- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്ക, റഷ്യ, ജർമനി, സ്പെയിൻ, കസാഖ്സ്താൻ...: മോദിയുടെ വിദേശ യാത്രകൾ മേയിൽ വീണ്ടും തുടങ്ങും; പ്രചരണ തിരിക്കുകളിൽ നിന്ന് നയതന്ത്ര ചർച്ചകളിലേക്ക് പ്രധാനമന്ത്രി വീണ്ടും
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ പര്യടനത്തിന്. പ്രധാനമന്ത്രിയെ ഇനി കാത്തിരിക്കുന്നത് നയതന്ത്രയാത്രകളുടെ തിരക്കാണ്. അടുത്ത രണ്ടുമാസത്തിൽ ശ്രീലങ്ക, റഷ്യ, ജർമനി, സ്പെയിൻ, കസാഖ്സ്താൻ എന്നിങ്ങനെ അഞ്ചുരാജ്യങ്ങൾ മോദി സന്ദർശിക്കും. ബുദ്ധമതസമ്മേളനത്തിൽ പങ്കെടുക്കാനായി മെയ് പകുതിയോടെ പ്രധാനമന്ത്രി ശ്രീലങ്കയിലെത്തും. ഇതോടൊപ്പം ബുദ്ധമതപ്രാതിനിധ്യമുള്ള രാജ്യങ്ങൾ സംഘടിപ്പിക്കുന്ന ഐക്യരാഷ്ട്രദിനാഘോഷങ്ങളിലും പങ്കെടുക്കും. ശ്രീലങ്കയിൽ ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച ആശുപത്രിയും ഉദ്ഘാടനം ചെയ്യും. ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തിന്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായാണ് റഷ്യാ സന്ദർശനം. ജൂൺ ഒന്നുമുതൽ മൂന്നുവരെ നടക്കുന്ന സെന്റ് പീറ്റേഴ്സ് ബർഗ് സാമ്പത്തികഫോറം, ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി എന്നിവയിൽ പങ്കെടുക്കും. ഇന്തോ-ജർമൻ ഇന്റർ ഗവൺമെന്റൽ കമ്മിഷന്റെ നാലാമത് യോഗത്തിൽ പങ്കെടുക്കാനായി ബെർലിനും സന്ദർശിക്കും. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ഉൾപ്പടെയുള
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ പര്യടനത്തിന്. പ്രധാനമന്ത്രിയെ ഇനി കാത്തിരിക്കുന്നത് നയതന്ത്രയാത്രകളുടെ തിരക്കാണ്. അടുത്ത രണ്ടുമാസത്തിൽ ശ്രീലങ്ക, റഷ്യ, ജർമനി, സ്പെയിൻ, കസാഖ്സ്താൻ എന്നിങ്ങനെ അഞ്ചുരാജ്യങ്ങൾ മോദി സന്ദർശിക്കും.
ബുദ്ധമതസമ്മേളനത്തിൽ പങ്കെടുക്കാനായി മെയ് പകുതിയോടെ പ്രധാനമന്ത്രി ശ്രീലങ്കയിലെത്തും. ഇതോടൊപ്പം ബുദ്ധമതപ്രാതിനിധ്യമുള്ള രാജ്യങ്ങൾ സംഘടിപ്പിക്കുന്ന ഐക്യരാഷ്ട്രദിനാഘോഷങ്ങളിലും പങ്കെടുക്കും. ശ്രീലങ്കയിൽ ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച ആശുപത്രിയും ഉദ്ഘാടനം ചെയ്യും. ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തിന്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായാണ് റഷ്യാ സന്ദർശനം. ജൂൺ ഒന്നുമുതൽ മൂന്നുവരെ നടക്കുന്ന സെന്റ് പീറ്റേഴ്സ് ബർഗ് സാമ്പത്തികഫോറം, ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി എന്നിവയിൽ പങ്കെടുക്കും.
ഇന്തോ-ജർമൻ ഇന്റർ ഗവൺമെന്റൽ കമ്മിഷന്റെ നാലാമത് യോഗത്തിൽ പങ്കെടുക്കാനായി ബെർലിനും സന്ദർശിക്കും. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ഉൾപ്പടെയുള്ള സർക്കാർ പദ്ധതികൾക്ക് മോദി ജർമൻനിക്ഷേപം ക്ഷണിക്കും. കേന്ദ്രപദ്ധതികളായ സ്മാർട്ട് സിറ്റി, പ്രതിരോധം, പാരമ്പര്യേതര ഊർജം തുടങ്ങിയ മേഖലകളിൽ നിക്ഷേപം തേടിയാകും സ്പെയിൻ യാത്ര.