽ നടക്കുന്ന പരിപാടികളിൽമാത്രമാണ് നരേന്ദ്ര മോദി പങ്കെടുക്കുന്നത്. ഇതിനുമുൻപായി ശ്രീകണ്‌ഠേശ്വര േക്ഷത്രത്തിൽ ദർശനം. കാരപ്പറമ്പ്എരഞ്ഞിപ്പാലംപി.എച്ച്.ഇ.ഡി.റോഡ് വഴിയാണ് രാവിലെ 9.30ന് വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിൽനിന്ന് മോദി സ്വപ്നനഗരിയിൽ എത്തുക. 9.30ന് സ്വപ്ന നഗരിയിൽ ദേശീയ കൗൺസിലിന്റെ പതാക ഉയർത്തും.
ഉച്ചയ്ക്ക് പാർട്ടിനേതാക്കൾക്കൊപ്പം ഓണസദ്യയിൽ പങ്കെടുക്കും. തുടർന്ന് മൂന്നുമണിക്ക് ഇതേ വേദിയിൽതന്നെ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടികൾ കഴിഞ്ഞ് സ്വപ്നനഗരിയിൽനിന്ന് പി.എച്ച്.ഇ.ഡി. റോഡ്എരഞ്ഞിപ്പാലംകാരപ്പറമ്പ്ഈസ്റ്റ്ഹിൽബാരക്‌സ് റോഡ് വഴി വിക്രം മൈതാനിയിലെ ഹെലിപ്പാഡിലെത്തും. 5.20നാണ് വിക്രം മൈതാനിയിൽനിന്ന് ഹെലിക്കോപ്റ്ററിൽ കോഴിക്കോട് വിമാനത്താവളത്തിലേക്ക് മടങ്ങുന്നത്. തുടർന്ന് ഡൽഹിക്കു പോവും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ഏഴുമുതൽ വെസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്ത് പാലം, മാങ്കാവ് ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാവും.