- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ നഴ്‌സുമാർക്ക് ആഴ്ചയിൽ രണ്ട് അവധി ഉടൻ പ്രാബല്യത്തിൽ; പുതിയ സംവിധാനം അടുത്തമാസം മുതൽ നടപ്പിൽ; പ്രതീക്ഷയോടെ മലയാളി നഴ്സുമാരും
കുവൈത്ത് സിറ്റി: കുവൈത്തിലെ നഴ്‌സുമാരുടെ ഏറെക്കാലത്തെ മുറവിളിക്കി ഒടുവിൽ തീരുമാനമായി. അടുത്ത മാസം ആദ്യം മുതൽ രാജ്യത്തെ നഴ്‌സുമാർക്ക് ആഴ്‌ച്ചയിൽ രണ്ട് ദിവസം അവധി ലഭ്യമായി തുടങ്ങും. ഇതോടെ മറ്റു ജി.സി.സി രാജ്യങ്ങളിലടക്കം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നഴ്‌സിങ് മേഖലയിൽ ആഴ്ചയിൽ ലഭിക്കുന്ന രണ്ട് ദിവസത്തെ അവധി കുവൈത്തിലും പ്രാബല്യത്
കുവൈത്ത് സിറ്റി: കുവൈത്തിലെ നഴ്‌സുമാരുടെ ഏറെക്കാലത്തെ മുറവിളിക്കി ഒടുവിൽ തീരുമാനമായി. അടുത്ത മാസം ആദ്യം മുതൽ രാജ്യത്തെ നഴ്‌സുമാർക്ക് ആഴ്‌ച്ചയിൽ രണ്ട് ദിവസം അവധി ലഭ്യമായി തുടങ്ങും. ഇതോടെ മറ്റു ജി.സി.സി രാജ്യങ്ങളിലടക്കം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നഴ്‌സിങ് മേഖലയിൽ ആഴ്ചയിൽ ലഭിക്കുന്ന രണ്ട് ദിവസത്തെ അവധി കുവൈത്തിലും പ്രാബല്യത്തിലാകും.
ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തു കഴിഞ്ഞതായും അടുത്തമാസം ആദ്യം മുതൽ ഇത് നടപ്പായി ത്തുടങ്ങുമെന്നുമാണ് സൂചന. ഇതുസംബന്ധിച്ച തീരുമാനത്തിന് ആരോഗ്യമന്ത്രി ഡോ. അലി അൽഉബൈദി അനുമതി നൽകിയതായി അണ്ടർ സെക്രട്ടറി ഖാലിദ് അൽസഹ്ലാവിയെ ഉദ്ധരിച്ച് മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.
കുവൈത്തിലെ മുബാറക് അൽകബീർ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒന്നരവർഷം മുമ്പുതന്നെ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കിയിരുന്നു. രണ്ടു മാസം ഇവിടെ നടപ്പാക്കി വിജയകരമാണെന്നുകണ്ടാൽ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും എന്ന് പറഞ്ഞെങ്കിലും മുബാറക് അൽകബീറിൽ ഇത് തുടർന്നതല്ലാതെ മറ്റിടങ്ങളിൽ നടപ്പാക്കുകയുണ്ടായില്ല.
നിലവിൽ ദിവസം മൂന്ന് ഷിഫ്റ്റുകളായാണ് കുവൈത്തിലെ ആശുപത്രികളിൽ നഴ്‌സുമാരുടെ ജോലി. രാവിലെ ഏഴു മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെ (ഏഴു മണിക്കൂർ), ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ (എട്ടു മണിക്കൂർ), രാത്രി 10 മുതൽ രാവിലെ ഏഴു വരെ (ഒമ്പതു മണിക്കൂർ) എന്നിങ്ങനെ. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം അഞ്ചു ദിവസങ്ങളിൽ എട്ടു മണിക്കൂർ വീതം ആഴ്ചയിൽ പരമാവധി 40 മണിക്കൂറാണ് നഴ്‌സുമാരുടെ ജോലി സമയം.എന്നാൽ, കുവൈത്തിൽ ഇത് ചുരുങ്ങിയത് 48 മണിക്കൂറെങ്കിലുമാവുന്നു. നൈറ്റ് ഡ്യൂട്ടി സമയം ഒമ്പതു മണിക്കൂർ ആണെങ്കിലും ചിലപ്പോൾ അതിലും കൂടുതലാവുന്നു. ആഴ്ചയിൽ രണ്ടു ദിവസം ഓഫ് എന്നത് നടപ്പാവുകയാണെങ്കിൽ നഴ്‌സുമാരുടെ ജോലിഭാരം ഏറെ കുറയും.
വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