- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുത്വവാദത്തെ കടത്തിവെട്ടുന്ന മറാത്താ വാദവുമായി ശിവസേന വരും! തട്ടിയും മുട്ടിയും കഴിഞ്ഞ പരിവാർ കുടുംബത്തിലെ പടലപ്പിണക്കം പൊട്ടിത്തെറിയിൽ എത്തിയതിന് പ്രധാന കാരണം മോദിയും ഉദ്ധവും തമ്മിലുള്ള ശീതയുദ്ധം; സേനയുടെ മറുകണ്ടം ചാടൽ എൻഡിഎയെ ക്ഷീണിപ്പിക്കുമെങ്കിലും മഹാഷ്ട്ര സർക്കാറിന് തട്ടുകേടില്ല
മുംബൈ: കടുത്ത മറാത്ത വാദമുയർത്തി രംഗത്തെത്തിയ ശിവസേനയും ഹിന്ദുത്വവാദത്തിൽ ഊന്നിയ ബിജെപിയും മഹാരാഷ്ട്രയിലെ ശക്തരായ രണ്ട് പാർട്ടികൾ തന്നെയാണ്. ഇണങ്ങിയും പിണങ്ങിയും പിറുപിറുത്തും മൂന്നു പതിറ്റാണ്ടോളം ഒരുമിച്ചുനടന്നു പാർട്ടികളാണ് ഇപ്പോൾ രണ്ട് വഴിക്ക് പിരിഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും തമ്മിലുള്ള ശീതയുദ്ധമാണ് നിർണായമായ തീരുമാനം എടുക്കാൻ ശിവസേനയെ പ്രേരിപ്പിച്ചത്. എൻഡിഎ മുന്നണിയുടെ ഭാഗമായിരിക്കുമ്പോഴും ബിജെപിയാണ് ഒന്നാമത്തെ ശത്രുവെന്നു ശിവസേന പറയാൻ തുടങ്ങിയിട്ടു കുറച്ചുനാളായി. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായിട്ടും സേനയ്ക്കു രണ്ടാം പന്തിയിലായിരുന്നു ഊണ്. ബിഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയുവിനെ ഒപ്പം ചേർത്ത ബിജെപി, തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ സഖ്യകക്ഷിയാക്കാനും കരുനീക്കം നടത്തിയപ്പോഴായിരുന്നു സേനയുടെ 'ശത്രുതാ പ്രഖ്യാപനം'. ബിജെപി സഖ്യത്തിൽ നേടിയ 18 സീറ്റുകൾ, അവർക്കെതിരെ മത്സരിച്ച് ഇരട്ടിയോ അതിലധികമോ ആക്കുകയെന്നതാണു ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്ക
മുംബൈ: കടുത്ത മറാത്ത വാദമുയർത്തി രംഗത്തെത്തിയ ശിവസേനയും ഹിന്ദുത്വവാദത്തിൽ ഊന്നിയ ബിജെപിയും മഹാരാഷ്ട്രയിലെ ശക്തരായ രണ്ട് പാർട്ടികൾ തന്നെയാണ്. ഇണങ്ങിയും പിണങ്ങിയും പിറുപിറുത്തും മൂന്നു പതിറ്റാണ്ടോളം ഒരുമിച്ചുനടന്നു പാർട്ടികളാണ് ഇപ്പോൾ രണ്ട് വഴിക്ക് പിരിഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും തമ്മിലുള്ള ശീതയുദ്ധമാണ് നിർണായമായ തീരുമാനം എടുക്കാൻ ശിവസേനയെ പ്രേരിപ്പിച്ചത്.
എൻഡിഎ മുന്നണിയുടെ ഭാഗമായിരിക്കുമ്പോഴും ബിജെപിയാണ് ഒന്നാമത്തെ ശത്രുവെന്നു ശിവസേന പറയാൻ തുടങ്ങിയിട്ടു കുറച്ചുനാളായി. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായിട്ടും സേനയ്ക്കു രണ്ടാം പന്തിയിലായിരുന്നു ഊണ്. ബിഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയുവിനെ ഒപ്പം ചേർത്ത ബിജെപി, തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ സഖ്യകക്ഷിയാക്കാനും കരുനീക്കം നടത്തിയപ്പോഴായിരുന്നു സേനയുടെ 'ശത്രുതാ പ്രഖ്യാപനം'. ബിജെപി സഖ്യത്തിൽ നേടിയ 18 സീറ്റുകൾ, അവർക്കെതിരെ മത്സരിച്ച് ഇരട്ടിയോ അതിലധികമോ ആക്കുകയെന്നതാണു ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നിർദ്ദേശം. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ 'മിഷൻ 350' ദൗത്യവുമായി ബിജെപി കരുനീക്കുമ്പോഴാണു പൊടുന്നനേ, ശിവസേന കൂട്ടുവെട്ടുന്നത്.
