- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മോദി ഇന്ന് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും; റിപ്പോർട്ടിങ് ടീമിൽ ഐഎപിസി പ്രസിഡന്റ് പർവീൺ ചോപ്രയും ചെയർമാൻ ജിൻസ്മോൻ പി. സക്കറിയയും
വാഷിങ്ടൺ: മൂന്നുദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടിന് രാവിലെ ഒൻപതിന് (വാഷിങ്ടൺ സമയം) യുഎസ് സെനറ്റിന്റെയും പ്രതിനിധിസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഹൗസ് സ്പീക്കർ പോൾ റയൻ ചുമതലയേറ്റ 2015 സെപ്റ്റംബറിനു ശേഷം ആദ്യമായാണ് ഒരു വിദേശ രാഷ്ട്രതലവൻ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. ഈ ചരിത്ര സംഭവം റിപ്പോർട്ട് ചെയ്യാൻ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) പ്രസിഡന്റും സൗത്ത് ഏഷ്യൻ ടൈംസ് മാനേജിങ് എഡിറ്ററുമായ പർവീൺ ചോപ്രയ്ക്കും മലയാളിയും ഐഎപിസിയുടെയും ജയ്ഹിന്ദ് വാർത്തയുടെയും ചെയർമാനുമായ ജിൻസ്മോൻ പി. സക്കറിയയ്ക്കും ക്ഷണം ലഭിച്ചു. മലയാളി സമൂഹത്തിനാകെ അഭിമാനിക്കാൻ വകനൽകുന്നതാണ് ജിൻസ്മോൻ പി. സക്കറിയയ്ക്കു ലഭിച്ച ക്ഷണം. ഇത്തരത്തിലുള്ള ചടങ്ങുകൾ റിപ്പോർട്ട് ചെയ്യാൻ ഒരുമലയാളിക്കു ലഭിക്കുന്ന അപൂർവ സംഭവങ്ങളിലൊന്നാണിത്. ഇന്ത്യോ അമേരിക്കൻ മാദ്ധ്യമപ്രവർത്തകർക്കായി ഒരു സംഘടന രൂപീകരിക്കുകയും അതുമുന്നോട്ടുകൊണ്ടുപോകുവാൻ നേതൃത്വം നൽകുകയും ചെയ്യുന്ന ജിൻസ
വാഷിങ്ടൺ: മൂന്നുദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടിന് രാവിലെ ഒൻപതിന് (വാഷിങ്ടൺ സമയം) യുഎസ് സെനറ്റിന്റെയും പ്രതിനിധിസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഹൗസ് സ്പീക്കർ പോൾ റയൻ ചുമതലയേറ്റ 2015 സെപ്റ്റംബറിനു ശേഷം ആദ്യമായാണ് ഒരു വിദേശ രാഷ്ട്രതലവൻ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.
ഈ ചരിത്ര സംഭവം റിപ്പോർട്ട് ചെയ്യാൻ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) പ്രസിഡന്റും സൗത്ത് ഏഷ്യൻ ടൈംസ് മാനേജിങ് എഡിറ്ററുമായ പർവീൺ ചോപ്രയ്ക്കും മലയാളിയും ഐഎപിസിയുടെയും ജയ്ഹിന്ദ് വാർത്തയുടെയും ചെയർമാനുമായ ജിൻസ്മോൻ പി. സക്കറിയയ്ക്കും ക്ഷണം ലഭിച്ചു. മലയാളി സമൂഹത്തിനാകെ അഭിമാനിക്കാൻ വകനൽകുന്നതാണ് ജിൻസ്മോൻ പി. സക്കറിയയ്ക്കു ലഭിച്ച ക്ഷണം. ഇത്തരത്തിലുള്ള ചടങ്ങുകൾ റിപ്പോർട്ട് ചെയ്യാൻ ഒരുമലയാളിക്കു ലഭിക്കുന്ന അപൂർവ സംഭവങ്ങളിലൊന്നാണിത്. ഇന്ത്യോ അമേരിക്കൻ മാദ്ധ്യമപ്രവർത്തകർക്കായി ഒരു സംഘടന രൂപീകരിക്കുകയും അതുമുന്നോട്ടുകൊണ്ടുപോകുവാൻ നേതൃത്വം നൽകുകയും ചെയ്യുന്ന ജിൻസ്മോൻ പി. സക്കറിയയും പർവീൺ ചോപ്രയും ഇൻഡോ അമേരിക്കൻ മാദ്ധ്യമ സമൂഹത്തിന്റെ പ്രതിനിധിയായാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
പതിറ്റാണ്ടുകളായി അമേരിക്കയിൽ മാദ്ധ്യമപ്രവർത്തനം നടത്തുന്ന പർവീൺ ചോപ്ര സൗത്ത് ഏഷ്യൻ ടൈംസിന്റെ മാനേജിങ് എഡിറ്ററാണ്. ഇന്ത്യയിൽ നിരവധി ദേശീയ പത്രങ്ങളിൽ പ്രവർത്തിച്ച പാരമ്പര്യവുമായാണ് ഇദ്ദേഹം അമേരിക്കയിലെത്തി മാദ്ധ്യമപ്രവർത്തനം തുടർന്നത്. ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ പ്രസിഡന്റായി ആ സംഘടനയെ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് മോദിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിക്കുന്നത്.
ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടർകൂടിയായ ജിൻസ് മോൻ പി. സക്കറിയ മാദ്ധ്യമരംഗത്ത് പുതുമകൾ അവതരിപ്പിച്ച് ശ്രദ്ധേയനായ മാദ്ധ്യമപ്രവർത്തകനാണ്. കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജയ്ഹിന്ദ് ടിവിക്കു വേണ്ടി വിശദമായി റിപ്പോർട്ട് ചെയ്യുകയും പ്രത്യേക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
ദൃശ്യമാദ്ധ്യമരംഗത്തിനൊപ്പം അച്ചടി മാദ്ധ്യമരംഗത്തും വിത്യസ്തത നിറഞ്ഞ സമീപനം സ്വീകരിച്ചിട്ടുള്ള ജിൻസ്മോൻ പത്തുവർഷമായി അമേരിക്കയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന അക്ഷരം മാസികയുടെ ചീഫ് എഡിറ്റും പ്രമുഖ ഇംഗ്ലീഷ് മാസികയായ ഏഷ്യൻ ഈറയുടെ പ്രസിഡന്റ് ആൻഡ് സിഇഒയും അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ ജയ്ഹിന്ദ്വാർത്തയുടെ ചെയർമാനുമാണ്.



