- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഗ്രാമങ്ങളുടെ തൊഴിലില്ലായ്മയും യാത്രസൗകര്യക്കുറവും പരിഹരിക്കാൻ 40 ശതമാനം വിലക്കുറവിൽ ചെറിയ വാഹനങ്ങൾ നൽകാൻ മോദി സർക്കാർ; ഓട്ടോറിക്ഷയും ചെറുകിട കാറുകളും സ്വയം തൊഴിൽ സംരഭകരുടെ ഒഴുക്കിന് കാരണമാകും; ഗ്രാമങ്ങൾ പ്രതീക്ഷിക്കുന്നത് വമ്പൻ കുതിച്ചുചാട്ടം
ന്യൂഡൽഹി: അടിസ്ഥാന സൗകര്യവികസനമാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിന് റോഡുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഗ്രാമീൺ സഡക് യോജനയെന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഇനി ഗ്രാമങ്ങളുടെ ഗതാഗത സൗകര്യമൊരുക്കുന്ന പദ്ധതിയിലേക്ക് മാറുകയാണ് കേന്ദ്ര സർക്കാർ. ഗ്രാമങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതി. നിരത്തുകളെ സജീവമാക്കുന്നതിനൊപ്പം തൊഴിലില്ലായ്മയ്ക്ക് പരിഹാരം കൂടി നിർദ്ദേശിക്കുകയാണ് പദ്ധതിയിലൂടെ പ്രധാനമന്ത്രി മോദി. സ്വയം തൊഴിൽ കണ്ടെത്താനുള്ള യുവാക്കളുടെ ശ്രമത്തിന് കരുത്ത് പകർന്ന് ഗ്രാമങ്ങളിലെ യാത്ര സൗകര്യങ്ങൾ പുതിയ തലത്തിലെത്തിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി ഗ്രാമിൺ പരിവഹൻ യോജ്‌നയെന്ന പദ്ധതിയിലൂടെയാണ് ഗ്രാമങ്ങൾ പുതുപ്രതീക്ഷ കേന്ദ്ര സർക്കാർ നൽകുന്നത്. ഗ്രാമങ്ങളിൽ യാത്ര സൗകര്യം ഒരുക്കലാണ് പ്രധാന ലക്ഷ്യം. തദ്ദേശിയർക്ക് സാമ്പത്തിക സഹായവും സബ്‌സിഡിയും നൽകി ലക്ഷ്യം കൈവരിക്കാനാണ് നീക്കം. അതായത് ചെറുകിട വാഹനങ്ങൾ വാങ്ങി ടാക്‌സിയായി ഓടുക. ഇതിന് വാഹനം വാങ്ങാൻ നാൽപത് ശതമാനം വരെ സബ്സിഡ
ന്യൂഡൽഹി: അടിസ്ഥാന സൗകര്യവികസനമാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിന് റോഡുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഗ്രാമീൺ സഡക് യോജനയെന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഇനി ഗ്രാമങ്ങളുടെ ഗതാഗത സൗകര്യമൊരുക്കുന്ന പദ്ധതിയിലേക്ക് മാറുകയാണ് കേന്ദ്ര സർക്കാർ. ഗ്രാമങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതി. നിരത്തുകളെ സജീവമാക്കുന്നതിനൊപ്പം തൊഴിലില്ലായ്മയ്ക്ക് പരിഹാരം കൂടി നിർദ്ദേശിക്കുകയാണ് പദ്ധതിയിലൂടെ പ്രധാനമന്ത്രി മോദി. സ്വയം തൊഴിൽ കണ്ടെത്താനുള്ള യുവാക്കളുടെ ശ്രമത്തിന് കരുത്ത് പകർന്ന് ഗ്രാമങ്ങളിലെ യാത്ര സൗകര്യങ്ങൾ പുതിയ തലത്തിലെത്തിക്കുകയാണ് ലക്ഷ്യം.
