- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ദിരാഗാന്ധിക്ക് പോലും ലഭിക്കാത്ത ഭാഗ്യമാണ് ബിജെപി നേടിയിരിക്കുന്നത്; രണ്ടു സീറ്റുകളിൽ നിന്ന് 19 സംസ്ഥാനങ്ങളിലേക്കുള്ള പാർട്ടിയുടെ വളർച്ചയിൽ അഭിമാനിക്കുന്നു: പാർലമെന്ററി പാർട്ടി യോഗത്തിൽ വിജയഘോഷം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പകളിൽ വിജയം നേടിയ ബിജെപി വിജയാഘോഷം നടത്തി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുപോലും കോൺഗ്രസിന് നേടാൻ കഴിയാത്ത ഭാഗ്യമാണ് ബിജെപിക്കുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് വിജയം നേടിയ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ നടന്ന പാർലമന്റെറി പാർട്ടിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഇത് വൻ വിജയമാണ്. ബിജെപി ഇപ്പോൾ 19 സംസ്ഥാനങ്ങളിൽ ഭരണത്തിലുണ്ട്. ഇന്ദിരാഗാന്ധി ഭരണത്തിലിരിക്കുമ്പോൾ പോലും 18 സംസ്ഥാനങ്ങളാണ് കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്നത്. രണ്ടു സീറ്റുകളിൽ നിന്ന് 19 സംസ്ഥാനങ്ങളിലേക്കുള്ള പാർട്ടിയുടെ വളർച്ചയിൽ അഭിമാനിക്കുന്നു''- മോദി പറഞ്ഞു. എന്നാൽ മുൻ വിജയങ്ങളിൽ അമിത ആത്മവിശ്വാസം പാടില്ല. പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ കേട്ട് ആരും അസ്വസ്ഥരാകേണ്ടതില്ല. പാർട്ടിയുടെ വിശ്വാസ്യതയെ തരംതാഴ്‌ത്തികൊണ്ടുള്ള അഭിപ്രായങ്ങൾ മുഖവിലക്കെടുക്കാതെ മുന്നേറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഗുജറാത
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പകളിൽ വിജയം നേടിയ ബിജെപി വിജയാഘോഷം നടത്തി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുപോലും കോൺഗ്രസിന് നേടാൻ കഴിയാത്ത ഭാഗ്യമാണ് ബിജെപിക്കുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് വിജയം നേടിയ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ നടന്ന പാർലമന്റെറി പാർട്ടിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഇത് വൻ വിജയമാണ്. ബിജെപി ഇപ്പോൾ 19 സംസ്ഥാനങ്ങളിൽ ഭരണത്തിലുണ്ട്. ഇന്ദിരാഗാന്ധി ഭരണത്തിലിരിക്കുമ്പോൾ പോലും 18 സംസ്ഥാനങ്ങളാണ് കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്നത്. രണ്ടു സീറ്റുകളിൽ നിന്ന് 19 സംസ്ഥാനങ്ങളിലേക്കുള്ള പാർട്ടിയുടെ വളർച്ചയിൽ അഭിമാനിക്കുന്നു''- മോദി പറഞ്ഞു.
എന്നാൽ മുൻ വിജയങ്ങളിൽ അമിത ആത്മവിശ്വാസം പാടില്ല. പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ കേട്ട് ആരും അസ്വസ്ഥരാകേണ്ടതില്ല. പാർട്ടിയുടെ വിശ്വാസ്യതയെ തരംതാഴ്‌ത്തികൊണ്ടുള്ള അഭിപ്രായങ്ങൾ മുഖവിലക്കെടുക്കാതെ മുന്നേറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഗുജറാത്തും ഹിമാചൽപ്രദേശും ഉൾപ്പെടെ 14 സംസ്ഥാനങ്ങളിൽ ബിജെപി നേരിട്ടും അഞ്ചു സംസ്ഥാനങ്ങളിൽ കക്ഷിചേർന്നുമാണ് ഭരിക്കുന്നത്.