- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ സെൽഫി വെറുമൊരു സെൽഫിയല്ല! ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ സെൽഫിയെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ; മോദി-ലീ സൗഹൃദ സെൽഫിയിലെ നയതന്ത്ര രാഷ്ട്രീയം ചർച്ചയാകുന്നു
ബീജിങ്: നൂറ് കോടിയുടെ മുകളിൽ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ.. പോരാത്തതിന് അയൽക്കാരും. ഒരുമിച്ച് കൈകോർത്ത് മുന്നേറാം എന്ന് തീരുമാനിച്ചാൽ അത് ചരിത്രത്തിലെ ഏറ്റവും ശക്തമായ തീരുമാനം ആകുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. ഏഷ്യയിലെ വൻശക്തികളാണെന്ന ധാരണയിൽ ഒരുമിച്ച് മുന്നേറാനായി സഹകരണ കരാറുകളും ചർച്ചകളുമായി ഇന്ത്യയും ചൈനയും പോകാനുള
ബീജിങ്: നൂറ് കോടിയുടെ മുകളിൽ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ.. പോരാത്തതിന് അയൽക്കാരും. ഒരുമിച്ച് കൈകോർത്ത് മുന്നേറാം എന്ന് തീരുമാനിച്ചാൽ അത് ചരിത്രത്തിലെ ഏറ്റവും ശക്തമായ തീരുമാനം ആകുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. ഏഷ്യയിലെ വൻശക്തികളാണെന്ന ധാരണയിൽ ഒരുമിച്ച് മുന്നേറാനായി സഹകരണ കരാറുകളും ചർച്ചകളുമായി ഇന്ത്യയും ചൈനയും പോകാനുള്ള തീരുമാനമെടുത്തതിനുശേഷം രണ്ടുരാജ്യത്തിലെയും വൻനേതാക്കളെ ഒറ്റഫ്രെയിമിൽ കൊള്ളിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെടുത്ത സൗഹൃദ സെൽഫി ഏറെ ചർച്ച ചെയ്യപ്പെടുകയാണ് ഇപ്പോൾ.
ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാംഗുമായുള്ള സെൽഫി ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായ സെൽഫിയായും ഇത് മാറിയിരുന്നു. ആ സെൽഫി വെറുമൊരു സെൽഫി അല്ലെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ അഭിപ്രായപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ സെൽഫി എന്നാണ് പ്രമുഖ അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേണൽ വിലയിരുത്തി. മോദി ചരിത്രത്തിലെ ഏറ്റവും ശക്തമായേറിയ സെൽഫിയാണ് എടുത്തതെന്നാണ് വാൾസ്ട്രീറ്റ് ജേണൽ അഭിപ്രായപ്പെട്ടത്. ലോകത്തെ രണ്ട് വലിയ രാജ്യങ്ങളെ ഒറ്റ ഫ്രെയിമിൽ ഉൾക്കൊള്ളിച്ചതായിരുന്നു ആ സെൽഫി. പരസ്പ്പരം അറിയാവുന്നവർ, അതുകൊണ്ട് മേഖലയിലെ രാഷ്ട്രശക്തിയെ കൂടി വെളിവാക്കുന്നതാണ് ഈ സെൽഫിയെന്നാണ് പത്രം അവകാശപ്പെട്ടത്.
ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യ ലോകത്തിന്റെ ജനസംഖ്യയുടെ മൂന്നിൽ ഒന്നുവരുമെന്ന കാര്യവും അമേരിക്കൻ പത്രം ഓർമ്മപ്പെടുത്തുന്നു. നരേന്ദ്ര മോദി ട്വിറ്ററിൽ ഇട്ട ചിത്രം രണ്ട് മണിക്കൂർ കൊണ്ട് 2,200 പേർ ഷെയർ ചെയ്ത കാര്യം ഫോബ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ സെൽഫി എന്നാണ് ഫോബ്‌സ് മോദി എടുത്ത സെൽഫിയെ വിശേഷിപ്പിച്ചത്. മോദിയും ലീയും അവരുടെ രാജ്യത്തെ സാമ്പത്തിക ഉണർവിലേക്ക് നയിക്കുന്നു എന്ന അഭിപ്രായവും ഫോബ്‌സ് റിപ്പോർട്ടിലുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്‌സുള്ള നേതാവാണ് മോദിയെന്നും ഈ റിപ്പോർട്ടിലുണ്ട്.
സിഎൻബിസിയും ലോകത്തിലെ ഏറ്റവും ശക്തിയേറിയ സെൽഫിയെന്നാണ് മോദിയുടെ സെൽഫിയെ അടയാളപ്പെടുത്തിയത്. ആ ചിത്രത്തിൽ നിന്നും തന്നെ എത്രത്തോളം ശക്തിമത്താണ് കാര്യങ്ങളെന്ന് വ്യക്തമാണെന്നും സിഎൻസിബി റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ സമ്പത്തിൽ അമേരിക്കയെയും അടുത്തിടെ ചൈന പിന്നിലാക്കിയെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇന്ത്യയും ചൈനയും കൂടുതൽ അടക്കുന്നത് അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികൾ ആശങ്കയോടെയാണ് കാണുന്നതും. അതുകൊണ്ട് തന്നെയാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ മോദിയും ലീയും ഒരുമിച്ചുള്ള സെൽഫിക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്നതും.
ചൈനയിലെ ടെംപിൾ ഓഫ് ഹെവൻ സന്ദർശനവേളയിലെ മോദി ഈ സെൽഫി എടുത്തത്. ഫേസ്‌ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗ് ഉൾപ്പടെ 401,735 പേരാണ് ചിത്രം ഇത് വരെ ലൈക്ക് ചെയ്തത്. ട്വിറ്ററിലും വലിയ പ്രതികരണമാണ് ഉണ്ടാക്കിത്. ഇന്ത്യയും ചൈനയും തമ്മിൽ 24 കരാറുകളിലാണ് ഒപ്പിട്ടത്. ഇന്ത്യയിൽ 10 ബില്യൺ ഡോളറിന്റെ ചൈനീസ് നിക്ഷേപം കരാറുകളിലൂടെ ഉണ്ടാവും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതാണ് മോദിയുടെ സന്ദർശനമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.