- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണത്തുടർച്ച സ്വപ്നം കണ്ട് നരേന്ദ്ര മോദി; സ്വാതന്ത്ര്യ സമരസേനാനികൾ സ്വപ്നം കണ്ട ഇന്ത്യ 2022 ൽ സാക്ഷാത്കരിക്കും; ഗോരഖ്പൂർ ദുരന്തത്തിൽ മൗനം പാലിച്ചുവെന്ന ആക്ഷേപം ഇനി വേണ്ട; രാജ്യം ദുരന്തത്തിൽ മരിച്ച കുഞ്ഞുങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി; എല്ലാവർക്കും തുല്യതയുള്ള ഭാരതം കെട്ടിപ്പടുക്കും; ജിഎസ്ടിയും, നോട്ടുനിരോധനവും ഫലപ്രദമായെന്നും മോദി സ്വാതന്ത്ര്യദിന സന്ദേശത്തിൽ
ന്യൂഡൽഹി: ഭരണത്തുടർച്ചയും, അതിലൂടെ ഭാരതത്തിന്റെ വികസനക്കുതിപ്പും സ്വപ്‌നം കാണുന്ന കർമശേഷി വിഭാവനം ചെയ്യുന്നതായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം.എല്ലാവരും ഈ രാജ്യത്ത് തുല്യരാണ്. ആരും വലുതോ ചെറുതോ അല്ല. നമുക്കൊരുമിച്ച് രാജ്യത്തിന് പുതിയ ഊർജം പകരാമെന്നും അദ്ദേഹം പറഞ്ഞു.സ്വാതന്ത്ര്യ സമരസേനാനികൾ സ്വപ്നം കണ്ട ഇന്ത്യ 2022 ൽ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 70 ലേറെ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ഗോരഖ്പൂർ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചില്ലെന്ന പരാതിക്കും പരിഹാരമായി. രാജ്യം ഗോരഖ്പുർ ദുരന്തത്തിന്റെ ഇരകളുടെ കുടംബങ്ങൾക്കൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.. നമുക്കൊരുമിച്ച് രാജ്യത്തിന് പുതിയ ഊർജം പകരാം. ഈ നൂറ്റാണ്ടിൽ ജനിച്ചവർ 2018 ൽ രാജ്യത്തിന്റെ ഭാഗ്യവിധാതാക്കന്മാരായിമാറും. ഉദാസീനമനോഭാവം വേണ്ടെന്ന് വെക്കണം. രാജ്യത്തിന്റെ പുരോഗതിയെ അത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2018 ജനുവരി 1 എന്നത് സാധാരണ ദിനമായിരിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞ
ന്യൂഡൽഹി: ഭരണത്തുടർച്ചയും, അതിലൂടെ ഭാരതത്തിന്റെ വികസനക്കുതിപ്പും സ്വപ്‌നം കാണുന്ന കർമശേഷി വിഭാവനം ചെയ്യുന്നതായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം.എല്ലാവരും ഈ രാജ്യത്ത് തുല്യരാണ്. ആരും വലുതോ ചെറുതോ അല്ല. നമുക്കൊരുമിച്ച് രാജ്യത്തിന് പുതിയ ഊർജം പകരാമെന്നും അദ്ദേഹം പറഞ്ഞു.സ്വാതന്ത്ര്യ സമരസേനാനികൾ സ്വപ്നം കണ്ട ഇന്ത്യ 2022 ൽ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
70 ലേറെ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ഗോരഖ്പൂർ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചില്ലെന്ന പരാതിക്കും പരിഹാരമായി. രാജ്യം ഗോരഖ്പുർ ദുരന്തത്തിന്റെ ഇരകളുടെ കുടംബങ്ങൾക്കൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.. നമുക്കൊരുമിച്ച് രാജ്യത്തിന് പുതിയ ഊർജം പകരാം. ഈ നൂറ്റാണ്ടിൽ ജനിച്ചവർ 2018 ൽ രാജ്യത്തിന്റെ ഭാഗ്യവിധാതാക്കന്മാരായിമാറും. ഉദാസീനമനോഭാവം വേണ്ടെന്ന് വെക്കണം. രാജ്യത്തിന്റെ പുരോഗതിയെ അത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2018 ജനുവരി 1 എന്നത് സാധാരണ ദിനമായിരിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ വർഷം വളരെയേറെ പ്രാധാന്യം നിറഞ്ഞതാണ്. