ഴുപത് ലക്ഷം രൂപ മുടക്കി കൃത്രിമ ലൈംഗികാവയവം ഘടിപ്പിച്ച ബ്രിട്ടനിലെ മുഹമ്മദ് അബാദിന്റെ പുറകെയാണ് ഇപ്പോൾ നിരവധി സ്ത്രീകൾ.. ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന വാഗ്ദാനവുമായി ചുരുങ്ങിയത് 50 സ്ത്രീകളെങ്കിലും തന്റെ പുറകെ നടക്കുന്നുവെന്നാണ് ഈ 44കാരൻ വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാൽ താൻ ആകെ ക്ഷീണിതനായതിനാൽ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇളംപ്രായത്തിലുണ്ടായ ഒരു അപകടത്തിൽ തന്റെ ലൈംഗികാവയവം നഷ്ടപ്പെട്ടതിനെ തുടർന്നായിരുന്നു ഈ വർഷം മാർച്ചിൽ അദ്ദേഹം കൃത്രിമ ലൈംഗികാവയവം ഘടിപ്പിച്ചത്. ഇതിന് ശേഷം ലൈംഗിക തൊഴിലാളി ചാർലറ്റ് റോസിനൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെട്ട് മുഹമ്മദ് എട്ട് മാസങ്ങൾക്ക് മുമ്പ് ലൈംഗികാവയവം പരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം അദ്ദേഹം മറ്റാരുമായും ബന്ധപ്പെട്ടിരുന്നില്ല.

എട്ട് ഇഞ്ച് നീളമുള്ള ഈ ലൈംഗികാവയവം മുഹമ്മദ് തന്റെ വൃഷണത്തിലെ ബട്ടൻ ഞെക്കുന്നതോടെ വലുതാവുകയും പ്രവർത്തന സജ്ജമാവുകയുമാണ് ചെയ്യുന്നത്. 14 മണിക്കൂറുകളോളം നീളുന്ന ഷിഫ്റ്റിൽ പതിവായ ജോലി ചെയ്യുന്ന തനിക്ക് ക്ഷീണം കാരണം സെക്സ് ചെയ്യാനാവാത്തതിനാലാണ് തനിക്ക് വന്ന ഓഫറുകളൊന്നും സ്വീകരിക്കാതിരിക്കുന്നതെന്ന് മുഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്. സെക്സ് വാഗ്ദാനം ചെയ്തുകൊണ്ട് ഓൺലൈനിലൂടെ സ്ത്രീകളിൽ നിന്നും നിരവധി ഓഫറുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മുഹമ്മദിന്റെ കൃത്രിമലൈംഗിക അവയവത്തെ കുറിച്ച് കേട്ടറിഞ്ഞ് ആകൃഷ്ടരായവരാണ് ഇതിനായി താൽപര്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത്. ഒരു രാത്രിക്ക് 160 പൗണ്ട് ഫീസ് വാങ്ങുന്ന 35 കാരിയായ റോസ് മുഹമ്മദിന്റെ ലൈംഗിക അവയവം പരീക്ഷിച്ച് നോക്കുന്നതിനായി തികച്ചും സൗജന്യമായിട്ടാണ് ഒരു രാത്രി അദ്ദേഹത്തിന് വേണ്ടി വിട്ട് നൽകിയിരുന്നത്.

2012ലായിരുന്നു മുഹമ്മദിന് 8 ഇഞ്ച് ലൈംഗിക അവയവം വച്ച് പിടിപ്പിച്ചിരുന്നത്. അത് പൂർണായും പ്രവർത്തിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് ബ്രിട്ടീഷ് ഇറോട്ടിക് അവാർഡ് ഫോർ സെക്‌സ് വർക്കർ ഓഫ് ദി ഇയർ അവാർഡ് 2013ൽ നേടിയ റോസ് തന്റെ സൗജന്യസേവനം മുഹമ്മദിന് വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിരുന്നത്. പത്രങ്ങളിൽ നിന്നും ടെലിവിഷനിൽ നിന്നും ഇദ്ദേഹത്തിന്റെ കഥ കേട്ടറിഞ്ഞതിന് ശേഷമായിരുന്നു സുന്ദരി ഈ വാഗ്ദാനവുമായി രംഗത്തെത്തിയത്.രണ്ട് വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് വിവാഹിതനായിരുന്നു. തന്റെ അവസ്ഥ വെളിപ്പെടുത്താതെയായിരുന്നു അദ്ദേഹം വിവാഹം കഴിച്ചത്. അതിനെ തുടർന്ന് ഇക്കാര്യത്തിൽ കാത്തിരിക്കാൻ തയ്യാറാവാതെ ഭാര്യ കഴിഞ്ഞ വർഷം സ്ഥലം വിടുകയായിരുന്നു.