2014ലെ പൊതുതിരഞ്ഞെടുപ്പിൽ പടുകൂറ്റൻ വിജയവുമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെയാണു സേനയ്ക്കുള്ളിൽ മുറുമുറുപ്പു ശക്തമായത്. സഖ്യകക്ഷികളുടെ പിന്തുണയില്ലാതെതന്നെ ഭൂരിപക്ഷം കിട്ടിയതു ബിജെപിയുടെ തൻപോരിമ കൂട്ടി. സംഘപരിവാർ ആശയങ്ങളുടെ നെടുംതൂണുകളിലൊന്നായ ശിവസേന പതിയെ ഇടഞ്ഞു. ബിജെപിക്കും കേന്ദ്ര സർക്കാരിനും, ഒരു കാലത്തു സ്തുതിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെവരെ വിമർശന ശരങ്ങളെയ്തു. 'ക്രിട്ടിക്കൽ ഇൻസൈഡർ' എന്ന പദവി സ്വയമണിഞ്ഞു മുന്നണിക്കകത്തെ പ്രതിപക്ഷമായി.
നന്നേ മെലിഞ്ഞുപോയ പ്രതിപക്ഷ നിരയ്ക്കു പരോക്ഷമായി കരുത്തേകുന്ന ശക്തിയായും സേന മാറി. രൂക്ഷമായ പരിഹാസങ്ങളും വിമർശനങ്ങളും നിരന്തരമെയ്തു സർക്കാരിനെ പൊള്ളിച്ചു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ഭരണത്തിൽ തുടരവെ പ്രതിപക്ഷത്തിന്റെ റോളിൽ വാർത്തകളിൽ നിറഞ്ഞു. മുഖ്യശത്രു ബിജെപിയെന്നു പ്രഖ്യാപിച്ച് അണികളെ ഒപ്പംനിർത്തി. തങ്ങളെ വിശ്വാസത്തിലെടുക്കാതെയും കൂടിയാലോചിക്കാതെയും നിർണായക തീരുമാനങ്ങളെടുക്കുന്നു എന്നതാണു ബിജെപിയോടുള്ള പരാതി. എന്നാൽ, ആ പരിഭവം വകവച്ചു കൊടുക്കാൻ മനസ്സില്ലെന്നു ബിജെപിയും നിലപാടെടുത്തതോടെ 'ചങ്കൂറ്റ'ത്തോടെ ഇറങ്ങിപ്പോരുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
മറാത്തികളുടെ ഉന്നമനമാണു ലക്ഷ്യം. മണ്ണിന്റെ മക്കൾവാദമാണു മൂലമന്ത്രം. മഹാരാഷ്ട്രയിൽ 1966 രൂപംകൊണ്ട ശിവസേന കുറെക്കാലത്തിനു ശേഷമാണു മറ്റു സംസ്ഥാനങ്ങളിലേക്കു പടർന്നത്. 1960ൽ 'മറാത്തികൾക്കു ജോലി നൽകൂ' എന്ന ആവശ്യവുമായി ബാൽ താക്കറെ ആരംഭിച്ച സമരമാണു സംഘടനയ്ക്കു വിത്തുപാകിയത്. ഛത്രപതി ശിവാജിയുടെ സേന എന്നാണു ശിവസേന എന്ന പേരിനർഥം. മഹാരാഷ്ട്ര മറാത്തികളുടെതാണെന്നും മുംബൈ കുടിയേറ്റക്കാരുടെതല്ലെന്നുമുള്ള ആശയത്തെ ജനാധിപത്യ ഇന്ത്യയിൽ വേരുറപ്പിക്കാനായതു സേനയുടെ ബലമായി. മുംബൈ കോർപറേഷനും മഹാരാഷ്ട്രയും കൈവെള്ളയിലായി.
