- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗ്ദാനം ചെയ്ത ഒരുകോടി തൊഴിലിൽ പാലിക്കാനായത് 3.86 ലക്ഷം; നാലാം വർഷത്തിൽ മോദി സർക്കാർ ഊന്നൽ നൽകുന്നത് തൊഴിലിന്; ചൈനയുടെ മാതൃകയിൽ തീരദേശ തൊഴിൽ മേഖലകൾ പ്രഖ്യാപിക്കും; അഞ്ചു വർഷമാകുമ്പോൾ വാഗ്ദാനങ്ങളെല്ലാം പലിക്കാനുറച്ച് ബിജെപി സർക്കാർ
ന്യൂഡൽഹി: മൂന്നുവർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ ഇനി ഊന്നൽ നൽകുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിന്. അടുത്ത രണ്ടുവർഷവും സർക്കാരിന്റെ ലക്ഷ്യം ഇതുതന്നെയായിരിക്കും. പുതിയനയങ്ങളുടെ രൂപവത്കരണം, തൊഴിൽ മേഖലയിൽ സമ്പൂർണ പരിഷ്‌കരണം, നീതി ആയോഗ് മുന്നോട്ടുവച്ച പദ്ധതികൾ നടപ്പാക്കൽ എന്നിവയിലൂടെ കൂടുതൽ തൊഴിലുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. മെയ്ക്ക് ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പദ്ധതികളൊക്കെ ഉണ്ടെങ്കിലും അവയൊന്നും പ്രതീക്ഷിച്ചപോലെ പുതിയ തൊഴിലുകൾ സൃഷ്ടിച്ചിട്ടില്ല. മാത്രമല്ല, നോട്ട് അസാധുവാക്കലിനുശേഷം ചില രംഗങ്ങളിലുണ്ടായ മാന്ദ്യം അസംഘടിതമേഖലയിൽ തൊഴിൽനഷ്ടം ഉണ്ടാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ വരുന്നമാസങ്ങളിൽ ചില ഫലപ്രദമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് സൂചന. പുതിയ ഉൽപാദന നയം സെപ്റ്റംബറിൽ പ്രഖ്യാപിക്കും. ഇതോടൊപ്പം ചെറുകിട, ഇടത്തരം മേഖലയ്ക്കുവേണ്ടിയുള്ള നയവും പുറത്തിറങ്ങും. അത് 'മെയ്ക്ക് ഇൻ ഇന്ത്യ'യ്ക്ക് ആക്കംകൂട്ടുകയും കൂടുതൽ
ന്യൂഡൽഹി: മൂന്നുവർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ ഇനി ഊന്നൽ നൽകുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിന്. അടുത്ത രണ്ടുവർഷവും സർക്കാരിന്റെ ലക്ഷ്യം ഇതുതന്നെയായിരിക്കും.
പുതിയനയങ്ങളുടെ രൂപവത്കരണം, തൊഴിൽ മേഖലയിൽ സമ്പൂർണ പരിഷ്‌കരണം, നീതി ആയോഗ് മുന്നോട്ടുവച്ച പദ്ധതികൾ നടപ്പാക്കൽ എന്നിവയിലൂടെ കൂടുതൽ തൊഴിലുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. മെയ്ക്ക് ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പദ്ധതികളൊക്കെ ഉണ്ടെങ്കിലും അവയൊന്നും പ്രതീക്ഷിച്ചപോലെ പുതിയ തൊഴിലുകൾ സൃഷ്ടിച്ചിട്ടില്ല. മാത്രമല്ല, നോട്ട് അസാധുവാക്കലിനുശേഷം ചില രംഗങ്ങളിലുണ്ടായ മാന്ദ്യം അസംഘടിതമേഖലയിൽ തൊഴിൽനഷ്ടം ഉണ്ടാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ വരുന്നമാസങ്ങളിൽ ചില ഫലപ്രദമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് സൂചന.
