- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ ജലവിമാന യാത്രയും അംബാജി ക്ഷേത്ര സന്ദർശനവും; ജഗന്നാഥക്ഷേത്രത്തിലെത്തിയ രാഹുൽ ബിജെപി ഭരണത്തിന് അന്ത്യമായെന്ന് പ്രഖ്യാപിച്ച് അണികളിൽ ആവേശം വിതറി; ഗുജറാത്തിലെ പ്രചരണച്ചൂടിന് അവസാനം; നാളെത്തെ വോട്ടെടുപ്പ് കൂടികഴിഞ്ഞാൽ പിന്നെ 18ന് ഫലപ്രഖ്യാപനം; പ്രവചനം അസാധ്യമാക്കി ബിജെപിക്കൊപ്പം കോൺഗ്രസും
അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി ഭരണം അവസാനിച്ചെന്ന് രാഹുൽ ഗാന്ധി. മെഹ്‌സാനയിലെ അംബാജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനം നടത്തിയപ്പോൾ, രാഹുൽ അഹമ്മദാബാദിലെ ജഗന്നാഥക്ഷേത്രത്തിൽ സന്ദർശനത്തിനെത്തി. അങ്ങനെ കൊട്ടിക്കലാശം ഒപ്പത്തിനൊപ്പമാക്കി. റോഡ് ഷോകൾക്ക് അവസാന നിമിഷം അനുമതി നിഷേധിക്കപ്പെട്ട ഗുജറാത്തിൽ രണ്ടാംഘട്ടം പ്രചാരണങ്ങളുടെ കലാശക്കൊട്ടിൽ പ്രവചനം അസാധ്യമാക്കുന്ന പ്രകടനമാണ് കോൺഗ്രസും ബിജെപിയും നടത്തിയത്. ജലോപരിതലത്തിൽ നിന്നു പറന്നുപൊങ്ങുന്ന വിമാനത്തിലേറി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവേശമേറ്റിയപ്പോൾ കോൺഗ്രസ് അധ്യക്ഷപദവിയിലെത്തിയതിനു ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ, ഗുജറാത്തിൽ ബിജെപി ഭരണം അവസാനിച്ചെന്ന പ്രഖ്യാപനത്തോടെ പാർട്ടിയുടെ ആത്മവിശ്വാസത്തെ രാഹുൽ ഗാന്ധി ആളിക്കത്തിച്ചു. വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയതിനാൽ ഭരണവിരുദ്ധ വികാരമില്ലെന്നു ബിജെപി അടിവരയിടുമ്പോൾ സമൂഹത്തിന്റെ ഏതു തട്ടിലും ഒരു മാറ്റത്തിനുള്ള ജനവികാരം തിളയ്ക്കുകയാണെന്നു കോൺഗ്രസും അവകാശപ്പെട്ടു. ഗുജറാത്തിൽ ആദ്യ ഘട്ട വോട്ടെടുപ്
അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി ഭരണം അവസാനിച്ചെന്ന് രാഹുൽ ഗാന്ധി. മെഹ്‌സാനയിലെ അംബാജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനം നടത്തിയപ്പോൾ, രാഹുൽ അഹമ്മദാബാദിലെ ജഗന്നാഥക്ഷേത്രത്തിൽ സന്ദർശനത്തിനെത്തി. അങ്ങനെ കൊട്ടിക്കലാശം ഒപ്പത്തിനൊപ്പമാക്കി. റോഡ് ഷോകൾക്ക് അവസാന നിമിഷം അനുമതി നിഷേധിക്കപ്പെട്ട ഗുജറാത്തിൽ രണ്ടാംഘട്ടം പ്രചാരണങ്ങളുടെ കലാശക്കൊട്ടിൽ പ്രവചനം അസാധ്യമാക്കുന്ന പ്രകടനമാണ് കോൺഗ്രസും ബിജെപിയും നടത്തിയത്.
ജലോപരിതലത്തിൽ നിന്നു പറന്നുപൊങ്ങുന്ന വിമാനത്തിലേറി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവേശമേറ്റിയപ്പോൾ കോൺഗ്രസ് അധ്യക്ഷപദവിയിലെത്തിയതിനു ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ, ഗുജറാത്തിൽ ബിജെപി ഭരണം അവസാനിച്ചെന്ന പ്രഖ്യാപനത്തോടെ പാർട്ടിയുടെ ആത്മവിശ്വാസത്തെ രാഹുൽ ഗാന്ധി ആളിക്കത്തിച്ചു. വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയതിനാൽ ഭരണവിരുദ്ധ വികാരമില്ലെന്നു ബിജെപി അടിവരയിടുമ്പോൾ സമൂഹത്തിന്റെ ഏതു തട്ടിലും ഒരു മാറ്റത്തിനുള്ള ജനവികാരം തിളയ്ക്കുകയാണെന്നു കോൺഗ്രസും അവകാശപ്പെട്ടു. ഗുജറാത്തിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഡിസംബർ 9നായിരുന്നു. അടുത്ത ഘട്ടം നാളെയും. വോട്ടെടുപ്പ് 18നും.
