- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാപാരികൾക്ക് ഇളവ് നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി; ജനങ്ങൾക്ക് ഇത്തവണ ദീപാവലി നേരത്തെ എത്തി; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വികസനപ്രവർത്തനമെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തെ തള്ളി മോദി
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി)യിൽ ചെറുകിട വ്യാപാരികൾക്ക് ഇളവ് നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജനങ്ങൾക്ക് ഇത്തവണ ദീപാവലി നേരത്തെ എത്തിയിരിക്കുകയാണെന്നായിരുന്നു ഇതേക്കുറിച്ച് മോദിയുടെ പ്രസ്താവന. ചെറുകിട- ഇടത്തര കച്ചവടക്കാർക്കും വ്യവസായികൾക്കും സഹായകരമായ രീതിയിൽ ജി എസ് ടിയിൽ മാറ്റം വരുത്താനുള്ള നീക്കം ഇന്നലെയാണ് ജിഎസ്ടി കൗൺസിൽ സ്വീകരിച്ചത്. ഇതിനെ സൂചിപ്പിച്ചാണ് വ്യാപാരികൾക്ക് ദീപാവലി നേരത്തെയെത്തി എന്ന പരാമർശം അദ്ദേഹം നടത്തിയത്. ബിജെപി സർക്കാർ എല്ലാവിധ ജനങ്ങളുടേയും വികസനത്തിനായാണ് എന്നും നിലകൊണ്ടത്. എന്നാൽ, പ്രതിപക്ഷം ആവട്ടെ, കേവലം സങ്കുചിത കാഴ്ചപ്പാടോടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ സർക്കാരിന്റെ നല്ല കാര്യങ്ങളെ അവർ തുറന്നെതിർക്കുന്നു- ഓഖയേയും ദ്വാരകയേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ തറക്കില്ലിടൽ നിർവഹിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായാൽ മാത്രമെ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താനാവൂ. സാമ്പത്തിക പ്രവർത്തനങ്ങൾ അത
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി)യിൽ ചെറുകിട വ്യാപാരികൾക്ക് ഇളവ് നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജനങ്ങൾക്ക് ഇത്തവണ ദീപാവലി നേരത്തെ എത്തിയിരിക്കുകയാണെന്നായിരുന്നു ഇതേക്കുറിച്ച് മോദിയുടെ പ്രസ്താവന. ചെറുകിട- ഇടത്തര കച്ചവടക്കാർക്കും വ്യവസായികൾക്കും സഹായകരമായ രീതിയിൽ ജി എസ് ടിയിൽ മാറ്റം വരുത്താനുള്ള നീക്കം ഇന്നലെയാണ് ജിഎസ്ടി കൗൺസിൽ സ്വീകരിച്ചത്. ഇതിനെ സൂചിപ്പിച്ചാണ് വ്യാപാരികൾക്ക് ദീപാവലി നേരത്തെയെത്തി എന്ന പരാമർശം അദ്ദേഹം നടത്തിയത്.
ബിജെപി സർക്കാർ എല്ലാവിധ ജനങ്ങളുടേയും വികസനത്തിനായാണ് എന്നും നിലകൊണ്ടത്. എന്നാൽ, പ്രതിപക്ഷം ആവട്ടെ, കേവലം സങ്കുചിത കാഴ്ചപ്പാടോടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ സർക്കാരിന്റെ നല്ല കാര്യങ്ങളെ അവർ തുറന്നെതിർക്കുന്നു- ഓഖയേയും ദ്വാരകയേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ തറക്കില്ലിടൽ നിർവഹിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായാൽ മാത്രമെ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താനാവൂ. സാമ്പത്തിക പ്രവർത്തനങ്ങൾ അതിവേഗം നടന്നാൽ വികസനവും അതിനൊപ്പം വരും. ദേശീയപാതകളുടെ നിർമ്മാണ പദ്ധതിയിൽ രൂപമാറ്റം വരുത്തിയതിലൂടെ സാമ്പത്തിക വികസനത്തോടൊപ്പം റോഡുകളും വികസിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വികസനപ്രവർത്തനങ്ങളെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തെ മോദി തള്ളി. എല്ലാ വിഭാഗത്തിന്റേയും ഉന്നമനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
കോൺഗ്രസ് നേതാവ് മാധവ് സിൻഹ് സോളങ്കി മുഖ്യമന്ത്രി ആയിരിക്കെ ജംനാനഗറിൽ കുടിവെള്ള ടാങ്ക് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി നൽകിയ പത്രത്തിലെ ഒന്നാം പേജ് പരസ്യങ്ങളെ മോദി ഓർമിപ്പിച്ചു. കോൺഗ്രസിന്റെ വികസന ആശയമാണ് ആ പരസ്യത്തിലൂടെ വെളിവായതെന്നും മോദി ചൂണ്ടിക്കാട്ടി. ബിജെപിയുടെ നേട്ടങ്ങളെ ഒന്നൊന്നായി നിരത്തിയ പ്രധാനമന്ത്രി. കണ്ടല തുറമുഖം ഇതുവരെയില്ലാത്ത വളർച്ചയാണ് കൈവരിച്ചതെന്നും അവകാശപ്പെട്ടു. ആ വളർച്ചയ്ക്ക് കാരണം ബിജെപി സർക്കാർ സ്വീകരിച്ച വികസന നടപടികളാണെന്നും അദ്ദേഹം പറഞ്ഞു.