ന്യൂഡൽഹി:അടുത്ത മാസം അവസാനം വാഷിങ്ടണിൽ നടക്കുന്ന ആണവ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയേക്കും. മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിലായാണ് ഉച്ചകോടി. ഉച്ചകോടിക്കായുള്ള യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ക്ഷണം മോദിക്കും ഷെരീഫിനും ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഡോൺ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.