- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ റേഡിയോ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കുഴപ്പം കണ്ടില്ല; ചട്ടലംഘനമല്ലെന്ന് വിലയിരുത്തൽ; കോൺഗ്രസ് പരാതി തള്ളി
ന്യൂഡൽഹി: ഓൾ ഇന്ത്യ റേഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിൽ പെരുമാറ്റചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്‌ടോബർ മൂന്നിനാണ് മോദി റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇതിനെതിരേ കോൺഗ്രസ് ലീഗൽ സെൽ സെക്രട്ടറി കെ.സി.മിത്തലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയത്. രണ്ട്ു സംസ്ഥാനങ്ങളിൽ തെ
ന്യൂഡൽഹി: ഓൾ ഇന്ത്യ റേഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിൽ പെരുമാറ്റചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്‌ടോബർ മൂന്നിനാണ് മോദി റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇതിനെതിരേ കോൺഗ്രസ് ലീഗൽ സെൽ സെക്രട്ടറി കെ.സി.മിത്തലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയത്.
രണ്ട്ു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നടത്തിയ പ്രസംഗം പെരുമാറ്റചട്ട ലംഘനമാണെന്നായിരുന്നു പരാതി. മോദിയുടെ പ്രസംഗം കേട്ട ശേഷമാണ് പരാതിയിൽ കഴമ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് എടുത്തത്. റോഡിയോയുടെ ജനസ്വാധീനം വീണ്ടെടുക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നാണ് ബിജെപിയുടെ വാദം. ഇതിൽ തെരഞ്ഞെടുപ്പ് ചട്ട ലംഘനമില്ലെന്നും അവർ വ്യക്തമാക്കയിരുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. മഹാരാഷ്ട്ര-ഹരിയാൻ തെരഞ്ഞടുപ്പുകളിൽ ബിജെപിയുടെ മുഖ്യ പ്രചാരകനാണ് മോദിയെന്നും അതിനാൽ റേഡിയോ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നുമായിരുന്നു കോൺഗ്രസ് പരാതി.