- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിജിയോട് സ്നേഹം മാത്രം, എന്നെ ഏറെ സഹായിച്ചയാളാണ് അദ്ദേഹം; അതുകൊണ്ട് ഒരിക്കലും അദ്ദേഹത്തെ വെറുക്കാൻ കഴിയില്ല; പ്രധാനമന്ത്രിയെ ട്രോളി കൊണ്ട് രാഹുൽ ഗാന്ധി; ചാനലിന് നൽകിയ അഭിമുഖത്തിനെതിരെ ബിജെപി രംഗത്ത്
ന്യൂഡൽഹി: തന്നെ ഏറെ സഹായിച്ചയാളാണ് മോദിജിയെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഒരിക്കലും വെറുക്കാൻ കഴിയില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഗുജറാത്തിനെ കുറിച്ചാണ് ഞാൻ കഴിഞ്ഞ മൂന്നുമാസമായി സംസാരിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയുമായും നരേന്ദ്ര മോദിയുമായി മാത്രം ബന്ധപ്പെട്ടതല്ല. അത് ഗുജറാത്തിലെ ജനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും രാഹുൽഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ഗുജറാത്തി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവർത്തകർ രാഹുൽഗാന്ധിയെ പേടിപ്പിക്കേണ്ട. അവർ ഗുജറാത്തിലെ ജനങ്ങളെ മാത്രം പേടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് ഒരു ദേഷ്യവുമില്ല, തന്നെ ഏറെ സഹായിച്ചയാളാണ് അദ്ദേഹം. മോദിയോട് തനിക്ക് സ്നേഹം മാത്രമാണുള്ളതെന്നും അത് ഞങ്ങളുടെ കുടുംബ പാരമ്പര്യമാണെന്നും രാഹുൽ അഭിമുഖത്തിൽ പറഞ്ഞു. ഗുജറാത്തിൽ താൻ ഒരു തരത്തിലുള്ള മുഖംമാറ്റവും നടത്തിയിട്ടില്ല. സത്യംമാത്രമാണ് പറഞ്ഞത്. ഇതിന്റെ ഫലം തിരഞ്ഞെടുപ്പിൽ ഉണ്ടാവുമ
ന്യൂഡൽഹി: തന്നെ ഏറെ സഹായിച്ചയാളാണ് മോദിജിയെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഒരിക്കലും വെറുക്കാൻ കഴിയില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഗുജറാത്തിനെ കുറിച്ചാണ് ഞാൻ കഴിഞ്ഞ മൂന്നുമാസമായി സംസാരിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയുമായും നരേന്ദ്ര മോദിയുമായി മാത്രം ബന്ധപ്പെട്ടതല്ല. അത് ഗുജറാത്തിലെ ജനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും രാഹുൽഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ഗുജറാത്തി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി പ്രവർത്തകർ രാഹുൽഗാന്ധിയെ പേടിപ്പിക്കേണ്ട. അവർ ഗുജറാത്തിലെ ജനങ്ങളെ മാത്രം പേടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് ഒരു ദേഷ്യവുമില്ല, തന്നെ ഏറെ സഹായിച്ചയാളാണ് അദ്ദേഹം. മോദിയോട് തനിക്ക് സ്നേഹം മാത്രമാണുള്ളതെന്നും അത് ഞങ്ങളുടെ കുടുംബ പാരമ്പര്യമാണെന്നും രാഹുൽ അഭിമുഖത്തിൽ പറഞ്ഞു.
ഗുജറാത്തിൽ താൻ ഒരു തരത്തിലുള്ള മുഖംമാറ്റവും നടത്തിയിട്ടില്ല. സത്യംമാത്രമാണ് പറഞ്ഞത്. ഇതിന്റെ ഫലം തിരഞ്ഞെടുപ്പിൽ ഉണ്ടാവുമെന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിൽ ഉടനീളം ബിജെപിയുടെ തെറ്റായ നയങ്ങളിൽ അസന്തുഷ്ടരായ ജനങ്ങളെയാണ് കാണാൻ കഴിഞ്ഞത്. അവരുടെയെല്ലാം പിന്തുണ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസിന് ലഭിക്കുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
അതേസമയം രാഹുൽ ഗാന്ധിയുടെ ചാനൽ അഭിമുഖത്തിനെതിരെ ബിജെപി പരാതിയുമായി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടേത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ബിജെപി ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.