- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരം ഗാന്ധിമാരും ലക്ഷം മോദിമാരും ഒരുമിച്ചു നിന്നാലും ജനങ്ങളുടെ മനോഭാവം മാറാതെ കാര്യമില്ല: ശുചിത്വ യജ്ഞം വിജയിക്കാൻ ജനങ്ങൾതന്നെ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി; ശുചിത്വത്തിന് പ്രാധാന്യം കൊടുക്കാത്തവർ പണം ആശുപത്രികൾക്ക് നൽകുന്നതായും മോദി
ന്യൂഡൽഹി: ശുചിത്വവുമായി ബന്ധപ്പെട്ട് ആളുകളുടെ മനോഭാവം മാറിയാലേ ഇന്ത്യ രക്ഷപ്പെടൂ എന്നും അല്ലാതെ ആയിരം ഗാന്ധിമാരും ഒരുലക്ഷം മോദിമാരും വിചാരിച്ചാൽ സ്ഥിതി മാറില്ലെന്നും മോദി. ശുചിത്വത്തിന് പ്രാധാന്യം കൊടുക്കാത്ത കുടുംബങ്ങൾ ആശുപത്രിയിൽ പണംകൊടുക്കേണ്ട സ്ഥിതിയിലാണ് രാജ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ മനോഭാവം മാറിയാലേ ശുചിത്വ യജ്ഞം വിജയിക്കൂ. സ്വച്ഛ് ഭാരത് യജ്ഞമെന്നത് അതിനുവേണ്ടി സർക്കാർ ചെയ്യുന്ന വ്യവസ്ഥകൾക്കൊപ്പം അതിനോടുള്ള ജനങ്ങളുടെ മനോഭാവവും കൂടി ചേർന്നതാണെന്നും മോദി ഓർമ്മിപ്പിച്ചു. ഡൽഹി വിഗ്യാൻ ഭവനിൽ സ്വച്ഛ് ഭാരത് പദ്ധതിയുടെ മൂന്നാം വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഇന്ത്യയിലെ 125 കോടി ആളുകൾ ഒരുമിച്ചു നിന്നാലേ ഈ സ്വപ്‌നം യാഥാർത്ഥ്യമാകൂ. അല്ലാതെ ആയിരം മഹാത്മ ഗാന്ധിമാരും ഒരു ലക്ഷം മോദിമാരും എല്ലാ സംസ്ഥാന സർക്കാരുകളും അവിടുത്തെ മുഖ്യമന്ത്രിമാരും ഒരുമിച്ചു നിന്നാലും ശുചിത്വ ഭാരതമെന്ന സങ്കൽപത്തിലേക്ക് എത്താനാവില്ല. വൃത്തിയെക്കുറിച്ച് എല്ലാ മനുഷ്യർക്കും ഒരേ അഭിപ്രാ
ന്യൂഡൽഹി: ശുചിത്വവുമായി ബന്ധപ്പെട്ട് ആളുകളുടെ മനോഭാവം മാറിയാലേ ഇന്ത്യ രക്ഷപ്പെടൂ എന്നും അല്ലാതെ ആയിരം ഗാന്ധിമാരും ഒരുലക്ഷം മോദിമാരും വിചാരിച്ചാൽ സ്ഥിതി മാറില്ലെന്നും മോദി. ശുചിത്വത്തിന് പ്രാധാന്യം കൊടുക്കാത്ത കുടുംബങ്ങൾ ആശുപത്രിയിൽ പണംകൊടുക്കേണ്ട സ്ഥിതിയിലാണ് രാജ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ മനോഭാവം മാറിയാലേ ശുചിത്വ യജ്ഞം വിജയിക്കൂ. സ്വച്ഛ് ഭാരത് യജ്ഞമെന്നത് അതിനുവേണ്ടി സർക്കാർ ചെയ്യുന്ന വ്യവസ്ഥകൾക്കൊപ്പം അതിനോടുള്ള ജനങ്ങളുടെ മനോഭാവവും കൂടി ചേർന്നതാണെന്നും മോദി ഓർമ്മിപ്പിച്ചു. ഡൽഹി വിഗ്യാൻ ഭവനിൽ സ്വച്ഛ് ഭാരത് പദ്ധതിയുടെ മൂന്നാം വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഇന്ത്യയിലെ 125 കോടി ആളുകൾ ഒരുമിച്ചു നിന്നാലേ ഈ സ്വപ്‌നം യാഥാർത്ഥ്യമാകൂ. അല്ലാതെ ആയിരം മഹാത്മ ഗാന്ധിമാരും ഒരു ലക്ഷം മോദിമാരും എല്ലാ സംസ്ഥാന സർക്കാരുകളും അവിടുത്തെ മുഖ്യമന്ത്രിമാരും ഒരുമിച്ചു നിന്നാലും ശുചിത്വ ഭാരതമെന്ന സങ്കൽപത്തിലേക്ക് എത്താനാവില്ല.
വൃത്തിയെക്കുറിച്ച് എല്ലാ മനുഷ്യർക്കും ഒരേ അഭിപ്രായമാണെങ്കിലും വ്യക്തിപരമായി ഉത്തരവാദിത്തമേൽക്കാൻ ആരും തയാറല്ല. ശുചിത്വഭാരതമെന്ന സ്വപ്നം യാഥാർഥ്യമാകുന്നതിനുള്ള പ്രധാന തടസ്സം ഈയൊരു മനോഭാവമാണ്. ശുചിത്വം ആവശ്യമാണ് എന്ന കാര്യത്തിൽ ആർക്കും രണ്ട് അഭിപ്രായമില്ല. എന്നാൽ, അതിന് മുൻകയ്യെടുക്കാൻ നാം തയ്യാറല്ല. സർക്കാർ ഇടപെട്ട് നമ്മുടെ പരിസരം ശുചിയാക്കാൻ കാത്തിരിക്കാതെ, സ്വയം സന്നദ്ധരായി രംഗത്തിറങ്ങണം - മോദി പറഞ്ഞു.
ശുചിത്വത്തിന് പ്രാധാന്യം കൊടുക്കാത്ത കുടുംബങ്ങൾ വിവിധ രോഗങ്ങളുടെ പേരിൽ ആശുപത്രികളിൽ കൂടുതൽ പണം മുടക്കേണ്ടി വരുന്നുണ്ട്.- യുനിസെഫിന്റെ റിപ്പോർട്ടിനെ പരാമർശിച്ച് മോദി ചൂണ്ടിക്കാട്ടി. 10,000 കുടുംബങ്ങൾക്കിടയിൽ നടത്തിയ സർവേയിലാണ് ശുചിമുറി പണിയാനും ശുചിത്വം പാലിക്കാനും ശ്രമിക്കാത്ത കുടുംബങ്ങൾ വർഷാവർഷം കുറഞ്ഞത് 50,000 രൂപയെങ്കിലും ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരുന്നതായി കണ്ടെത്തിയിരുന്നു.