- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഒഎച്ചിന്റെ ഹെൽത്ത് ഇൻഷ്വറൻസ് നടപടികളിൽ പ്രവാസികൾക്ക് അതൃപ്തി; മോശം സേവനത്തിനൊപ്പം കീശ കാലിയാക്കുന്നതെന്ന് പരാതി
കുവൈറ്റ് സിറ്റി: ഹെൽത്ത് ഇൻഷ്വറൻസ് പുതുക്കുന്നതിനായി പ്രവാസികൾ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നുവെന്ന് പരാതി ഉയരുന്നു. ഇൻഷ്വറൻസ് പുതുക്കുന്നതിനായി ഇൻഷ്വറൻസ് ഓഫീസുകളിൽ മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വരുന്നതും കൂടാതെ ഇൻഷ്വറൻസ് പുതുക്കുന്നതിന് വിദേശികളിൽ നിന്ന് കനത്ത തുകയും ഈടാക്കുന്നുവെന്നതുമാണ് ഹെൽത്ത് ഇൻഷ്വറൻസിനെ തീരെ അസ
കുവൈറ്റ് സിറ്റി: ഹെൽത്ത് ഇൻഷ്വറൻസ് പുതുക്കുന്നതിനായി പ്രവാസികൾ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നുവെന്ന് പരാതി ഉയരുന്നു. ഇൻഷ്വറൻസ് പുതുക്കുന്നതിനായി ഇൻഷ്വറൻസ് ഓഫീസുകളിൽ മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വരുന്നതും കൂടാതെ ഇൻഷ്വറൻസ് പുതുക്കുന്നതിന് വിദേശികളിൽ നിന്ന് കനത്ത തുകയും ഈടാക്കുന്നുവെന്നതുമാണ് ഹെൽത്ത് ഇൻഷ്വറൻസിനെ തീരെ അസ്വീകാര്യമാക്കിയിരിക്കുന്നത്.
റെസിഡൻസ് പെർമിറ്റ് പുതുക്കുന്നതിന് മുമ്പായി ഹെൽത്ത് ഇൻഷ്വറൻസ് പുതുക്കിയിരിക്കണമെന്നുള്ളതാണ് നിർദ്ദേശം. എന്നാൽ ഇതിനായി മണിക്കൂറുകളോളം ഓഫീസുകളിൽ ചെലവഴിക്കേണ്ടി വരുന്നത് പ്രവാസികളിൽ മടുപ്പാണ് ഉളവാക്കുന്നത്. കുടുംബാംഗങ്ങൾ മുഴുവനും ഹെൽത്ത് ഇൻഷ്വറൻസ് പുതുക്കണമെന്നുള്ളതിനാൽ കുട്ടികളേയും കൂട്ടി ഇൻഷ്വറൻസ് ഓഫീസിൽ ദീർഘ നേരം ചെലവഴിക്കുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നാണ് പരാതി. മാതാപിതാക്കൾക്ക് മാത്രം ഇത്തരത്തിൽ ഇതു ചുരുക്കുകയാണെങ്കിൽ ഇതുമൂലമുള്ള ബുദ്ധിമുട്ട് ഒരു പരിധി വരെ ഒഴിവാക്കാമെന്നാണ് പൊതുവേ ഉയർന്നിരിക്കുന്നത്. മാതാപിതാക്കൾക്ക് ഇൻഷ്വറൻസ് ഉണ്ടെങ്കിൽ അതിന്റെ ആനുകൂല്യം കുട്ടികൾക്കും ലഭ്യമാക്കുന്ന തരത്തിൽ ഇതു മാറ്റണമെന്നാണ് പ്രവാസികളുടെ നിർദ്ദേശം.
ഇൻഷ്വറൻസ് പുതുക്കുന്നതിന് ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നത് കൂടാതെ വിദേശികളിൽ നിന്ന് ഇതിന് കനത്ത തുകയാണ് ഈടാക്കുന്നതെന്നാണ് മറ്റൊരു ആരോപണം. ഇതിനൊക്കെ പുറമേയാണ് മോശം മെഡിക്കൽ സർവീസും. പ്രവാസികളിൽ നിന്ന് ഹെൽത്ത് ഇൻഷ്വറൻസ് ഫീസ് ഇനത്തിൽ ഇനിയും തുക വർധിപ്പിക്കാനാണ് നീക്കമെന്നും പറയപ്പെടുന്നു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഉയർന്ന വീടുവാടകയും സ്‌കൂൾ ഫീസും മൂലം ചെലവു താങ്ങാനാവാതെ കുഴങ്ങുന്ന പ്രവാസികൾക്ക് ഹെൽത്ത് ഇൻഷ്വറൻസ് ഇനത്തിലും കനത്ത തുക നൽകേണ്ടി വരുന്ന അവസ്ഥയാണ് നിലവിൽ. അതുകൊണ്ടു തന്നെ മാസം മിച്ചം പിടിക്കാൻ പോലും ഒന്നും തികയാത്ത അവസ്ഥ.