- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ ഭരണാധികാരി ആയാൽ മകന് തന്നെ സിംഹാസനം; ഷാജഹാൻ കഴിഞ്ഞാൽ പിന്നെ ഔറംഗസീബ് തന്നെയാണ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിലെ കുടുംബവാഴ്ചയെയും പരിഹസിച്ച് നരേന്ദ്ര മോദി; പ്രധാനമന്ത്രിയുടെ വിമർശനം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ നാമനിർദ്ദേശം ചെയ്ത് പത്രിക സമർപ്പിച്ചതിന് പിന്നാലെ
വൽസദ്: കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേൽക്കാനിരിക്കുന്ന രാഹുൽ ഗാന്ധിയെും കോൺഗ്രസിനെയും കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔറംഗസീബ് രാജിന് കോൺഗ്രസിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. ഗുജറാത്തിലെ ധരംപൂരിൽ,തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസിലെ അധികാര കൈമാറ്റം വിശദീകരിക്കാൻ ജഹാംഗീറിനയും, ഷാജഹാനെയും, ഔറംഗസീബിനെയും മുതിർന്ന നേതാവ് മണി ശങ്കർ അയ്യർ പരാമർശിച്ച കാര്യം മോദി ഓർമ്മിപ്പിച്ചു. ഒരു കുടുംബത്തോടുള്ള കൂറ് ഒരിക്കലും മറച്ചുവയ്ക്കാത്ത മണി ശങ്കർ അയ്യർ അഭിമാനപൂർവം ചോദിച്ചത് ജഹാംഗീറിന് ശേഷം ഷാജഹാനും, അതിനുശേഷം ഔറംഗസീബും അധികാരമേറ്റപ്പോൾ തിരഞ്ഞെടുപ്പ് നടന്നിരുന്നോ എന്നാണ്.ഒരാൾ ഭരണാധികാരിയാണെങ്കിൽ അയാളുടെ മകന് തന്നെ സിംഹാസനം കിട്ടുമെന്ന് എല്ലാവർക്കും അറിയാം, മോദി പരിഹസിച്ചു. ഔറംഗസീബ് രാജിന് കോൺഗ്രസിനെ താൻ അഭിനന്ദിക്കുന്നു. ബിജെപിക്ക് 125 കോടി ജനതയുടെ ക്ഷേമമാണ് മുഖ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്
വൽസദ്: കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേൽക്കാനിരിക്കുന്ന രാഹുൽ ഗാന്ധിയെും കോൺഗ്രസിനെയും കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔറംഗസീബ് രാജിന് കോൺഗ്രസിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. ഗുജറാത്തിലെ ധരംപൂരിൽ,തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസിലെ അധികാര കൈമാറ്റം വിശദീകരിക്കാൻ ജഹാംഗീറിനയും, ഷാജഹാനെയും, ഔറംഗസീബിനെയും മുതിർന്ന നേതാവ് മണി ശങ്കർ അയ്യർ പരാമർശിച്ച കാര്യം മോദി ഓർമ്മിപ്പിച്ചു.
ഒരു കുടുംബത്തോടുള്ള കൂറ് ഒരിക്കലും മറച്ചുവയ്ക്കാത്ത മണി ശങ്കർ അയ്യർ അഭിമാനപൂർവം ചോദിച്ചത് ജഹാംഗീറിന് ശേഷം ഷാജഹാനും, അതിനുശേഷം ഔറംഗസീബും അധികാരമേറ്റപ്പോൾ തിരഞ്ഞെടുപ്പ് നടന്നിരുന്നോ എന്നാണ്.ഒരാൾ ഭരണാധികാരിയാണെങ്കിൽ അയാളുടെ മകന് തന്നെ സിംഹാസനം കിട്ടുമെന്ന് എല്ലാവർക്കും അറിയാം, മോദി പരിഹസിച്ചു. ഔറംഗസീബ് രാജിന് കോൺഗ്രസിനെ താൻ അഭിനന്ദിക്കുന്നു. ബിജെപിക്ക് 125 കോടി ജനതയുടെ ക്ഷേമമാണ് മുഖ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലയാണ് മോദിയുട പരിഹാസം. 17 വർഷം മുമ്പ് സോണിയ ഗാന്ധി അദ്ധ്യക്ഷയായതും തിരഞ്ഞെടുപ്പില്ലാതെയാണെന്ന കാര്യം പരോക്ഷമായി സൂചിപ്പിച്ച് കോൺഗ്രസിലെ കുടുംബവാഴ്ചയെ പരിഹസിക്കുകയായിരുന്നു മോദി.



