- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാറിനു സമീപമുള്ള ജാനകി ക്ഷേത്രത്തിൽ തുടക്കം; ടിബറ്റിനുസമീപമുള്ള മുക്തിനാഥ് ക്ഷേത്രവും വിട്ടില്ല; അയോധ്യയിൽിനിന്നും ജാനക്പൂരിലേക്ക് ബസ് സർവീസ്; ഇന്ത്യയുടെ വെറും അയൽക്കാർ മാത്രമല്ലാത്ത നേപ്പാളിനെ ഒപ്പം നിർത്താൻ മോദിയുടെ സന്ദർശനം; ഇനി തീരുമാനിക്കേണ്ടത് ഒലി
കാഠ്മണ്ഡു: രാമൻ പിറന്ന അയോധ്യയും സീത പിറന്ന ജാനക്പുരും എങ്ങനെ വേറിട്ടുനിൽക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യം കുറച്ചുദിവസത്തേക്കെങ്കിലും നേപ്പാൾ പ്രധാനമന്ത്രി കെപി ഒലിയെ ഇരുത്തിച്ചിന്തിപ്പിക്കും. കമ്യൂണിസ്റ്റ് ഏകീകരണത്തിലൂടെ നേപ്പാളിൽ വീണ്ടും അധികാരത്തിലേറിയ ഒലി അറിയപ്പെടുന്ന ഇന്ത്യാവിരുദ്ധനും ചൈനീസ് പക്ഷപാതിയുമാണ്. നേപ്പാൾ ചൈനയുടെ പാളയത്തിലേക്് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, പ്രധാനമന്ത്രി മോദി നടത്തിയ നേപ്പാൾ സന്ദർശനം പലതുകൊണ്ടും നിർണായകമായി മാറി. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ വിശ്വാസത്തെ കൂട്ടുപിടിച്ചാണ് മോദി തന്ത്രപ്രധാനമായ നേപ്പാൾ സന്ദർശനം നടത്തിയത്. ബീഹാർ അതിർത്തിയിലെ ജാനക്പുരിൽനിന്നാണ് മോദി യാത്ര തുടങ്ങിയത്. ഐതീഹ്യമനുസരിച്ച് സീതയുടെ ജന്മനാടാണ് ജാനക്പുർ. ഇവിടുത്തെ ജാനകി ക്ഷേത്രത്തിൽ പ്രാർത്ഥിച്ച മോദി, അയോധ്യയിൽനിന്ന് ജാനക്പുരിലേക്കുള്ള ബസ് സർവീസും ഉദ്ഘാടനം ചെയ്തു. നേപ്പാൾ പ്രധാനമന്ത്രി ഒലിയുമായി ചേർന്നായിരുന്നു ഉദ്ഘാടനം. ജാനക്പുരിന് 100 കോടി രൂപയുടെ വികസനസഹായവും മോദി പ്ര
കാഠ്മണ്ഡു: രാമൻ പിറന്ന അയോധ്യയും സീത പിറന്ന ജാനക്പുരും എങ്ങനെ വേറിട്ടുനിൽക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യം കുറച്ചുദിവസത്തേക്കെങ്കിലും നേപ്പാൾ പ്രധാനമന്ത്രി കെപി ഒലിയെ ഇരുത്തിച്ചിന്തിപ്പിക്കും. കമ്യൂണിസ്റ്റ് ഏകീകരണത്തിലൂടെ നേപ്പാളിൽ വീണ്ടും അധികാരത്തിലേറിയ ഒലി അറിയപ്പെടുന്ന ഇന്ത്യാവിരുദ്ധനും ചൈനീസ് പക്ഷപാതിയുമാണ്. നേപ്പാൾ ചൈനയുടെ പാളയത്തിലേക്് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, പ്രധാനമന്ത്രി മോദി നടത്തിയ നേപ്പാൾ സന്ദർശനം പലതുകൊണ്ടും നിർണായകമായി മാറി.
ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ വിശ്വാസത്തെ കൂട്ടുപിടിച്ചാണ് മോദി തന്ത്രപ്രധാനമായ നേപ്പാൾ സന്ദർശനം നടത്തിയത്. ബീഹാർ അതിർത്തിയിലെ ജാനക്പുരിൽനിന്നാണ് മോദി യാത്ര തുടങ്ങിയത്. ഐതീഹ്യമനുസരിച്ച് സീതയുടെ ജന്മനാടാണ് ജാനക്പുർ. ഇവിടുത്തെ ജാനകി ക്ഷേത്രത്തിൽ പ്രാർത്ഥിച്ച മോദി, അയോധ്യയിൽനിന്ന് ജാനക്പുരിലേക്കുള്ള ബസ് സർവീസും ഉദ്ഘാടനം ചെയ്തു. നേപ്പാൾ പ്രധാനമന്ത്രി ഒലിയുമായി ചേർന്നായിരുന്നു ഉദ്ഘാടനം. ജാനക്പുരിന് 100 കോടി രൂപയുടെ വികസനസഹായവും മോദി പ്രഖ്യാപിച്ചു.
ടിബറ്റിന്റെ അതിർത്തിയിലുള്ള മുക്തിനാഥ് ക്ഷേത്രവും കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രവും മോദി സന്ദർശിച്ചു. ക്ഷേത്രസന്ദർശനത്തിൽ മാത്രമൊതുങ്ങുന്നതായിരുന്നില്ല മോദിയുടെ സന്ദർശനം. ഇതിനൊപ്പം നേപ്പാളുമായി ഇന്ത്യയുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും പ്രധാനമന്ത്രി ഒലിയുമായും ഉദ്യോഗസ്ഥ നേതൃത്വവുമായും അദ്ദേഹം സംസാരിച്ചു. ഇരുരാജ്യങ്ങളും ചേർന്ന് തുടങ്ങുന്ന ഒട്ടേറെ പ്രോജക്ടുകളും ചർച്ചാവിഷയമായി.
പണവും പദ്ധതികളുമൊഴുക്കി നേപ്പാളിനെ വരുതിയിലാക്കാൻ ശ്രമിക്കുന്ന ചൈനീസ് നീക്കങ്ങളെ, മതത്തിന്റെയും സംസ്‌കാരത്തിന്റെയും ചിഹ്നങ്ങളുപയോഗിച്ച് ശക്തമായി പ്രതിരോധിക്കുകയെന്ന തന്ത്രമാണ് മോദിയുടെ ഈ സന്ദർശനത്തിലൂടെ ഇന്ത്യ നടപ്പിലാക്കിയത്. നേപ്പാൾ ഒരു അതിർത്തി രാഷ്ട്രം മാത്രമല്ല, പാരമ്പര്യമായി ഇന്ത്യയുടെ ബന്ധുരാജ്യമാണെന്ന സ്ഥാപിക്കാൻ മോദിക്കായെന്ന് വിലയിരുത്തപ്പെടുന്നു. ഒലിയുടെ വിജയത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കാനും ഈ സന്ദർശനത്തിലൂടെ മോദിക്കായി.
ചൈനയുമായുള്ള അതിർത്തി നേപ്പാൾ പങ്കിടുന്നതിനാൽ, ഇന്ത്യക്ക് അരുണാചൽ പ്രദേശ് പോലെതന്നെ നിർണായകമാണ് നേപ്പാളിന്റെ സ്ഥാനവും. അതുകൊണ്ടുതന്നെ നേപ്പാളിലുള്ള സ്വാധീനം ഇല്ലാതാകുന്നതിനെക്കുറിച്ച് ഇന്ത്യക്ക് ചിന്തിക്കാനാവില്ല. മുൻകാലങ്ങളിൽ നേപ്പാളിന്റെ ഭരണഘടനാ ഭേദഗതികളിൽപ്പോലും ഇടപെട്ടിരുന്ന ഇന്ത്യ, ഇക്കുറി ഒലിയുടെ തിരഞ്ഞെടുപ്പിനെ സർവാത്മനാ അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ച് നേപ്പാളിനെ കൂടെനിർത്താനുള്ള ശ്രമങ്ങൾക്കാണ് ഊന്നൽ നൽകിയത്.