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 -ാം വാർഷികമാണ് ഇത്. ചമ്പാരൻ സത്യാഗ്രഹത്തിന്റെ 100-ാം വാർഷികവും, ബാലഗംഗാധര തിലകൻ ബ്രിട്ടീഷുകാർക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാനായി ഗണേശോത്സവം സംഘടിപ്പിച്ചതിന്റെ 125-ാം വാർഷികവും ഇന്നാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. പുതിയ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് രാജ്യത്തെ കൊണ്ടുപോകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ എങ്ങനെ മാറ്റിയെടുക്കാമെന്നാണ് നാം ചിന്തിക്കേണ്ടത്. അല്ലാതെ പോകുന്നതുപോലെ പോകട്ടെ എന്നല്ല.രാജ്യത്തിന്റെ സുരക്ഷയാണ് നമുക്ക് പ്രധാനം. നമ്മുടെ സേന എന്നും അവരുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. കശ്മീരിൽ സമാധാനം പുലരണമെന്നും ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.വെടിയുണ്ടകളാൽ വിഘടനവാദം അവസാനിപ്പിക്കാൻ കഴിയില്ല.

സൗഹൃദത്തിലൂടെ മാത്രമേ കശ്മീരിൽ സമാധാനം കൊണ്ടുവരാൻ കഴിയൂ.പാക്കിസ്ഥാനിൽ, മിന്നലാക്രമണം നടത്തിയ സൈനികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.മിന്നലാക്രമണത്തോടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്. സുരക്ഷിതവും വികസിതവുമായ പുതിയ ഭാരതമാണ് ലക്ഷ്യം. ഭീകരരോടെ ഭീകരവാദത്തിനെതിരെയോ സഹാനുഭൂതി കാണിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം പോലും ഉദിക്കുന്നില്ല
കേന്ദ്രത്തിനു സംസ്ഥാനങ്ങളോടു വല്യേട്ടൻ മനോഭാവം ഇല്ല. രാജ്യത്തെയും പാവപ്പെട്ട ജനങ്ങളെയും കൊള്ളയടിച്ചവർ ഇന്ന് സമാധാനത്തോടെ ഉറങ്ങുന്നില്ല. ജിഎസ്ടിയെ പിന്തുണയ്ക്കാൻ രാജ്യമൊന്നാകെ മുന്നോട്ടു വന്നു. സാങ്കേതിക വിദ്യയും ഒരുപാട് സഹായം നൽകി.
നമ്മൾ ഒമ്പത് മാസം കൊണ്ട് മംഗൾയാൻ പേടകത്തെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. അത് നമ്മുടെ കാര്യശേഷി തെളിയിക്കുന്നു. എന്നാൽ ഒരു റെയിൽവേ പദ്ധതി കഴിഞ്ഞ 42 വർഷമായി മുടങ്ങിക്കിടക്കുകയാണെന്നും മോദി വിമർശിച്ചു.
ജോലി നിർമ്മിക്കുന്നവരായിട്ടാണ് നമ്മുടെ യുവാക്കളെ വളർത്തിയെടുക്കേണ്ടത്. അല്ലാതെ ജോലി അന്വേഷിക്കുന്നവരായിട്ടല്ല.നമ്മൾ രാജ്യത്തെ വികസനത്തിന്റെ പാതയിലെത്തിക്കണം. വിശ്വാസങ്ങളുടെ പേരിലുള്ള കലാപങ്ങളെ ഇന്ത്യ പ്രോത്സാഹിപ്പിക്കില്ല.നമ്മുടെ രാജ്യത്തിന്റെ ഭാവിക്കും ജനത്തിന്റെ ക്ഷേമത്തിനും വേണ്ടി അഴിമതിക്കെതിരെയാണ് പോരാട്ടം. മുത്തലാഖിനെതിരായ പോരാട്ടം സ്ത്രീകളുടെ തുല്യതയ്ക്കു വേണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിങ്, ഗുർചരൺ കൗർ, എച്ച്.ഡി.ദേവഗൗഡ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, അരുൺ ജയറ്റ്ലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തി. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.