എൺപതുകളിൽ തുടങ്ങിയതാണ് എൻഡിഎയുമായുള്ള ബന്ധം. അടുത്ത വർഷത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ച് ആ ബന്ധം വേർപെടുത്തിയിരിക്കുന്നു. 2017ലെ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചപ്പോഴേ സേന വിട്ടുപോകുമെന്ന് ഉറപ്പായിരുന്നു. വൻപ്രചാരണം നടത്തിയ തിരഞ്ഞെടുപ്പിൽ 227 സീറ്റിൽ 84 എണ്ണം സ്വന്തമാക്കി വലിയ ഒറ്റക്കക്ഷിയുമായി. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ 25 എണ്ണത്തിലെങ്കിലും വിജയിക്കാനാണു നീക്കം. 288 അംഗ നിയമസഭയിൽ 150 സീറ്റുകളെങ്കിലും നേടാനും ലക്ഷ്യമിടുന്നു.
ബിജെപിയുടെ പ്രചാരണ മുദ്രാവാക്യങ്ങൾ ഭരണത്തിലെത്തിയപ്പോൾ നടപ്പായില്ലെന്നതായിരുന്നു ശിവസേനയുടെ പ്രധാന വിമർശനം. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത 'അച്ഛെ ദിൻ' ദീപാവലി ഇതുവരെ വന്നിട്ടില്ലെന്നു മുഖപത്രമായ സാമ്‌നയിലൂടെ കുറ്റപ്പെടുത്തി. നുണപ്രചാരണമാണ് എല്ലായിടത്തും നടക്കുന്നത്. പ്രതീക്ഷകൾ നൽകി തങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും കഷ്ടപ്പെടുത്തിയതിനും സർക്കാരിനു മറുപടി നൽകാൻ ജനങ്ങൾ തയ്യാറെടുക്കണമെന്ന് ആഹ്വാനം ചെയ്തു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മോദിക്കു തുല്യനായ എതിരാളിയാക്കുന്നതിൽ സേനയ്ക്കും പങ്കുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണം രാഹുൽ ഗാന്ധിയെ നേതാവാക്കി മാറ്റിയെന്നും അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനങ്ങൾ ഹിന്ദുത്വത്തിന്റെ വിജയമാണെന്നും അഭിപ്രായപ്പെട്ടു. വിജയം അനായാസമെന്നു ബിജെപി വമ്പുപറഞ്ഞ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദിയെ തളർത്തിയ പ്രതീതിയാണുള്ളത്. രാഹുൽ 'പപ്പു'വല്ലെന്ന് അംഗീകരിക്കാനുള്ള വിശാല മനസ്സ് ബിജെപിക്കു വേണമെന്ന നിർദേശവുമുണ്ടായി. 'ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' എന്ന മുദ്രാവാക്യം മുഴക്കിയ കോൺഗ്രസിനുണ്ടായ അനുഭവം മോദി ഭക്തർ ഓർമിക്കണമെന്നും ഉപദേശിച്ചു.
പഴയ യുപിഎ സർക്കാർ തുടക്കമിട്ട പദ്ധതികളുടെ ഉദ്ഘാടനവും പുനർനാമകരണവും മാത്രമാണു മോദി സർക്കാർ ചെയ്യുന്നത്. നോട്ട് അസാധുവാക്കിയതല്ലാതെ പുതുതായൊന്നും കൊണ്ടുവന്നില്ല. നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബിട്ടതു പോലെയായി നോട്ടുനിരോധനം. ചരക്ക് സേവന നികുതിയും (ജിഎസ്ടി) ദോഷമല്ലാതെ ഗുണമൊന്നുമുണ്ടാക്കിയില്ലെന്നും കുറ്റപ്പെടുത്തി. പത്തി വിടർത്തിയ മൂർഖനാണു ബിജെപി. തങ്ങൾക്കു നേരെയും ഇപ്പോൾ ആ മൂർഖൻ പത്തിവിടർത്തുന്നു. എങ്ങനെ തല്ലിക്കെടുത്തണമെന്നറിയാമെന്ന ഭീഷണിയുമുണ്ടായി.
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ചില കണക്കുകളും ഈ വിട്ടുപോരലിനു പിന്നിലുണ്ട്. ബോംബെ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ ബിജെപിക്ക് 2007ൽ കിട്ടിയത് 28 സീറ്റ്; 2017ൽ സ്വന്തമാക്കിയത് 82. ബിജെപി പത്തുവർഷത്തിനിടെ നേട്ടം കൊയ്തപ്പോൾ നഷ്ടം ശിവസേനയ്ക്കായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ അവസ്ഥയുണ്ടായി. 2004ൽ ബിജെപിക്ക് 54ഉം സേനയ്ക്കു 62ഉം സീറ്റുകൾ. 2014 ഒക്ടോബറിൽ ചിത്രം മാറി. ബിജെപി 122 സീറ്റിലേക്കു കുതിച്ചു. സേന 63ൽ ഒതുങ്ങി.'