പ്രധാനമന്ത്രി ഗ്രാമിൺ പരിവഹൻ യോജ്‌നയെന്ന പദ്ധതിയിലൂടെയാണ് ഗ്രാമങ്ങൾ പുതുപ്രതീക്ഷ കേന്ദ്ര സർക്കാർ നൽകുന്നത്. ഗ്രാമങ്ങളിൽ യാത്ര സൗകര്യം ഒരുക്കലാണ് പ്രധാന ലക്ഷ്യം. തദ്ദേശിയർക്ക് സാമ്പത്തിക സഹായവും സബ്‌സിഡിയും നൽകി ലക്ഷ്യം കൈവരിക്കാനാണ് നീക്കം. അതായത് ചെറുകിട വാഹനങ്ങൾ വാങ്ങി ടാക്‌സിയായി ഓടുക. ഇതിന് വാഹനം വാങ്ങാൻ നാൽപത് ശതമാനം വരെ സബ്‌സിഡി കേന്ദ്രം നൽകും. അതായത് ഒന്നരലക്ഷത്തിന്റെ ഓട്ടോ റിക്ഷ വാങ്ങിയാൽ അൻപതിനായിരം കേന്ദ്ര സർക്കാർ വക. ബാക്കി തുക മാത്രം വാഹനം വാങ്ങുന്നയാൾ അടച്ചാൽ മതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പദ്ധതിയുടെ ഉപയോഗം ലഭ്യമാക്കാനാണ് നീക്കം.
നാൽപത് ശതമാനം സബ്‌സിഡി നൽകുന്നതിലൂടെ കേന്ദ്ര സർക്കാർ കുറഞ്ഞ ചെലവിൽ യാത്ര സൗകര്യം ഒരുക്കയാണ് ലക്ഷ്യമിടുന്നത്. ഇന്ധന വിലയുൾപ്പെടെ പരിഗണിച്ച് കിലോമീറ്ററിന് ഒരു രൂപ മാത്രമേ വാഹനം ഓടിക്കാൻ ചെലവാകൂവെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ഇതെല്ലാം പരിഗണിച്ചാകും ഈ പദ്ധതിയിൽ വരുന്ന വാഹനങ്ങളുടെ യാത്ര നിരക്കിൽ തീരുമാനം എടുക്കുക. സ്ത്രീകൾക്കും ദളിതർക്കും ദാരിദ്ര രേഖയ്ക്ക് താഴെ നിൽക്കുന്നവർക്കുമാകും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്ന തരത്തിലാകും പദ്ധതി തയ്യാറാക്കുക. സംസ്ഥാന സർക്കാരുകൾക്കാകും പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയുടെ നടത്തിപ്പിനുള്ള വിശദ മാർഗ്ഗ രേഖ കേന്ദ്ര സർക്കാർ തയ്യാറാക്കും. ഇതിന് അനുസരിച്ചാകും സംസ്ഥാന സർക്കാരുകൾ പദ്ധതി നടപ്പാക്കേണ്ടത്.
ഗ്രാമീണ ഗതാഗത സംവിധാനങ്ങൾക്ക് ഏകീകൃത സ്വഭാവമില്ലെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയുന്നു. പതിനൊന്ന് വാഹനങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. മാരുതി ഇക്കോ, മഹീന്ദ്ര മാക്‌സിമോ, സുപ്രീമോ, ടാറ്റാ മാജിക് തുടങ്ങിയ ചെറുകിട വാഹനങ്ങൾക്കാകും കേന്ദ്ര സർക്കാർ സബ്‌സിഡി നൽകുക. പദ്ധതിയിൽ പങ്കാളിയാകുന്നവർക്ക് ഏത് വാഹനം വാങ്ങണമെന്ന് തീരുമാനിക്കാം. ഓട്ടോറിക്ഷകൾക്കും സഹായം കിട്ടും. ഇതിലൂടെ കുറഞ്ഞ ചെലവിൽ ഗ്രാമ മേഖലയിൽ മെച്ചപ്പെട്ട യാത്രാ സൗകര്യമാണ് ലക്ഷ്യമിടുന്നത്.
മോട്ടോർ വാഹനനിയമങ്ങളിലെ ഭേദഗതി പദ്ധതി നടപ്പാക്കുന്നത് അനിവാര്യമാണ്. ഇതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഇത് പൂർത്തിയായാൽ ഉടൻ പ്രധാനമന്ത്രി ഗ്രാമിൺ പരിവഹൻ യോജ്‌നയ്ക്ക് തുടക്കമാകുമെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന സൂചന.