- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോഗി ആദിത്യനാഥിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; യോഗി ഉത്തർ പ്രദേശിനെ 'എക്സ്പ്രസ് പ്രദേശാ'യി മാറ്റിയെന്ന് പ്രധാനമന്ത്രി, പരാമർശം വരാണസി- പ്രയാഗ് രാജ് ആറുവരി ദേശീയപാത ഉദ്ഘാടനത്തിനിടെ
വാരണാസി: യോഗി ആദിത്യ നാഥിന്റെ ഭരണനേട്ടങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗിയുടെ കീഴിൽ ഉത്തർപ്രദേശ് 'എക്സ്പ്രസ് പ്രദേശ്' ആയി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരാണസി- പ്രയാഗ് രാജ് ആറുവരി ദേശീയപാത ജനങ്ങൾക്ക് തുറന്നുകൊടുത്തുകൊണ്ട് പ്രധാനമന്ത്രിയുടെ പരമാർശം.
ജനങ്ങൾക്ക് തുറന്നുകൊടുത്ത റോഡ് പ്രയാഗ് രാജിലെയും കാശിയിലെയും ജനങ്ങൾക്ക് ഒരുപോലെ ഗുണം ചെയ്യും. കാശി -പ്രയാഗ് രാജ് യാത്ര ചെയ്യുന്നവർ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. റോഡിന്റെ വീതി കൂട്ടുന്നത് പ്രശ്നം അവസാനിപ്പിക്കുക മാത്രമല്ല അത് കുഭമേളയുടെ സമയത്ത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
'2017-ൽ ഉത്തർപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ യോഗിജി മുഖ്യമന്ത്രിയായ ശേഷം അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത വർധിച്ചു. ഇന്ന് യുപി അറിയിപ്പെടുന്നത് എക്സ്പ്രസ് പ്രദേശ് എന്നാണ്.' പ്രധാനമന്ത്രി പറഞ്ഞു. ഖജുരിയിൽ നടന്ന ചടങ്ങിൽ യുപി മുഖ്യമന്ത്രി ആദിത്യനാഥും പങ്കെടുത്തിരുന്നു. 2017-ലാണ് യോഗി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.