- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനങ്ങളോട് ആലോചിക്കാതെ 40 ശതമാനം ബാധ്യത അടിച്ചേൽപ്പിച്ച് ബജറ്റിൽ പ്രഖ്യാപനം; 50 കോടി ഇന്ത്യാക്കാർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കത്തിലേ കല്ലുകടി; മോദിക്ക് കൈയടി കിട്ടാനുള്ള പദ്ധതിയോട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ സഹകരിച്ചേക്കില്ല
ന്യൂഡൽഹി: 50 കോടി ഇന്ത്യാക്കാർക്കd ആരോഗ്യ സുരക്ഷാ ഉറപ്പാക്കാനുള്ള ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് പദ്ധതിയായിരുന്നു കേന്ദ്ര ബജറ്റിലെ പ്രധാന ഹൈലൈറ്റ്. പദ്ധതിക്ക് കേന്ദ്ര സർക്കാർ പേരിട്ടില്ലെങ്കിലും ഇതിനെ മാധ്യമങ്ങൾ മോദി കെയർ എന്ന് വിളിച്ചു. പക്ഷേ ഇത് എത്രമാത്രം വിജയത്തിലെത്തുമെന്ന് ആർക്കും പിടിത്തമില്ല. കാരണം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെയാണ് മോദി സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ചെലവിൽ 40% സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരും. കേന്ദ്രസംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിലാകും പദ്ധതിയുടെ ചെലവു വഹിക്കേണ്ടതെന്നു നിതി ആയോഗ് വ്യക്തമാക്കി. ഇതോടെയാണ് എതിർപ്പ് ശക്തമാകുന്നത്. സംസ്ഥാനങ്ങളോട് ആലോചിക്കാതെ എങ്ങനെ ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുമെന്നാണ് ഉയരുന്ന ചോദ്യം. ഏകപക്ഷീയമായി കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചു. പക്ഷേ ഇതിന്റെ ചെലവിന്റെ ഭാരം സംസ്ഥാനങ്ങൾക്കും. ഇത് അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെ നിലപാട്. ഇത് മോദി കെയറിനെ പ്രതിസന്ധിയിലാകും. നിലവിലെ നിർ
ന്യൂഡൽഹി: 50 കോടി ഇന്ത്യാക്കാർക്കd ആരോഗ്യ സുരക്ഷാ ഉറപ്പാക്കാനുള്ള ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് പദ്ധതിയായിരുന്നു കേന്ദ്ര ബജറ്റിലെ പ്രധാന ഹൈലൈറ്റ്. പദ്ധതിക്ക് കേന്ദ്ര സർക്കാർ പേരിട്ടില്ലെങ്കിലും ഇതിനെ മാധ്യമങ്ങൾ മോദി കെയർ എന്ന് വിളിച്ചു. പക്ഷേ ഇത് എത്രമാത്രം വിജയത്തിലെത്തുമെന്ന് ആർക്കും പിടിത്തമില്ല. കാരണം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെയാണ് മോദി സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ചെലവിൽ 40% സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരും. കേന്ദ്രസംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിലാകും പദ്ധതിയുടെ ചെലവു വഹിക്കേണ്ടതെന്നു നിതി ആയോഗ് വ്യക്തമാക്കി.
ഇതോടെയാണ് എതിർപ്പ് ശക്തമാകുന്നത്. സംസ്ഥാനങ്ങളോട് ആലോചിക്കാതെ എങ്ങനെ ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുമെന്നാണ് ഉയരുന്ന ചോദ്യം. ഏകപക്ഷീയമായി കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചു. പക്ഷേ ഇതിന്റെ ചെലവിന്റെ ഭാരം സംസ്ഥാനങ്ങൾക്കും. ഇത് അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെ നിലപാട്. ഇത് മോദി കെയറിനെ പ്രതിസന്ധിയിലാകും. നിലവിലെ നിർദ്ദേശം അനുസരിച്ച് പദ്ധതിയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും പർവതമേഖലാ സംസ്ഥാനങ്ങളും 10% വഹിച്ചാൽ മതിയാകും. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായി ഉടൻ ചർച്ച നടത്തുമെന്നും പറയുന്നു.
ഗുണഭോക്താക്കൾക്കു പ്രത്യേക തിരിച്ചറിയൽ കാർഡുണ്ടാകില്ല. പ്രീമിയവും അടയ്‌ക്കേണ്ടതില്ല. സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിൽ ദരിദ്രവിഭാഗമായി കണക്കാക്കിയ 10 കോടി കുടുംബങ്ങളിലെ അംഗങ്ങളെയാകും ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇതിൽ പട്ടികവിഭാഗങ്ങളും സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കമായ കുടുംബങ്ങളുമാണ് ഉൾപ്പെടുക. ഭാവിയിൽ രാജ്യത്തെ മുഴുവൻ ജനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സെൻസസ് പട്ടികയിൽ സ്വന്തം പേരുണ്ടോയെന്ന് ഉറപ്പുവരുത്താനാകും. അപാകതയുണ്ടെങ്കിൽ പട്ടികയിൽ തിരുത്തലിനും ഉൾപ്പെടുത്തലിനും സാധിക്കുമെന്ന് കേന്ദ്രം പറയുന്നു.
എന്നാൽ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര പദ്ധതിയുമായി സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളുടെ പക്ഷം. ആരോഗ്യ പരിരക്ഷാപദ്ധതി ഒക്ടോബർ രണ്ടിന് ആരംഭിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. ആധാർ കാർഡ് (നിർബന്ധമല്ല) മുഖേന എംപാനൽ ചെയ്യുന്ന ആശുപത്രികളിൽ സൗജന്യ ചികിൽസ ലഭ്യമാകും.
രോഗചികിൽസ, അത്യാഹിത ചികിൽസ, ട്രോമ കെയർ തുടങ്ങിയവയെല്ലാം പരിരക്ഷയിൽ ഉൾപ്പെടും. 'ഒരു രാജ്യം, ഒരു പദ്ധതി' എന്നതിന്റെ അടിസ്ഥാനത്തിലായതിനാൽ ഇതര സംസ്ഥാനങ്ങളിലെ ആശുപത്രികളിലും ചികിൽസയ്ക്കു തടസ്സമില്ല.



