- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹായം ആവശ്യമായി വന്നാൽ സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്താൽ മാത്രം മതി; സ്വപ്നം കാണുന്നത് കുട്ടികളും സ്ത്രീകളും ആരോഗ്യത്തോടെയിരിക്കുന്ന വികസിത ഇന്ത്യയെക്കുറിച്ച്; പല സർക്കാരുകളും പരാജയപ്പെട്ടത് അഴിമതിയെ തുടർന്നും; അമേരിക്കയിലെ ഇന്ത്യാക്കാരോട് പ്രധാനമന്ത്രി മോദി പറഞ്ഞത്
വെർജിനിയ: . ഇന്ത്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ശക്തിക്കും ഇന്ത്യയെ തടയാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വെർജിനിയയിൽ ഇന്ത്യൻ വംശജർ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തനിക്ക് സാധിക്കുമെന്നും നിങ്ങളുടെ ജീവിത കാലത്തു തന്നെ അവ യാഥാർഥ്യമാകുമെന്നും മോദി ഇന്ത്യൻ സമൂഹത്തിന് വാക്കു നൽകി. ഇന്ത്യയുടെ പുരോഗതിയിൽ പങ്കുചേരാൻ ഓരോ ഇന്ത്യക്കാരും ആഗ്രഹിക്കുന്നുണ്ട്. രാജ്യമിന്ന് വളരെ വേഗത്തിൽ പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഇന്ത്യയിലെ പല സർക്കാരുകളും പരാജയപ്പെട്ടത് അഴിമതിയെ തുടർന്നാണ്. ഇന്ത്യക്കാർ അഴിമതിയെ ഒരിക്കലും ഇഷ്ടപ്പെടില്ല. കഴിഞ്ഞ മൂന്ന് വർഷമായി തന്റെ സർക്കാരിന് മേൽ അഴിമതിയുടെ ചെറിയ കറപോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കുട്ടികളും സ്ത്രീകളും ആരോഗ്യത്തോടെയിരിക്കുന്ന വികസിത ഇന്ത്യയെക്കുറിച്ചാണ് താൻ സ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തീവ്രവാദത്തെക്കുറിച്ച് ലോകത്തോട് പറഞ്ഞപ്പോൾ പ
വെർജിനിയ: . ഇന്ത്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ശക്തിക്കും ഇന്ത്യയെ തടയാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വെർജിനിയയിൽ ഇന്ത്യൻ വംശജർ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തനിക്ക് സാധിക്കുമെന്നും നിങ്ങളുടെ ജീവിത കാലത്തു തന്നെ അവ യാഥാർഥ്യമാകുമെന്നും മോദി ഇന്ത്യൻ സമൂഹത്തിന് വാക്കു നൽകി.
ഇന്ത്യയുടെ പുരോഗതിയിൽ പങ്കുചേരാൻ ഓരോ ഇന്ത്യക്കാരും ആഗ്രഹിക്കുന്നുണ്ട്. രാജ്യമിന്ന് വളരെ വേഗത്തിൽ പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഇന്ത്യയിലെ പല സർക്കാരുകളും പരാജയപ്പെട്ടത് അഴിമതിയെ തുടർന്നാണ്. ഇന്ത്യക്കാർ അഴിമതിയെ ഒരിക്കലും ഇഷ്ടപ്പെടില്ല. കഴിഞ്ഞ മൂന്ന് വർഷമായി തന്റെ സർക്കാരിന് മേൽ അഴിമതിയുടെ ചെറിയ കറപോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കുട്ടികളും സ്ത്രീകളും ആരോഗ്യത്തോടെയിരിക്കുന്ന വികസിത ഇന്ത്യയെക്കുറിച്ചാണ് താൻ സ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ തീവ്രവാദത്തെക്കുറിച്ച് ലോകത്തോട് പറഞ്ഞപ്പോൾ പല രാജ്യങ്ങളും അതിനെ വെറും ക്രമസമാധാന പ്രശ്നമായാണ് കണ്ടത്. എന്നാൽ ഭീകരത എന്താണെന്ന് നാം പറയാതെ തന്നെ ഇപ്പോൾ എല്ലാവർക്കും അറിയാം. ലോകം ഇന്ന് തീവ്രവാദത്തിന്റെ കെടുതികളിലാണ്. തീവ്രവാദം മനുഷ്യകുലത്തിന്റെ ശത്രുവാണെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യ പാക് അധീന കാശമീരിലേക്ക് നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും മോദി സംസാരിച്ചു. ഇന്ത്യ മിന്നലാക്രമണം നടത്തിയതോടെ ലോകം ഇന്ത്യയുടെ ശക്തി അറിഞ്ഞു. ആവശ്യമായി വന്നാൽ ശക്തിപ്രയോഗിക്കാൻ ഇന്ത്യ മടിക്കില്ലെന്ന് ലോകം തിരിച്ചറിഞ്ഞു. ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ ഒരുരാജ്യം പോലും ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ പ്രശംസിക്കാനും അദ്ദേഹം അവസരം വിനിയോഗിച്ചു. പ്രശ്നങ്ങൾ നേരിടുമ്പോൾ സഹായം ആവശ്യമായി വന്നാൽ സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്താൽ മാത്രം മതി സർക്കാർ ഉടൻതന്നെ ആവശ്യമായ നടപടികൾ എടുക്കുമെന്ന് ഇന്ന് എല്ലാവർക്കും അറിയാമെന്നും മോദി പറഞ്ഞു. ഇന്ത്യൻ വംശജർക്ക് എന്ത് പ്രശ്നങ്ങളുണ്ടായാലും സമീപത്തുള്ള ഇന്ത്യൻ എംബസിയെ സഹായത്തിനായി സമീപിക്കാമെന്നും മോദി പറഞ്ഞു.
