- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെക്കാത്ത് ആകാംഷയോടെ ഇസ്രയേൽ; കാൽ നൂറ്റാണ്ടിനു ശേഷമുള്ള ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം ആഘോഷമാക്കി യഹൂദ സമൂഹം; രാമള്ളയിൽപ്പോയി ഫലസ്തീൻ നേതാക്കളെ കാണാതെയുള്ള മൂന്നു ദിവസ സന്ദർശന സമയത്ത് എപ്പോഴും നിഴൽ പോലെ ഇസ്രയേൽ പ്രധാനമന്ത്രി; കൃഷിയിലും പ്രതിരോധത്തിലുമൂന്നി ലക്ഷ്യമിടുന്നത് വമ്പൻ സഹകരണം
യെരുശലേം: കാൽനൂറ്റാണ്ടിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിലെത്തുമ്പോൾ, അവിടുത്തെ യഹൂദസമൂഹം വളരെ ആവേശത്തിലാണ്. എത്തുന്നത് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന് ഇസ്രയേൽ മാധ്യമം വിശേഷിപ്പിച്ച നരേന്ദ്ര മോദിയാണെന്നത് അവരുടെ ആവേശം ഇരട്ടിപ്പിക്കുന്നു. മൂന്നുദിവസത്തെ സന്ദർശനത്തിനായി രാജ്യത്തെത്തുന്ന മോദിയെ നിഴൽപോലെ പിന്തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ തെനന്യാഹു എപ്പോഴും കൂടെയുണ്ടാകുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ യുവാൻ റോത്തെം പറഞ്ഞു. സാധാരണ ഇസ്രയേൽ സന്ദർശിക്കുന്ന ലോകനേതാക്കൾക്കൊന്നും ലഭിക്കാത്തത്ര പ്രധാന്യമാണ് മോദിയുടെ സന്ദർശനത്തിന് രാജ്യം കൽപിക്കുന്നതെന്നതിന്റെ തെളിവാണിത്. ഇസ്രയേൽ ജനതയും അവിടുത്തെ ജനങ്ങളും ആവേശത്തോടെയാണ് മോദിയെ കാത്തിരിക്കുന്നതെന്ന് ഇന്ത്യയിലെ അവരുടെ സ്ഥാനപതി ഡാനി കാർമൺ പറയുന്നു. കൃഷിക്കും ജലത്തിനും പ്രാധാന്യം കൽപിച്ചുകൊണ്ടുള്ള ചർച്ചകളാകും നടക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാൻ, ബുധനാഴ്ച
യെരുശലേം: കാൽനൂറ്റാണ്ടിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിലെത്തുമ്പോൾ, അവിടുത്തെ യഹൂദസമൂഹം വളരെ ആവേശത്തിലാണ്. എത്തുന്നത് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന് ഇസ്രയേൽ മാധ്യമം വിശേഷിപ്പിച്ച നരേന്ദ്ര മോദിയാണെന്നത് അവരുടെ ആവേശം ഇരട്ടിപ്പിക്കുന്നു. മൂന്നുദിവസത്തെ സന്ദർശനത്തിനായി രാജ്യത്തെത്തുന്ന മോദിയെ നിഴൽപോലെ പിന്തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ തെനന്യാഹു എപ്പോഴും കൂടെയുണ്ടാകുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ യുവാൻ റോത്തെം പറഞ്ഞു.
സാധാരണ ഇസ്രയേൽ സന്ദർശിക്കുന്ന ലോകനേതാക്കൾക്കൊന്നും ലഭിക്കാത്തത്ര പ്രധാന്യമാണ് മോദിയുടെ സന്ദർശനത്തിന് രാജ്യം കൽപിക്കുന്നതെന്നതിന്റെ തെളിവാണിത്. ഇസ്രയേൽ ജനതയും അവിടുത്തെ ജനങ്ങളും ആവേശത്തോടെയാണ് മോദിയെ കാത്തിരിക്കുന്നതെന്ന് ഇന്ത്യയിലെ അവരുടെ സ്ഥാനപതി ഡാനി കാർമൺ പറയുന്നു. കൃഷിക്കും ജലത്തിനും പ്രാധാന്യം കൽപിച്ചുകൊണ്ടുള്ള ചർച്ചകളാകും നടക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാൻ, ബുധനാഴ്ച ഉച്ചയ്ക്ക് ഉച്ചഭക്ഷണത്തോടൊപ്പം ചേരുന്ന നാലുമണിക്കൂറോളം നീളുന്ന യോഗത്തിൽ തുടക്കം കുറിക്കുമെന്നും കാർമൺ പറഞ്ഞു.
ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ കൈവരിച്ച അനിതരസാധാരണമായ കുതിപ്പിലും ഇസ്രയേൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുമായി യോജിച്ചുപോവുകയാണ് അവരുടെ ലക്ഷ്യം. ഇതൊക്കെ ചർച്ചയിൽ ഉയർന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം ലോകമഹായുദ്ധകാലത്തുകൊല്ലപ്പെട്ട സൈനികരുടെ സ്മാരകമായ ഹൈഫ സന്ദർശിക്കുന്ന മോദി സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കും. ജറുസലേമിലെ ഹോളോകോസ്റ്റ് സ്മാരകവും അദ്ദേഹം സന്ദർശിക്കും. നാലായിരത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്.
സാമ്പത്തിക സഹകരണത്തോടൊപ്പം തന്നെ ജനങ്ങളുമായുള്ള ആശയവിനിമയത്തിനും താൻ പ്രാധാന്യം കൽപിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. നെതന്യാഹുവുമായി വിവിധ വിഷങ്ങളിലൂന്നിനിന്നുകൊണ്ട് ചർച്ചകൾ നടത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും നേരിടുന്ന ഭീകരവാദമുൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയിൽ പൊന്തിവരും.
ഇസ്രയേൽ സന്ദർശനത്തിനിടെ പ്രധാനമന്ത്രി ഫലസ്തീനിൽ പോകുന്നില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ, ഇസ്രയേലും ഫലസ്തീനും സമാധാനത്തോടെ രണ്ട് രാജ്യങ്ങളായി നിലനിൽക്കുന്നതാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് മോദി യാത്രയ്ക്ക് മുന്നോടിയായി വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങളിൽ പരിഹാരമുണ്ടാക്കാൻ എല്ലാവിധ പിന്തുണയും മോദി വാഗ്ദാനം ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താത്പര്യത്തിന് മുൻനിർത്തിയുള്ള പരിഹാരമാണ് ഉചിതമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
സാധാരണ ലോകനേതാക്കളൊക്കെ ഇസ്രയേൽ സന്ദർശനത്തിനിടെ രാമള്ളയിലെത്തി ഫലസ്തീൻ ഭരണാധികാരികളെയും കാണാറുണ്ട്. ആ പതിവിന് മോദി നിൽക്കുന്നില്ല. രാമള്ള സന്ദർശനം അദ്ദേഹത്തിന്റെ പരിപാടിയിലുൾപ്പെടുത്തിയിട്ടില്ല. ടെൽ അവീവിൽനിന്ന് ഇന്ത്യൻ എംബസ്സി ജറുസലേമിലേക്ക് മാറ്റുന്ന കാര്യം, യെരുശലേം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കപ്പെട്ടതിനുശേഷമേ ആലോചിക്കുന്നുള്ളൂവെന്നും മോദി വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേലിന് അനുകൂലമായ നിലപാടാണോ ഇന്ത്യ സ്വീകരിക്കുന്നതെന്ന ചോദ്യത്തിന്, ഓരോ രാജ്യങ്ങളും ഉയർത്തുന്ന പ്രശ്‌നങ്ങളുടെ മൂല്യത്തിനനുസരിച്ചാണ് നിലപാട് നിശ്ചയിക്കുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യു.എന്നിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ശരിയായ പരിഹാരവും സഹകരണവും ഉറപ്പുവരുത്തുന്നതിനാണ് ഇന്ത്യ പ്രാമുഖ്യം നൽകുന്നത്. യു.എന്നിൽ ഒരു രാജ്യത്തോടും പ്രത്യേകിച്ചൊരു മമത ഇന്ത്യ പുലർത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.