ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് തിരിച്ചു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി പുനഃസംഘടനയുമായി ബന്ധപ്പെട്ട തിരക്കിട്ട ചർച്ചകളിലായിരുന്ന പ്രധാനമന്ത്രി.

പാർട്ടി അധ്യക്ഷൻ അമിത് ഷായുമായുള്ള ചർച്ചകൾക്കൊടുവിൽ രാത്രിയോടെയാണ് വകുപ്പ് വിഭജനത്തിന് പ്രധാനമന്ത്രി അന്തിമരൂപം നൽകിയത്.

ഞായറാഴ്‌ച്ച ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ചൈന, റഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങളുടെ രാഷ്ട്രതലവന്മാർക്കൊപ്പം നിരീക്ഷക രാജ്യങ്ങളായ തായ്ലാൻഡ്, മെക്സിക്കോ, ഈജിപ്ത്, ഗിന്നിയ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

ബ്രിക്സ് പ്ലസ് എന്ന പേരിൽ കൂട്ടായ്മ വികസപ്പിക്കാനുള്ള സാധ്യതകൾ ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ പരിശോധിക്കും.

ഡോക്ലാം പ്രശ്നത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം വഷളായ സാഹചര്യത്തിൽ നരേന്ദ്ര മോദി-ഷീചിൻപിങ് കൂടിക്കാഴ്‌ച്ച നടക്കുമോ എന്ന കാര്യം വ്യക്തമല്ല.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)