വ്യവസായങ്ങൾക്കായി 7000 പരിഷ്‌കാരങ്ങൾ; ബിസിനസ് സമൂഹത്തോട് മോദി
വ്യവസായങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കാൻ സർക്കാർ ഏഴായിരം പരിഷ്‌കാരങ്ങൾ കൊണ്ടുവന്നതായി മോദി അറിയിച്ചു. അമേരിക്കയിലെ വിവിധ കമ്പനി മേധാവികളുമായി സംസാരിക്കുമ്പോഴാണു ഇന്ത്യയിലെ അവസരങ്ങളെ കുറിച്ച് മോദി വിശദീകരിച്ചത്.
ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ വളർച്ച യുഎസിനും ഗുണം ചെയ്യുന്നതാണ്. യുഎസ് കമ്പനികൾക്ക് വലിയ അവസരമാണ് ഇത് തുറക്കുന്നത്. ജിഎസ്ടി ഉൾപ്പെടെ രാജ്യത്ത് ഏഴായിരം പരിഷ്‌കാരങ്ങളാണ് തന്റെ സർക്കാർ നടപ്പാക്കിയതെന്നും മോദി ചർച്ചയിൽ വിശദീകരിച്ചു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ, ആപ്പിൾ സിഇഒ ടിം കുക്ക്, ആമസോൺ മേധാവി ജെഫ് ബിസോസ് ഉൾപ്പെടെ 21 വ്യവസായ പ്രമുഖർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പോർച്ചുഗലിൽ നിന്നാണ് മോദി യുഎസിൽ എത്തിയത്. വാഷിങ്ടൻ ഡിസിയിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ വിവിധ ഉദ്യോഗസ്ഥരും മേഖലയിലെ ഇന്ത്യൻ സമൂഹവുമെത്തി.
മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന്
ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണെന്നു ട്രംപ് ഭരണകൂടം അറിയിച്ചു. നിർണായകമായ വിഷയങ്ങൾ യഥാർഥ സുഹൃത്തുമായി ചർച്ച ചെയ്യുമെന്നും ട്രംപ് ഭരണകൂടം മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. 26ന് ആണ് ട്രംപ്‌മോദി കൂടിക്കാഴ്ച. ട്രംപ് യുഎസ് പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയിൽ യുഎസിൽ ഇന്ത്യക്കാർക്കെതിരായ വംശീയ അതിക്രമവും എച്ച് വൺ-ബി വീസ നിയന്ത്രണവും ഭീകരവാദത്തിനെതിരായ പോരാട്ടവുമെല്ലാം ചർച്ചയാകുമെന്നാണു കരുതുന്നത്.
പിന്നീട് 27ന് അദ്ദേഹം നെതർലൻഡ്‌സിലേക്കു പോകും. ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ, രാജാവ് വില്യം അലക്‌സാണ്ടർ, രാജ്ഞി മാക്‌സിമ എന്നിവരെ സന്ദർശിച്ചു ചർച്ച നടത്തും. ഇന്ത്യ, പോർച്ചുഗൽ ബന്ധം ദൃഢമാക്കി 11 കരാറുകളിൽ ഒപ്പുവച്ചതിനുശേഷമാണ് മോദി യുഎസിൽ എത്തിയത്.