റോഡ് ഷോ നിരോധനം പകിട്ടു കെടുത്തുമെന്ന ആശങ്ക ഒഴിവാക്കി സബർമതിയിലെ ജലോപരിതലത്തിൽ നിന്നു പറന്നുപൊങ്ങിയ വിമാനച്ചിറകേറിയാണു മോദി കലാശക്കൊട്ട് അവിസ്മരണീയമാക്കിയത്. മെഹ്‌സാനയിലെ ധരോയ് ഡാമിലേക്കു സബർമതി നദിയിൽ നിന്നു ജലവിമാനമാണു മോദി തിരഞ്ഞെടുത്തത്. അതുവഴി ഒരു സന്ദേശവും മോദി വോട്ടർമാർക്കു നൽകി. കോൺഗ്രസിനു ചിന്തിക്കാൻ പോലുമാകാത്ത വികസനമാണു ബിജെപി നടപ്പാക്കാനിരിക്കുന്നത്. പ്രധാനമന്ത്രിമാരുടെ സുരക്ഷാനിയമ പുസ്തകത്തിലെ നിബന്ധന മാറ്റിവച്ചായിരുന്നു ഒറ്റഎൻജിൻ ജലവിമാനത്തിലെ യാത്ര. ഒന്നിലധികം എൻജിനുള്ള വിമാനത്തിലേ യാത്ര പാടുള്ളൂ എന്നാണു നിബന്ധന. വിമാനത്തിൽ കയറാനും മറ്റുമായി സബർമതി നദീതീരത്ത് താൽക്കാലിക ജെട്ടി നിർമ്മിച്ചിരുന്നു. റോഡ്, റെയിൽ, വിമാന ഗതാഗത സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞ സർക്കാർ ജലഗതാഗതവും വലിയ തോതിൽ ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണെന്നും ഇതു രാജ്യത്തെ 125 കോടി ജനങ്ങൾക്കു വേണ്ടിയാണെന്നും മോദി ജലവിമാനയാത്രയെപ്പറ്റി ട്വിറ്ററിൽ നടത്തിയ പ്രതികരണത്തിൽ അറിയിച്ചു.
കടുത്ത ഭരണവിരുദ്ധ വികാരത്തിൽ കോൺഗ്രസ് ഗുജറാത്തിൽ പടുകൂറ്റൻ വിജയം നേടുമെന്നു രാഹുൽ പറയുന്നു. ഗുജറാത്തിലെ നാമമാത്ര വികസനം ഏകപക്ഷീയമാണെന്നു കുറ്റപ്പെടുത്തിയ രാഹുൽ, കോൺഗ്രസ് നടപ്പാക്കുക സന്തുലിത വികസനമാണെന്നു വ്യക്തമാക്കി. തന്റെ ക്ഷേത്രസന്ദർശനങ്ങൾ സംബന്ധിച്ച വിവാദങ്ങൾ ബിജെപിയുടെ സൃഷ്ടിയാണെന്നു രാഹുൽ ആരോപിച്ചു. ഗുജറാത്തിലെത്തുമ്പോൾ മാത്രമാണു താൻ ക്ഷേത്രങ്ങളിൽ പോകുന്നതെന്നാണ് അവർ പറയുന്നത്. എന്നാൽ താൻ കേദാർനാഥിൽ ദർശനം നടത്തിയിട്ടുണ്ട്. അതു ഗുജറാത്തിലാണോ? ഗുജറാത്തിലെ ജനങ്ങൾക്കു നല്ലതു വരണമേ എന്നുമാത്രമേ ക്ഷേത്രത്തിൽ പോകുമ്പോൾ പ്രാർത്ഥിക്കാറുള്ളൂ. ക്ഷേത്രത്തിൽ പോകുന്നതിൽ എന്താണു തെറ്റ്?-രാഹുൽ ചോദിക്കുന്നു.
അതിനിടെ മോദിയുടെ ജലവിമാനയാത്രയെ പരിഹസിച്ച്, ദലിത് നേതാവും വഡ്ഗാമിൽ കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർത്ഥിയുമായ ജിഗ്‌നേശ് മെവാനി രംഗത്തുവന്നു. ഗുജറാത്തിൽ അതിക്രമങ്ങൾ നടക്കുമ്പോൾ മോദി വിദേശത്തു കറങ്ങുന്നു, ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ജലവിമാനത്തിൽ കറങ്ങുന്നു... എന്താ നിങ്ങളുടെ പൊങ്ങച്ചം ! എന്നായിരുന്നു മെവാനിയുടെ ട്വിറ്റർ കുറിപ്പ്.