പുതിയ ഉൽപാദന നയം സെപ്റ്റംബറിൽ പ്രഖ്യാപിക്കും. ഇതോടൊപ്പം ചെറുകിട, ഇടത്തരം മേഖലയ്ക്കുവേണ്ടിയുള്ള നയവും പുറത്തിറങ്ങും. അത് 'മെയ്ക്ക് ഇൻ ഇന്ത്യ'യ്ക്ക് ആക്കംകൂട്ടുകയും കൂടുതൽ തൊഴിലുകൾ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. സർക്കാരുകൾ സാധനങ്ങൾ വാങ്ങുമ്പോൾ 'മെയ്ഡ് ഇൻ ഇന്ത്യ' ഉത്പന്നങ്ങൾക്ക് മുൻഗണന നൽകണമെന്ന് വ്യക്തമാക്കുന്ന പുതിയ 'സംഭരണ നയം' കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. പ്രതിരോധസാമഗ്രികൾ ആഭ്യന്തരമായി ഉത്പാദിപ്പിക്കാനുള്ള നയവും നടപ്പാക്കിത്തുടങ്ങി.
തൊഴിലുമായി ബന്ധപ്പെട്ട യഥാർഥകണക്കുകൾ ലഭ്യമാക്കാൻ നീതി ആയോഗ് ഉപാധ്യക്ഷൻ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിൽ ഒരു ദൗത്യസമിതി അടുത്തിടെ രൂപവത്കരിച്ചിട്ടുണ്ട്. തൊഴിൽ മേഖലയുടെ ശരിയായ കണക്കുകൾ ഇപ്പോൾ ഇല്ലെന്നും ലേബർ ബ്യൂറോ തയ്യാറാക്കുന്ന ഡേറ്റമാത്രം ആശ്രയിച്ചാൽ മതിയാവില്ലെന്നുമാണ് സർക്കാരിന്റെ പക്ഷം. ഓരോവർഷവും 1.80 കോടി പുതിയ ചെറുപ്പക്കാർ തൊഴിലന്വേഷകരാവുന്നുണ്ടെന്നാണ് കണക്ക്. 2011-12 മുതൽ 2015-16 വരെ വർഷം 36 ലക്ഷം എന്ന തോതിലാണത്രേ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടത്.
നിലവിലെ അവസ്ഥയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മോദിസർക്കാർ പരാജയമാണെന്ന് കണക്കുകൾ. കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ ഏറ്റവും താഴ്ന്നനിലയിലാണിത്.
ഒരുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു 2014-ൽ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മോദിയുടെ വാഗ്ദാനം. തൊഴിൽമന്ത്രാലയത്തിന്റെ ലേബർ ബ്യൂറോയിൽനിന്നുള്ള ഔദ്യോഗികകണക്കനുസരിച്ച് 2015-ൽ 1.55 ലക്ഷവും 2016 ഏപ്രിൽ മുതൽ ഡിസംബർ വരെ 2.31 ലക്ഷവുമാണ് സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ എണ്ണം.
കയറ്റുമതിമേഖലയ്ക്ക് ഊന്നൽ നൽകി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കണമെന്നാണ് നീതി ആയോഗ് ശുപാർസ ചെയ്തിരിക്കുന്നത്. ചൈനയുടെ മാതൃകയിൽ വലിയ 'തീരദേശ തൊഴിൽമേഖല'കൾ ഉണ്ടാക്കുക്കണമെന്നും നിർദ്ദേശമുണ്ട്. ഭൂമി, തൊഴിൽ നിയമങ്ങൾ ബാധകമല്ലാത്ത ഈ മേഖലകൾ പ്രത്യേക സാമ്പത്തികമേഖലകളിൽനിന്ന് വ്യത്യസ്തമായിരിക്കും. 500 ചതുരശ്ര കി.മീ. വരെ വ്യാപിച്ചുകിടക്കുന്ന മേഖലയാണിത്. ഇന്ത്യയിൽ ഇത്തരത്തിൽ രണ്ടുമേഖലകൾ- ഒന്ന് പശ്ചിമതീരത്തും ഒന്ന് കിഴക്കൻ തീരത്തും സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഇത്തരം മേഖലകളിൽ വൻ നികുതിയിളവുകൾ നൽകും. മൂന്നു കൊല്ലത്തിൽ 10,000 പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് അഞ്ചുവർഷത്തെ കോർപ്പറേറ്റ് നികുതിയിളവും പ്രഖ്യാപിക്കും. ഓരോവർഷവും കൂടുതലായി 2000 പേർക്ക് ജോലിനൽകുന്നുണ്ടെങ്കിൽ വീണ്ടും നികുതിയിളവ് നൽകും. 10,000 പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് മൂന്നുകൊല്ലവും 20,000 പേർക്ക് ജോലിനൽകുന്ന സ്ഥാപനങ്ങൾക്ക് ആറുകൊല്ലവും 'സീറോ' ജി.എസ്.ടി എന്നിവയും നൽകും.