കണ്ണൂർ: കണ്ണൂർ ജില്ലയിൽ നടക്കുന്ന സിനിമാ നിർമ്മാണത്തെയും ചിത്രീകരണത്തെയും തകർക്കാൻ പ്രത്യേക മാഫിയാ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണവുമായി നവാഗത ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തി. കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ചു മാത്രമേ ചലച്ചിത്രനിർമ്മാണം പാടുള്ളുവെന്ന നിലപാടിലാണ് ചിലരെന്നും ഇവർ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ്പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന 'ഓർമ്മയിൽ' എന്ന ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങൾക്കു പിന്നിൽ. 'ജനകീയ കൂട്ടായ്മയോടെ തികച്ചും ഗ്രാമീണ മേഖലയിൽ നിർമ്മിക്കുന്ന ചലച്ചിത്രത്തിനെതിരെ ചിലർ ഇത്തരം മാഫിയകളുടെ പിൻതുണയോടെയാണ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.

ഇതു സംബന്ധിച്ച് ഓർമ്മയിൽ എന്ന ചലച്ചിത്രത്തിന്റെ അണിയറ ശിൽപികൾക്കെതിരെ ചിലർ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചിത്രം റിലീസായി ലാഭം കിട്ടുന്ന പക്ഷം തിരിച്ചുനൽകുമെന്ന എഗ്രിമെന്റിലാണ് പലരോടും പണം വാങ്ങിയത്. ആരോപണം ഉന്നയിച്ച പലർക്കും പണം തിരിച്ചുനൽകാമെന്ന് പൊലിസ് മുഖേന ഉറപ്പു നൽകിയിട്ടുണ്ട്. ആരോപണവുമായി വന്ന രക്ഷിതാക്കളുടെ കുട്ടികൾക്ക് വാക്ക് നൽകിയിട്ടുണ്ട്.

ഫെബ്രുവരിയിൽ ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം ലഭിച്ച വേഷം പോരെന്നും തങ്ങളുടെ പണം തിരികെ നൽകക്കാമെന്നാവശ്യപ്പെട്ട് നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നന്നും അണിയറ പ്രവർത്തകർ പറഞ്ഞു വാർത്താസമ്മേളനത്തിൽ പങ്കെടുത്ത വിനയകുമാറെന്ന വ്യക്തി ഷൂട്ടിങ് നടക്കുന്ന സമയത്ത് ലൊക്കെഷനിൽ വരികയും തന്റെ മകൾക്ക് മുഖം കാണിക്കാനൊരു അവസരം നൽകണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചെറിയൊരു ഗാനരംഗത്തിൽ അഭിനയിക്കാൻ അവസരം നൽകുകയുണ്ടായി.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിൽ നിന്നും യാതൊരു വിധ സാമ്പത്തിക സഹായം സ്വീകരിച്ചിട്ടില്ലെന്നും സംഘാടകർ അറിയിച്ചു. കഴിഞ്ഞ 15 വർഷമായി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് താനെന്നും സംവിധാനം ചെയ്യുന്നതിന് സിനിമാസംഘടന അനുവദിച്ച കാർഡ് കൈവശമുണ്ടെന്നും സംവിധായകൻ മോദി രാജേഷ് അറിയിച്ചു. കണ്ണുരിലെ നിർമ്മാതക്കൾ പുറത്ത് പോയി സിനിമയെടുക്കുന്ന പതിവുണ്ടെന്നും ഈ പ്രവണത ഒഴിവാക്കാനായി 'തങ്ങൾ കണ്ണുരിലെ കലാകാരന്മാരെ ഉൾപ്പെടുത്തി സിനിമ നിർമ്മിച്ചതെന്നും സംവിധായകൻ പറഞ്ഞു 'ഇത്തരം സിനിമകളെ തകർക്കാനായി ഒരു പ്രത്യേകമാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. അവരാണ് വിവാദങ്ങൾക്ക് പിന്നിലെന്നും മോദി രാജേഷ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ തിരക്കഥാകൃത്ത് മനോജ് കുമാർ, നിർമ്മാതാവ് ചോതി രാജേഷ് എന്നിവരും പങ്കെടുത്തു.