- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് ചിരി ക്ലബായി മാറിയെന്ന് നരേന്ദ്ര മോദി; രാജ്യത്തുടനീളം പാർട്ടി പ്രവർത്തകർ വിട്ടു പോകുന്നത് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും പ്രധാനമന്ത്രി
ഷിംല: കോൺഗ്രസിനെ പരിഹസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഒരു ചിരിക്ലബ്ബായി മാറിയെന്ന് പരിഹസിച്ചു കൊണ്ടാണ് മോദി രംഗത്തെത്തിയത്. രാജ്യത്ത് ഉടനീളം പ്രവർത്തകർ പാർട്ടി വിട്ടുപോകുന്നത് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും മോദി ആവശ്യപ്പെട്ടു. ഹിമാചൽ പ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സ്ഥിതിയിൽ കോൺഗ്രസിനെ അഭിനന്ദിക്കണം. ഒന്നും തന്നെ അവശേഷിക്കാത്ത അവസ്ഥയിലാണ് കോൺഗ്രസ് ഇപ്പോൾ. പാർട്ടിക്ക് സ്വാധീനമുള്ള എല്ലാ സ്ഥലങ്ങളിലും കോൺഗ്രസ് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അഴിമതിക്കേസിൽ ജാമ്യത്തിൽ വിട്ടയച്ച ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങാണ് അഴിമതിക്കെതിരെ ഘോരം ഘോരം പ്രസംഗിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ അഴിമതി വെച്ചുപൊറുപ്പിക്കില്ല എന്നാണ് വീരഭദ്രസിങ് അവകാശ വാദം ഉന്നയിക്കുന്നത്. ഇത് ആരെങ്കിലും വിശ്വസിക്കുമോ എന
ഷിംല: കോൺഗ്രസിനെ പരിഹസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഒരു ചിരിക്ലബ്ബായി മാറിയെന്ന് പരിഹസിച്ചു കൊണ്ടാണ് മോദി രംഗത്തെത്തിയത്. രാജ്യത്ത് ഉടനീളം പ്രവർത്തകർ പാർട്ടി വിട്ടുപോകുന്നത് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും മോദി ആവശ്യപ്പെട്ടു. ഹിമാചൽ പ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സ്ഥിതിയിൽ കോൺഗ്രസിനെ അഭിനന്ദിക്കണം. ഒന്നും തന്നെ അവശേഷിക്കാത്ത അവസ്ഥയിലാണ് കോൺഗ്രസ് ഇപ്പോൾ. പാർട്ടിക്ക് സ്വാധീനമുള്ള എല്ലാ സ്ഥലങ്ങളിലും കോൺഗ്രസ് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
അഴിമതിക്കേസിൽ ജാമ്യത്തിൽ വിട്ടയച്ച ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങാണ് അഴിമതിക്കെതിരെ ഘോരം ഘോരം പ്രസംഗിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ അഴിമതി വെച്ചുപൊറുപ്പിക്കില്ല എന്നാണ് വീരഭദ്രസിങ് അവകാശ വാദം ഉന്നയിക്കുന്നത്. ഇത് ആരെങ്കിലും വിശ്വസിക്കുമോ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. അഞ്ച് ഭൂതങ്ങളാണ് ഹിമാചൽ പ്രദേശിനെ ബാധിച്ചിരിക്കുന്നത്. മൈനിങ്, ഫോറസ്റ്റ്, ഡ്രഗ്, ടെൻഡർ, ട്രാൻസ്ഫർ എന്നി മാഫിയകളെ സംസ്ഥാനത്ത് നിന്നും നിന്നും ഒഴിപ്പിക്കേണ്ടതുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.