- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം സ്വീകരിക്കാൻ വ്യാവസായിക തലസ്ഥാനം ഒരുങ്ങുന്നു; 60 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ കമ്പനികളുമായി മേക്ക് ഇൻ ഇന്ത്യ വാരം ഫെബ്രുവരിയിൽ മുംബൈയിൽ; 13ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുമായി ബന്ധപ്പെട്ട നിക്ഷേപവാരം ഫെബ്രുവരിയിൽ നടക്കും. ഫെബ്രുവരി 13 മുതൽ 18 വരെ മുംബൈയിൽ നടക്കുന്ന മേക്ക് ഇൻ ഇന്ത്യ വാരം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അറുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ കമ്പനികളും പ്രതിനിധികളും ഈ മെഗാമേളയിൽ പങ്കെടുക്കുമെന്നാണു പ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുമായി ബന്ധപ്പെട്ട നിക്ഷേപവാരം ഫെബ്രുവരിയിൽ നടക്കും. ഫെബ്രുവരി 13 മുതൽ 18 വരെ മുംബൈയിൽ നടക്കുന്ന മേക്ക് ഇൻ ഇന്ത്യ വാരം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
അറുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ കമ്പനികളും പ്രതിനിധികളും ഈ മെഗാമേളയിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നൂതനമായ ആശയങ്ങളുടെ രൂപകൽപ്പനയും അതിലൂടെയുടെ സ്ഥിരമായ വളർച്ചയുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യവസായ സെക്രട്ടറി അമിതാഭ് കാന്ത് പറഞ്ഞു.
മേക്ക് ഇൻ ഇന്ത്യ വാരം സംഘടിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം രാജ്യത്തേക്ക് വിദേശത്ത നിന്നു നേരിട്ടുള്ള നിക്ഷേപം വർധിപ്പിക്കുക എന്നതാണ്. മേക്ക് ഇൻ ഇന്ത്യയുടെ പ്രഖ്യാപനത്തിനു ശേഷം വിദേശത്തു നിന്നു നേരിട്ടുള്ള നിക്ഷേപത്തിന്റെ കാര്യത്തിൽ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ 17 മാസത്തെ കണക്കു പരിശോധിച്ചാൽ അതിനു മുമ്പുള്ള 17 മാസത്തെക്കാൾ 35 ശതമാനത്തിന്റെ വർധനയാണ് വിദേശനിക്ഷേപത്തിലുണ്ടായിട്ടുള്ളതെന്നും അമിതാഭ് കാന്ത് പറഞ്ഞു.
ഇലക്ട്രോണിക്‌സ്, ഓട്ടോമോട്ടീവ്, ഭക്ഷ്യ-തുണി മേഖലകൾ, പുനരുപയോഗിക്കാവുന്ന ഊർജം, നിർമ്മാണം തുടങ്ങിയവയിലെ കരുത്തുറ്റ നിക്ഷേപങ്ങൾ സ്വീകരിക്കാനും അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും രാജ്യത്തിനു ശേഷിയുണ്ട്. പ്രമുഖ കമ്പനികളായ ഫോക്‌സ്‌കോൺ, സെനിത്, ഐകെഇഎ, ചൈനയിലെ വാൻഡ ഗ്രൂപ്പ് തുടങ്ങിയവ ഇന്ത്യയിൽ നിക്ഷേപത്തിനു താൽപര്യമറിയിച്ചിട്ടുണ്ട്. മറ്റു നിരവധി നിക്ഷേപകരെയും രാജ്യത്തെത്തിക്കാനുള്ള പദ്ധതികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അമിതാഭ് വ്യക്തമാക്കി.
ഏറ്റവും എളുപ്പത്തിലും പ്രയാസമേതുമില്ലാതെയും ബിസിനസ് നടത്താനാകുന്ന വേദിയാണ് ഇന്ത്യയെന്നു നിക്ഷേപകരെ ബോധ്യപ്പെടുത്തുകയാണ് തങ്ങളുടെ മുന്നിലുള്ള വെല്ലുവിളി. ആഭ്യന്തര കമ്പനികൾക്കും വളർച്ചയ്ക്കുള്ള അവസരം ഒരുക്കുമെന്നും അമിതാഭ് കാന്ത് പറഞ്ഞു.
സ്റ്റാർട്ട് അപ്പ് കമ്പനികൾക്കും മികച്ച അവസരമാണ് ഒരുക്കുന്നത്. ആഭ്യന്തര കമ്പനികളുടെ നിക്ഷേപങ്ങഹ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി റോഡ് ഷോകളും മറ്റും രാജ്യവ്യാപകമായി സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.