- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ സർവ്വാദരണീയരായ പത്ത് വ്യക്തികളുടെ ലിസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രിയും; മോദി ഇടം പിടിച്ചത് ഒബാമയ്ക്കും ബിൽഗേറ്റ്സിനും ദലൈലാമയ്ക്കും സ്റ്റീഫൻ ഹ്വാക്കിങ്ങിനുമൊപ്പം
ന്യൂഡൽഹി: ലോകത്തെ സർവ്വാദരണീയരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടി ആഗോള നേതാവെന്ന പ്രതിച്ഛായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലനിർത്തി. യുഗോവ് എന്ന സംഘടന നടത്തിയ സർവ്വേ ഫലത്തിലാണ് ആദരണീയ വ്യക്തികളുടെ കൂട്ടത്തിൽ മോദിയുമെത്തിയത്. പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മോദി. ബിൽ ഗേറ്റ്‌സ്, ബരാക് ഒബാമ, ഷീ ജിൻപിങ്, ജാക്കി ചാൻ, സ്റ്റീഫൻ ഹ്വാക്കിങ്, വളാഡിമർ പുട്ടിൻ, മാർക്ക് സുക്കർബർഗ്, ദലൈ ലാമ, നരേന്ദ്ര മോദി, ജാക് മാ ഇവരാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാർ. ഇതിൽ റഷ്യൻ പ്രസിഡന്റ് വളാഡിമർ പുട്ടിൻ തന്റെ സ്ഥാനം മെച്ചപ്പെടുത്തിയാണ് പട്ടികയിൽ ഇടം നേടിയത്. സിറിയയിൽ ഐസിസിനെതിരെ റഷ്യ നടത്തിയ പോരാട്ടമാണ് പുട്ടിന്റെ പ്രസക്തി കൂട്ടുന്നത്. ലോക രാജ്യങ്ങൾക്കിടയിൽ മോദിക്കും ഏറെ അംഗീകരാം കിട്ടുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ആദരണീയ വ്യക്തിത്വങ്ങൾക്കിടയിലെ മോദിയുടെ സ്ഥാനം. 30 രാജ്യങ്ങളിൽ വോട്ടെടുപ്പ് നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. ലോകത്തെ അംഗീകരിക്കപ്പെടുന്ന അഥവാ ആദരിക്കപ്പെടുന്ന വനിതകളുടെ പട്ടികയിൽ ഹോളിവുഡ് സൂപ്പർതാ
ന്യൂഡൽഹി: ലോകത്തെ സർവ്വാദരണീയരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടി ആഗോള നേതാവെന്ന പ്രതിച്ഛായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലനിർത്തി. യുഗോവ് എന്ന സംഘടന നടത്തിയ സർവ്വേ ഫലത്തിലാണ് ആദരണീയ വ്യക്തികളുടെ കൂട്ടത്തിൽ മോദിയുമെത്തിയത്. പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മോദി.
ബിൽ ഗേറ്റ്‌സ്, ബരാക് ഒബാമ, ഷീ ജിൻപിങ്, ജാക്കി ചാൻ, സ്റ്റീഫൻ ഹ്വാക്കിങ്, വളാഡിമർ പുട്ടിൻ, മാർക്ക് സുക്കർബർഗ്, ദലൈ ലാമ, നരേന്ദ്ര മോദി, ജാക് മാ ഇവരാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാർ. ഇതിൽ റഷ്യൻ പ്രസിഡന്റ് വളാഡിമർ പുട്ടിൻ തന്റെ സ്ഥാനം മെച്ചപ്പെടുത്തിയാണ് പട്ടികയിൽ ഇടം നേടിയത്. സിറിയയിൽ ഐസിസിനെതിരെ റഷ്യ നടത്തിയ പോരാട്ടമാണ് പുട്ടിന്റെ പ്രസക്തി കൂട്ടുന്നത്. ലോക രാജ്യങ്ങൾക്കിടയിൽ മോദിക്കും ഏറെ അംഗീകരാം കിട്ടുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ആദരണീയ വ്യക്തിത്വങ്ങൾക്കിടയിലെ മോദിയുടെ സ്ഥാനം.
30 രാജ്യങ്ങളിൽ വോട്ടെടുപ്പ് നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. ലോകത്തെ അംഗീകരിക്കപ്പെടുന്ന അഥവാ ആദരിക്കപ്പെടുന്ന വനിതകളുടെ പട്ടികയിൽ ഹോളിവുഡ് സൂപ്പർതാരമായ ഏഞ്ചലീനാ ജൂലിയാണ് ഒന്നാമത്. എലിസബത്ത് രാജ്ഞി രണ്ടാമതും ഹിലാരി ക്ലിന്റൺ മൂന്നാമതുമാണ്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന ഹിലാരിക്ക് ഈ പട്ടികയിലെ സ്ഥാനം മുതൽക്കൂട്ടാണ്. ഒബാമയുടെ ഭാര്യ മിഷേലും പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്.