- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിയുടെ വാരണാസിയിലെ എംപി ഓഫീസ് ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് ; സംഭവത്തിൽ 4 പേർ അറസ്റ്റിൽ; പരസ്യം നീക്കം ചെയ്ത് പൊലീസ്
വാരണാസി: എന്തും എവിടെയും വിൽക്കാം എന്നതാണ് ഒഎൽ എക്‌സിന്റെ പ്രത്യേകത.ഒടുവിലിതാ പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ എംപി ഓഫീസ് വരെ ഒഎൽഎക്‌സിൽ വിൽപ്പനക്കെത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയിലെ എംപി ഓഫീസാണ് ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ചത്. 6500 സ്‌ക്വയർ ഫീറ്റ് കെട്ടിടം എഴ് കോടി അമ്പത് ലക്ഷത്തിനാണ് വിൽപ്പനയ്ക്കായി പരസ്യപ്പെടുത്തിയത്.ലക്ഷ്മികാന്ത് ഓജ എന്ന ഐ.ഡിയിൽ നിന്നാണ് പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവം ശ്രദ്ധയിൽപെട്ട് പൊലീസിന് പരാതി ലഭിച്ചതോടെയാണ് വ്യാജപരസ്യത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നത്. പരസ്യം നീക്കം ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാരണാസി എസ്എസ്‌പി അമിത് കുമാർ പതക് അറിയിച്ചു.ഓഫീസിന്റെ ഫോട്ടോ പകർത്തിയ ആളെ ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
വാരണാസിയിലെ ഗുരുദാം കോളനിയിലാണ് പ്രധാനമന്ത്രിയുടെ എംപി ഓഫീസ് സ്ഥിതി ചെയ്യുന്നത്.